ആപ്പിൾ തുടങ്ങിയോ പൂരം; പുത്തൻ ഐഫോൺ 17 സീരീസിനും ഒന്നൊന്നര ഓഫർ, ഒറ്റയടിക്ക് ഡിസ്‌കൗണ്ട് 6000!
ആപ്പിൾ അതിന്റെ ജനപ്രീതി വലിയ രീതിയിൽ ഉയർത്തി കൊണ്ട് വരികയാണ്. ഇതിന്റെ ഉദാഹരണമാണ് സെപ്റ്റംബർ 9ന് ആപ്പിൾ പുതിയ ഐഫോൺ 17 സീരീസ് പുറത്തിറക്കിയപ്പോൾ അതിന് ലഭിക്കുന്ന സ്വീകാര്യത. ഇതുവരെയുള്ളതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ സ്‌മാർട്ട്‌ഫോണായ ഐഫോൺ എയറിനൊപ്പമാണ് കമ്പനി തങ്ങളുടെ പുതിയ മോഡലിന്റെ ലോഞ്ച് പ്രഖ്യാപിച്ചത്.
പുതിയ ഐഫോൺ 17 സീരീസിൽ മൂന്ന് മോഡലുകൾ ഉൾപ്പെടുന്നു. ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയാണ് അത്. ഈ സ്‌മാർട്ട്‌ഫോണുകൾ കാര്യമായ അപ്‌ഗ്രേഡുകളുമായി വരുന്നുണ്ടെങ്കിലും, പുതിയ ഐഫോണുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടതാണോ എന്ന് പലരും ആശയക്കുഴപ്പത്തിലാണ്. എന്തെന്നാൽ ഉയർന്ന വില അടക്കമുള്ളവയാണ് അവരെ സംശയത്തിന്റെ നിഴലിൽ നിർത്തുന്നത്.

പുതിയ ഐഫോൺ 17 സീരീസോടെ, ആപ്പിൾ പ്ലസ് മോഡൽ നിർത്തലാക്കി. ശേഷമാണ് ഇന്നുവരെയുള്ളതിൽ വച്ച് ഏറ്റവും കനം കുറഞ്ഞ ഐഫോണായ ഐഫോൺ എയർ കൊണ്ട് വന്നിരിക്കുന്നത്. എല്ലാംകൊണ്ടും ഇക്കുറി ആപ്പിളിന് നല്ല നാളുകളാണ്, കാരണം പുതിയതിന് ആവശ്യക്കാർ ക്യൂ നിൽക്കുമ്പോൾ തന്നെ പഴയത് ചൂടപ്പം പോലെ വിറ്റുപോവുന്നുമുണ്ട്.
പറഞ്ഞുവന്നത് ആപ്പിൾ ഐഫോൺ 17 സീരീസിനെ കുറിച്ചാണ്. ഇന്ത്യയുൾപ്പെടെ ആഗോളതലത്തിൽ പ്രീ-ഓർഡറുകൾക്ക് നിലവിൽ ഐഫോൺ 17 സീരീസ് തുടക്കമിട്ടിരുന്നു. ഐഫോൺ 17ന്റെ അടിസ്ഥാന 256 ജിബി വേരിയന്റിന് 82,900 രൂപ മുതൽ വില ആരംഭിക്കുന്നു. അതുകൊണ്ട് തന്നെ ഇറങ്ങും മുൻപ് ആളുകൾക്ക് അറിയേണ്ടത് വിലയിൽ എന്തെങ്കിലും കുറവുണ്ടോ എന്നതാണ്.
അതിന് കാരണം ഉണ്ട് താനും. ആപ്പിൾ എപ്പോഴും തങ്ങളുടെ ഫോണുകൾ രംഗത്ത് ഇറക്കാറുള്ളത് ഉത്സവകാലത്താണ്. അതായത് സെപ്റ്റംബർ പകുതിയോടെ ലോഞ്ച് നടക്കുകയും സെപ്റ്റംബർ അവസാനത്തോടെ വിൽപ്പന ആരംഭിക്കുകയും ചെയ്യുകയാണ് പതിവ്. ഈ സമയത്ത് ഇന്ത്യയിലെ പ്രമുഖ ഇ കൊമേഴ്‌സ് സൈറ്റുകൾ വിവിധ ഫെസ്‌റ്റിവലുകൾ പ്രഖ്യാപിക്കുന്നത്.
സെപ്റ്റംബർ 12 മുതൽ ഐഫോൺ 17 സീരീസിലെ ഫോണുകൾ പ്രീ-ഓർഡറിനായി ലഭ്യമാണ്, കൂടാതെ നിരവധി വിപണികളിൽ റെക്കോർഡുകൾ ഭേദിക്കുകയും ചെയ്യുന്നതായി റിപ്പോർട്ടുണ്ട്. ഇന്ത്യയിലെ റീട്ടെയിലർമാർ ഇപ്പോൾ ഐഫോൺ 17 സീരീസിലും ഐഫോൺ എയറിലും പ്രീ-ഓർഡർ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ക്രോമ, വിജയ് സെയിൽസ് എന്നിവ അടക്കമുള്ള കമ്പനികളാണ് ഓഫർ പ്രഖ്യാപിച്ചിരിക്കുന്നത്.
ആപ്പിൾ ഐഫോൺ 17 ഓഫറുകൾ
ഐഫോൺ 17 സീരീസ് വാങ്ങുമ്പോൾ ക്രോമ 6000 രൂപ തൽക്ഷണ കിഴിവ് വാഗ്‌ദാനം ചെയ്യുന്നു. ഹാൻഡ്‌സെറ്റുകളുടെ മുഴുവൻ വിലയും മുൻകൂറായി അടയ്ക്കാൻ താൽപ്പര്യമില്ലെങ്കിൽ ഉപഭോക്താക്കൾക്ക് ആറ് മാസത്തേക്ക് നോ-കോസ്‌റ്റ് ഇഎംഐ ഓപ്ഷനും ലഭിക്കും. തുടക്കത്തിൽ തന്നെ ഇത്രയും നല്ല ഓഫർ ലഭിക്കുക എന്നത് വിരളമായ കാര്യമാണ്. ഈ ഓഫറുകൾ ക്രോമയുടെ ഓൺലൈൻ സ്‌റ്റോറിലും ഇന്ത്യയിലെ 500-ലധികം വരുന്ന റീട്ടെയിൽ ഔട്ട്‌ലെറ്റുകളിലും ലഭ്യമാണ്.
ഓഫ്‌ലൈനായും ഓൺലൈനായും നടത്തുന്ന ഓർഡറുകൾക്ക് ഉപഭോക്താക്കൾക്ക് ബാങ്ക് ഓഫറുകൾ, ക്യാഷ്ബാക്ക് ഓപ്ഷനുകൾ, ഉറപ്പായ പ്രീ-ഓർഡർ പൂർത്തീകരണം എന്നിവ പ്രതീക്ഷിക്കാമെന്ന് റിലയൻസ് ഡിജിറ്റൽ പ്രഖ്യാപിച്ചു. എന്നാൽ കൃത്യമായി എത്ര ഡിസ്‌കൗണ്ട് ഏതൊക്കെ മോഡലുകൾക്ക് ലഭിക്കുമെന്ന് കമ്പനി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നേട്ടമുണ്ടാകും എന്നാണ് വിലയിരുത്തൽ.
വിജയ് സെയിൽസിൽ ഐഫോൺ 17 സീരീസ് ഓഫറുകൾ നൽകുമെന്ന് അറിയിച്ചിട്ടുണ്ട്. ഐഫോൺ 17ന്റെ അടിസ്ഥാന മോഡലിന് വിജയ് സെയിൽസ് 6000 രൂപ തൽക്ഷണ കിഴിവ് വാഗ്‌ദാനം ചെയ്യുന്നു. അതേസമയം, ഐഫോൺ 17 പ്രോയുടെയും ഐഫോൺ 17 പ്രോ മാക്‌സിന്റെയും ടോപ്പ്-എൻഡ് 2ടിബി കോൺഫിഗറേഷനിൽ 4000 രൂപയുടെ കിഴിവുമുണ്ട്.


Click it and Unblock the Notifications