ആപ്പിൾ ഐഫോൺ 17 കിട്ടും കുറഞ്ഞ വിലയിൽ; ഫ്ലിപ്‌കാർട്ട് ബിഗ് ബില്യൺ ഡേ സെയിലിൽ, എത്ര ലാഭം?
ലോകോത്തര ബ്രാൻഡ് ആയ ആപ്പിളിന്റെ ഏത് ഫോൺ വാങ്ങാനും ആളുകൾ ക്യൂ നിൽക്കുന്ന കാലമാണ് ഇത്. എല്ലാ മോഡലുകൾക്കും ഒരുപോലെ ആവശ്യക്കാർ ഉള്ള സമയം. അങ്ങനെ വരുമ്പോൾ പുതിയ സീരീസ് ആയ ഐഫോൺ 18 മോഡലിന് എത്ര പേർ കൊതിക്കുന്നുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പറഞ്ഞുവന്നത് ഐഫോൺ മോഡലുകളിൽ മികച്ച ഒന്നായ ഐഫോൺ 17യെ കുറിച്ചാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഈ മോഡൽ ആഗോള തലത്തിൽ വിപണിയിൽ ഇറങ്ങിയത്.
ഐഫോൺ 17ന് ഫ്ലിപ്‌കാർട്ടിൽ ഉടൻ തന്നെ വലിയ വിലക്കുറവ് ലഭിച്ചേക്കും. ഇന്ത്യയിൽ 256 ജിബി സംഭരണ ശേഷിയുള്ള ഐഫോൺ 17 ആദ്യം പുറത്തിറക്കിയത് 82,900 രൂപയ്ക്കായിരുന്നു. എന്നാൽ പിന്നീട് ആപ്പിൾ വില വർധിപ്പിച്ചതോടെ ഫോണിന്റെ വില 99,900 രൂപയായി ഉയർന്നു. ഇപ്പോഴിതാ ഫ്ലിപ്‌കാർട്ടിന്റെ ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയിലൂടെ ഐഫോൺ 17ന് വീണ്ടും വലിയ വിലക്കുറവ് ലഭിക്കുമെന്നാണ് സൂചന.

ഫ്ലിപ്‌കാർട്ട് ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പന ഫ്ലിപ്‌കാർട്ട് പ്ലസ്, ഫ്ലിപ്കാർട്ട് ബ്ലാക്ക് അംഗങ്ങൾക്കും യോഗ്യരായ ഫ്ലിപ്‌കാർട്ട് ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കൾക്കും ഒക്ടോബർ 8 മുതൽ ലഭ്യമാകും. മറ്റ് ഉപഭോക്താക്കൾക്കായി വിൽപ്പന ഒക്ടോബർ 9ന് ആരംഭിക്കും. വിൽപ്പനയ്ക്ക് മുന്നോടിയായി വിവിധ ഉൽപ്പന്നങ്ങളുടെ വില പരിധി ഫ്ലിപ്‌കാർട്ട് പുറത്തുവിട്ടുതുടങ്ങിയിട്ടുണ്ട്.
ഐഫോൺ 17ന്റെ വിൽപ്പന വില 70,000 രൂപ മുതൽ 80,000 രൂപ വരെയുള്ള പരിധിയിലായിരിക്കുമെന്നാണ് ഫ്ലിപ്‌കാർട്ട് സൂചിപ്പിച്ചിരിക്കുന്നത്. എന്നാൽ കൃത്യമായ വില ഇതുവരെ പുറത്തുവിട്ടിട്ടില്ല. നിലവിലെ 99,900 രൂപ വിലയുമായി താരതമ്യം ചെയ്യുമ്പോൾ വലിയ കുറവ് ലഭിക്കാനുള്ള സാധ്യതയാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഐഫോൺ 17ന് പുറമെ നിരവധി പ്രമുഖ സ്‌മാർട്ട്ഫോണുകൾക്കും ബിഗ് ബില്യൺ ഡേയ്‌സ് വിൽപ്പനയിൽ വിലക്കുറവ് ലഭിക്കും. സാംസങ് ഗ്യാലക്‌സി എസ്25, ഗ്യാലക്‌സി എസ്25 എഫ്ഇ 5ജി, വിവോ ടി5എക്‌സ് 5ജി, ഗൂഗിൾ പിക്‌സൽ 11 5ജി, റിയൽമി പി4 ലൈറ്റ് 5ജി, റിയൽമി പി4 5ജി, മോട്ടറോള സിഗ്നേച്ചർ, മോട്ടോ ജി37 പവർ തുടങ്ങിയ ഫോണുകളും വിൽപ്പനയിൽ ഉൾപ്പെടും.
ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള വാങ്ങലുകൾക്ക് അധിക ആനുകൂല്യങ്ങളും ലഭ്യമാക്കും. ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക്, ഫ്ലിപ്‌കാർട്ട് എസ്‌ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് പ്രത്യേക ഇളവുകൾ ലഭിക്കുമെന്നാണ് അറിയിപ്പ്. ഇതിന് പുറമെ ഫ്ലിപ്‌കാർട്ടിന്റെ സൂപ്പർ.മണി വഴി നടത്തുന്ന ആദ്യ ഇടപാടിന് 10 ശതമാനം ക്യാഷ്ബാക്കും ലഭിക്കും.
കൃത്യമായ വിലയും ഓഫറുകളുടെ മുഴുവൻ വിവരങ്ങളും വിൽപ്പന ആരംഭിക്കുന്നതിന് മുമ്പ് ഫ്ലിപ്‌കാർട്ട് പുറത്തുവിടും. അതിനാൽ ഐഫോൺ 17 ഉൾപ്പെടെയുള്ള പുതിയ സ്‌മാർട്ട്ഫോണുകൾ വാങ്ങാൻ കാത്തിരിക്കുന്നവർക്ക് ഈ വിൽപ്പന ശ്രദ്ധേയമായ അവസരമാണ്. കഴിവതും ഈ അവസരം പ്രയോജനപ്പെടുത്താൻ ശ്രമിക്കുന്നതാണ് നല്ലത്.


Click it and Unblock the Notifications
