ആപ്പിൾ ഐഫോൺ 17 ഞെട്ടിച്ചു കളഞ്ഞല്ലോ; വില 50,000 രൂപയിൽ താഴെയെത്തും, അന്തിമ വില അറിയാം
ആപ്പിളിന്റെ ഐഫോൺ 17 സീരീസിനെ കുറിച്ച് പ്രത്യേകിച്ചൊരു ആമുഖം ആവശ്യമില്ല. എല്ലാവർക്കും അറിയുന്നത് പോലെ ഇത് ഈ സെഗ്മെന്റിലെ കമ്പനിയുടെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ് ഇത്. എന്തെന്നാൽ പഴയ ഐഫോൺ മോഡലുകളിൽ നിന്ന് ഏറെ വ്യത്യസ്‌തമാണിത്. കാലത്തിന് അനുസരിച്ച് മാറുന്ന ആപ്പിളിനെ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ഇപ്പോഴിതാ അതിനുള്ള നല്ല വഴിയാണ് ഒരുങ്ങുന്നത്, ഐഫോൺ 17ന് കിടിലൻ ഓഫർ ലഭ്യമാണ്.
ഐഫോൺ 17 ഓഫറുകൾ
ആപ്പിളിന്റെ ഐഫോൺ 17ന് ഫ്ലിപ്‌കാർട്ടിൽ വിവിധ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ബാങ്ക് ഓഫറുകളും ലഭിക്കുന്നതോടെ 47,405 രൂപ വരെ എന്ന നിലവാരത്തിലേക്ക് വില കുറയുകയാണ്. എന്നാൽ ഈ വില എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കണമെന്നില്ല. പഴയ ഫോൺ കൈമാറുന്നതിലൂടെയും പ്രത്യേക ബാങ്ക് ആനുകൂല്യങ്ങൾ ഉപയോഗിക്കുന്നതിലൂടെയും ലഭിക്കുന്ന ഇളവുകൾ ഉൾപ്പെടുത്തിയുള്ളതാണ് ഈ വില.

ഐഫോൺ 17ന്റെ 256 ജിബി പതിപ്പിന് നിലവിൽ ഫ്ലിപ്‌കാർട്ടിൽ 81,900 രൂപയാണ് വില. ഫോണിന്റെ വിപണിയിലെത്തിയപ്പോഴത്തെ വില 82,900 രൂപയായിരുന്നു. അതായത് നിലവിൽ 1000 രൂപയുടെ നേരിട്ടുള്ള വിലക്കുറവ് ലഭിക്കുന്നുണ്ട്. എന്നാൽ അതുകൊണ്ട് മാത്രം ഉപഭോക്താക്കൾ തൃപ്‌തരാവില്ലെന്ന് ഉറപ്പാണ്. അങ്ങനെയുള്ളവർക്കായി കൂടുതൽ ഓഫറുകൾ ഇനിയുമുണ്ട്.
എക്സ്ചേഞ്ച് ആനുകൂല്യവും ബാങ്ക് ഇളവും ഉൾപ്പെടുത്തിയാണ് 47,405 രൂപയുടെ ഫലപ്രദമായ വില ലഭിക്കുന്നത്. റിപ്പോർട്ടുകൾ പ്രകാരം പഴയ ഫോൺ കൈമാറുമ്പോൾ പരമാവധി 30,000 രൂപ വരെ ആനുകൂല്യം ലഭിക്കാം. എന്നാൽ കൈമാറുന്ന ഫോണിന്റെ മോഡൽ, ഉപയോഗിച്ചിരിക്കുന്ന അവസ്ഥ, മറ്റ് യോഗ്യതാ മാനദണ്ഡങ്ങൾ എന്നിവ അനുസരിച്ചായിരിക്കും യഥാർഥ എക്സ്ചേഞ്ച് മൂല്യം തീരുമാനിക്കുക.
ഇതിനൊപ്പം ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 4495 രൂപയുടെ അധിക വിലക്കുറവും ലഭിക്കും. 30,000 രൂപയുടെ എക്സ്ചേഞ്ച് ആനുകൂല്യവും 4495 രൂപയുടെ കാർഡ് ഇളവും ലഭിച്ചാൽ ഫോണിന്റെ ഫലപ്രദമായ വില 47,405 രൂപയായി കുറയുമെന്നാണ് ഫ്ലിപ്‌കാർട്ട് പട്ടികയിൽ വ്യക്തമാക്കുന്നത്.
എന്നാൽ 47,405 രൂപയാണ് എല്ലാവരും നൽകേണ്ട അന്തിമ വിലയെന്ന് കരുതരുത്. പഴയ ഫോണിന് ലഭിക്കുന്ന എക്സ്ചേഞ്ച് മൂല്യവും ബാങ്ക് ആനുകൂല്യത്തിന് ലഭിക്കുന്ന യോഗ്യതയും അനുസരിച്ചായിരിക്കും ഓരോ ഉപഭോക്താവിനും ലഭിക്കുന്ന അന്തിമ വില മാറുക. എന്ന് വച്ചാൽ ഇത് ലഭിക്കാവുന്ന ഏറ്റവും പരമാവധി ഓഫർ വിലയാണെന്ന് അർത്ഥം.
ഇതിന് പുറമെ ഫ്ലിപ്‌കാർട്ട് പട്ടികയിൽ 1,500 രൂപയുടെ സമ്മാന വൗച്ചറും കൂടി കാണിക്കുന്നുണ്ട്. നിശ്ചിത നിബന്ധനകൾ പാലിക്കുന്ന തിരഞ്ഞെടുക്കപ്പെട്ട ഉപഭോക്താക്കൾക്ക് ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് 5 ശതമാനം പണം തിരികെ ലഭിക്കുന്ന ആനുകൂല്യവും ലഭിക്കും. ഇത് മേൽപറഞ്ഞ ഓഫറുകൾക്ക് പുറമെയാണ്.




Click it and Unblock the Notifications