Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിളിന്റെ അഡാർ ഡീൽ ഇതാ; പുതിയ ഐഫോൺ 17ന് ഗംഭീര ഡിസ്‌കൗണ്ട്..! വില വെറും 46170 രൂപ മാത്രം?

ആപ്പിളിന്റെ പതിനേഴാം തലമുറ ഫോണുകളാണ് നിലവിൽ വിൽപ്പന നടത്തി കൊണ്ടിരിക്കുന്നത്. ഒരു വർഷത്തിനിടയിൽ എല്ലാ മോഡലുകൾക്കും വമ്പൻ വിൽപ്പന നടത്തിയ ആപ്പിൾ തങ്ങളുടെ വജ്രായുധം പുറത്തിറക്കിയപ്പോൾ വാങ്ങാൻ ആളുകൾ ക്യൂ നിൽക്കുകയാണ് ഇന്നത്തെ കാലത്ത്. മുൻ കാലങ്ങളിൽ ഒക്കെയും ആപ്പിളിനെ സംബന്ധിച്ച് ഇന്ത്യൻ വിപണി വലിയൊരു ഘടകം ആയിരുന്നില്ല, എന്നാൽ ഇന്ന് ആ സാഹചര്യമൊക്കെ അപ്പാടെ മാറിയിട്ടുണ്ട്.

അപ്‌ഗ്രേഡ് ചെയ്‌ത ഡിസ്‌പ്ലേകൾ, മെച്ചപ്പെടുത്തിയ പ്രോസസ്സറുകൾ, അഡ്വാൻസ്ഡ് ക്യാമറകൾ, ആപ്പിൾ ഇന്റലിജൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സവിശേഷതകൾ എന്നിവ ഇന്ത്യൻ വിപണിയിലേക്ക് എത്തിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

iphone 17 discounts

മുൻ മോഡലുകൾക്ക് എല്ലാം ഉള്ളത് പോലെ ഇതിനും കാര്യമായ സ്വീകാര്യത്തെ ലഭിക്കുന്നുവെന്നാണ് എല്ലാം വ്യക്തമാക്കുന്നത്. കാരണം വിൽപ്പന പൊടിപൊടിക്കുകയാണ് ഇപ്പോൾ. എന്തെന്നാൽ ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും അപ്‌ഡേറ്റഡ് ആയ ഐഫോൺ ആണിതെന്ന് നിസംശയം പറയാം. അതുകൊണ്ട് തന്നെ എല്ലാവരും ഉറ്റുനോക്കുന്നതും ആകാംഷയോടെ അറിയാൻ ആഗ്രഹിക്കുന്നതും ഇതിന്റെ ഡിസ്‌കൗണ്ട് ഒക്കെയാണ്.

പല കമ്പനികൾ വിലക്കുറവുകൾ പ്രഖ്യാപിക്കുന്നുണ്ട്. വളരെ കാലമായി വിപണിയിൽ ഉള്ള ഐഫോൺ മോഡലുകൾക്ക് ലഭിക്കുന്ന പോലെയൊരു കുറവ് ഇപ്പോൾ കിട്ടണമെന്നില്ല. മറിച്ച് നിങ്ങൾ പുതിയ മോഡൽ വാങ്ങുമ്പോൾ അത്ര പെട്ടെന്ന് ഓഫർ നൽകുന്ന പതിവും കമ്പനിക്ക് ഇല്ല. എന്നിട്ടും മികച്ച വിൽപ്പന കണക്കിലെടുത്താണ് കമ്പനി ഇപ്പോൾ നല്ല ഓഫർ നൽകിയിരിക്കുന്നത്.

അത്തരത്തിൽ മികച്ച മോഡലുകളിൽ ഒന്നായ ആപ്പിൾ ഐഫോൺ 17ന് നല്ല ഓഫറാണ് നൽകിയിരിക്കുന്നത് എന്നതാണ് പ്രത്യേകത. നിലവിൽ കമ്പനിയെ സംബന്ധിച്ചിടത്തോളം അത്രയും നല്ല ഓഫർ നൽകുന്നത് വാങ്ങാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ്. നിലവിൽ ഫ്ലിപ്‌കാർട്ടിൽ ആണ് ഏറ്റവും മികച്ച ഓഫറുകൾ മോഡലിന് ലഭിക്കുക.

ഐഫോൺ 17 ഓഫറുകൾ

ആപ്പിൾ ഐഫോൺ 17 (256ജിബി, കറുപ്പ്) 82,900 രൂപയ്ക്ക് ആണ് ഫ്ലിപ്‌കാർട്ടിൽ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്‌. എന്നാൽ തിരഞ്ഞെടുത്ത ബാങ്ക് ഓഫറുകളിലൂടെ വാങ്ങുന്നവർക്ക് വലിയ രീതിയിൽ പണം ലാഭിക്കാം. ഇത് അന്തിമ ഗണ്യമായി വില കുറയ്ക്കുന്നു. പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കില്ലെങ്കിലും ഈ മോഡലിന് ആകെ വിലയിൽ 40 ശതമാനം വരെ കുറവ് വരുത്താൻ നിങ്ങൾക്ക് സാധിക്കുമെന്നതാണ് കാര്യം.

ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് ഫോൺ വാങ്ങുമ്പോൾ 5430 രൂപ തൽക്ഷണ കിഴിവ് ലഭിക്കും. മാത്രമല്ല മികച്ച രീതിയിൽ എക്സ്ചേഞ്ച് ഓഫറും ഈ മോഡലിന് നിങ്ങൾക്ക് പ്രയോജനപ്പെടുത്താം. നിങ്ങളുടെ കൈവശം നല്ല വർക്കിംഗ് കണ്ടീഷനിൽ ഉള്ളൊരു ഐഫോൺ 15 മോഡൽ ആണുള്ളതെങ്കിൽ ലഭിക്കുന്ന ലാഭം 31,300 രൂപയാണ്. ഇതോടെ നിങ്ങളുടെ ആകെ ലാഭം 40000ത്തിന് അടുത്തെത്തും.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+