Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ ഐഫോൺ 17 ഇത്രയും കുറഞ്ഞ വിലയിലോ? 25000 രൂപയിൽ അധികം ലാഭിക്കാം! അന്തിമ വില അറിയാം

ഇനി എന്തൊക്കെ പറഞ്ഞാലും ആപ്പിളിന്റെ ഏത് ഫോൺ വാങ്ങാനും ആളുകൾ ക്യൂ നിൽക്കുന്ന കാലമാണ് ഇത്. എല്ലാ മോഡലുകൾക്കും ഒരുപോലെ ആവശ്യക്കാർ ഉള്ള സമയം. അങ്ങനെ വരുമ്പോൾ പുതിയ സീരീസ് ആയ ഐഫോൺ 17 മോഡലിന് എത്ര പേർ കൊതിക്കുന്നുണ്ടെന്ന് എടുത്തു പറയണ്ട കാര്യം തന്നെയില്ല. പറഞ്ഞുവന്നത് ഐഫോൺ മോഡലുകളിൽ ഏറ്റവും പുതിയ സീരീസിന് കുറിച്ചാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ മോഡൽ ആഗോള തലത്തിൽ വിപണിയിൽ ഇറങ്ങിയത്.

ഐഫോൺ 17 സീരീസ് എ19 ബയോണിക് ചിപ്പോടെയാണ് വിപണിയിൽ എത്തിയത്. ഗ്രാഫിക്‌സ്, വീഡിയോ റെൻഡറിങ് എന്നിവയിൽ മെച്ചപ്പെടുത്തുന്നു. പ്രോ മോഡലുകൾ 6-കോർ ജിപിയു ലഭിക്കുമ്പോൾ, എയർ 5-കോർജിപിയു ഉണ്ടാകും. വൈഫൈ 7 സപ്പോർട്ട് എല്ലാ മോഡലുകളിലും ഉണ്ട്, ഇത് കണക്റ്റിവിറ്റി വേഗത്തിലാക്കുന്നു. ഐഫോൺ 17 ഇ എന്ന ബജറ്റ് മോഡലും അടുത്തിടെ വിപണിയിൽ എത്തിയിരുന്നു. ഒട്ടേറെ പുതുമകളുമായായിരുന്നു ആ ഫോണിന്റെയും വരവ്.

iphone 17 discounts

ആപ്പിളിന്റെ ഐഫോൺ 17 സീരീസിനെ കുറിച്ചാണ് പറയാൻ വന്നത്. എല്ലാവർക്കും അറിയുന്നത് പോലെ ഇത് ഈ സെഗ്മെന്റിലെ കമ്പനിയുടെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ്. എന്തെന്നാൽ പഴയ ഐഫോൺ മോഡലുകളിൽ നിന്ന് ഏറെ വ്യത്യസ്‌തമായി അവർ ഇതിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുണ്ട്. കാലത്തിന് അനുസരിച്ച് മാറുന്ന ആപ്പിളിനെ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ഇപ്പോഴിതാ ഐഫോൺ 17 പ്രോയ്ക്ക് കിടിലൻ ഓഫർ ലഭ്യമാണ്.

ഐഫോൺ 17 ഓഫറുകൾ

ഇന്ത്യയിൽ 82,900 രൂപ പ്രാരംഭ വിലയിൽ പുറത്തിറങ്ങിയ 256 ജിബി സ്‌റ്റോറേജുള്ള ഐഫോൺ 17-ന് ഫ്ലിപ്‌കാർട്ട് ആകർഷകമായ ഓഫറുകളാണ് നിലവിൽ നൽകുന്നത്. ഈ ഐഫോൺ ഇപ്പോൾ 81,900 രൂപയ്ക്ക് വാങ്ങാൻ സാധിക്കും. അത് കൊണ്ട് തീർന്നെന്ന് കരുതേണ്ട, ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് അഥവാ എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ വളരെയധികം ഓഫറുകൾ നിങ്ങൾക്ക് ലഭിക്കുമെന്നതാണ് പ്രധാന കാര്യം.

2848 രൂപ വരെ അധിക തൽക്ഷണ കിഴിവ് ലഭിക്കുന്നതോടെ ഈ ഡീൽ കൂടുതൽ ലാഭകരമാകും. പഴയ സ്‌മാർട്ട്‌ഫോണുകൾ മാറ്റി പുതിയ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്‌കാർട്ടിന്റെ എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താം. പഴയ ഉപകരണത്തിന്റെ അവസ്ഥയും നിലവിലെ വിപണി മൂല്യവും അനുസരിച്ചായിരിക്കും ലഭിക്കുന്ന എക്സ്ചേഞ്ച് വില എന്നതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം. നല്ല ഫോണാണ് നിങ്ങളുടെ കൈവശമെങ്കിൽ ആകെ വില ഗണ്യമായി കുറയ്ക്കാം.

സാധാരണഗതിയിൽ ഉദാഹരണത്തിന് നിങ്ങളുടെ കൈവശമുള്ളത് ഒരു ഐഫോൺ 14 മോഡലാണ് എന്ന് കരുതുക. അത് കൃത്യമായി പ്രവർത്തന ക്ഷമം ആണെങ്കിൽ നിങ്ങൾക്ക് അതിൽ നിന്ന് ഏകദേശം 24,950 രൂപയുടെ വരെ ലാഭം ലഭിക്കാനുള്ള സാധ്യത ഉണ്ട്. അങ്ങനെയാവുമ്പോൾ മൊത്തത്തിൽ നിങ്ങൾക്ക് ഈ ഫോണിന്റെ വില 54,102 രൂപ എന്ന നിലവാരത്തിൽ വരെ എത്തിക്കാൻ സാധിക്കും.

ഐഫോൺ 17 പ്രത്യേകതകൾ

ഐഫോൺ 17-ന് 6.3 ഇഞ്ച് പ്രൊമോഷൻ ഡിസ്പ്ലേയോടെയാണ് വിപണിയിൽ എത്തിയത്. 120Hz റിഫ്രഷ് റേറ്റും 3000 നിറ്റ്സ് പീക്ക് ഔട്ട്‌ഡോർ ബ്രൈറ്റ്നെസും ഇതിന്റെ പ്രധാന സവിശേഷതകളാണ്. സെറാമിക് ഷീൽഡ് 2 സംരക്ഷണവും ഈ ഫോണിനുണ്ട്. എ19 ബയോണിക് ചിപ്പിൽ പ്രവർത്തിക്കുന്ന ഈ ഉപകരണം ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളെ പൂർണമായി പിന്തുണയ്ക്കും. 10 മിനിറ്റ് ചാർജ് ചെയ്യുമ്പോൾ 8 മണിക്കൂർ വരെ അധിക വീഡിയോ പ്ലേബാക്ക് ഐഫോൺ 17ൽ ലഭിക്കും.

ക്യാമറയുടെ കാര്യത്തിൽ നിലവിലെ ഏത് മോഡലിനോടും കിടപിടിക്കുന്നതാണ് ഐഫോൺ 17യുടെ സംവിധാനവും. 2x ഒപ്റ്റിക്കൽ-ക്വാളിറ്റി ടെലിഫോട്ടോ ലെൻസുള്ള 48 എംപി ഫ്യൂഷൻ പ്രധാന ക്യാമറയും 48 എംപി ഫ്യൂഷൻ അൾട്രാ-വൈഡ് ക്യാമറയും ഫോണിൽ പിൻഭാഗത്ത് നൽകിയിട്ടുണ്ട്. മുൻവശത്ത് 18 എംപി സെന്റർ സ്‌റ്റേജ് സെൽഫി ക്യാമറയാണ് ഈ മോഡലിൽ ഉള്ളത്. അതുകൊണ്ട് തന്നെ ക്യാമറയുടെ കാര്യം ആലോചിച്ച് ടെൻഷൻ വേണ്ടെന്ന് അർത്ഥം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+