വാലന്റൈൻസ് ഡേ ഗിഫ്റ്റായി ഐഫോൺ 17 തന്നെ ആയാലോ? വിജയ് സെയിൽസിൽ കിടിലൻ ഓഫർ..! വില എത്ര?
ആപ്പിൾ ഐഫോൺ മോഡലുകൾക്ക് അത്രയധികം ഓഫറുകളാണ് നിലവിൽ കമ്പനി നൽകി വരുന്നത്. അതിന്റെ കാരണം എന്തെന്ന് വച്ചാൽ മറ്റ് കമ്പനികളുടെ ഓഫറുകൾ വച്ച് നോക്കുമ്പോൾ ഐഫോൺ നല്ല രീതിയിൽ വിൽപ്പന നടത്തുന്നുണ്ട് എന്നതാണ്. അവയുടെ കിടിലൻ സ്പെസിഫിക്കേഷനുകൾ, മറ്റ് പ്രത്യേകതകൾ എന്നിവയൊക്കെ അതിന്റെ കാരണങ്ങളിൽ ചിലതാണ്. അതിന് പുറമേ കമ്പനിയുടെ ബ്രാൻഡ് വാല്യൂ കൂടി ഇതിന് വലിയ കാരണമാണ്.
സകല പ്രൗഢിയും എടുത്തുകാണിക്കുന്ന ഐഫോൺ 17 സീരീസ് വിപണിയിൽ എത്തിയിട്ട് മാസം നാലായിട്ടേ ഉള്ളൂ. പ്രധാനമായും ഇവയുടെ ഹൈ എൻഡ് മോഡലുകളായ പ്രോ, പ്രോ മാക്‌സിന് തന്നെയാണ് ഏറെ ആവശ്യക്കാരുള്ളത്. കൂടാതെ ഉത്സവ കാല ഓഫറിൽ ഫോണുകൾക്ക് വമ്പൻ കിഴിവും ലഭിക്കാറുണ്ട്. എന്ന് കരുതി ബേസ് മോഡലുകൾ ആരും തള്ളി കളഞ്ഞുവെന്ന് കരുതരുത്. അവയ്ക്കും വലിയ വിപണി തന്നെ മുന്നിലുണ്ട്.

ആപ്പിളിന്റെ തന്നെ കരുത്തുറ്റ മോഡലായ ഐഫോൺ 15 സീരീസിനും ഇത്തരത്തിലുള്ള ഒട്ടേറെ ഓഫറുകൾ കമ്പനി നൽകിയിരുന്നു. പുതിയ 17 സീരീസ് വന്നെങ്കിലും രണ്ടാംതരക്കാരായി ഈ മോഡലിനെ ആരും തള്ളിപറഞ്ഞിട്ടില്ലെന്ന് വിൽപ്പന കണക്കുകൾ തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥിതി. അതിന് സമാനമായി പുതിയ മോഡലുകളിലെ ബേസ് മോഡലുകൾക്കും ആവശ്യക്കാർ ഇന്നത്തെ കാലത്ത് ഏറി വരികയാണ്.
അപ്‌ഗ്രേഡ് ചെയ്‌ത ഡിസ്‌പ്ലേകൾ, മെച്ചപ്പെടുത്തിയ പ്രോസസ്സറുകൾ, അഡ്വാൻസ്ഡ് ക്യാമറകൾ, ആപ്പിൾ ഇന്റലിജൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സവിശേഷതകൾ എന്നിവ ഇന്ത്യൻ വിപണിയിലേക്ക് എത്തിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും അപ്‌ഡേറ്റഡ് ആയ ഐഫോൺ ആണിതെന്ന് നിസംശയം പറയാം. അങ്ങനെയുള്ള ഐഫോൺ 17 മോഡലിന് ഒരു കിടിലൻ ഓഫർ ഇപ്പോൾ ലഭ്യമാണ്.
ഐഫോൺ 17 ഓഫറുകൾ
വാലന്റൈൻസ് ഡേ വിൽപ്പനയുടെ ഭാഗമായി വിജയ് സെയിൽസിൽ ഐഫോൺ 17-ന് വലിയൊരു കിഴിവ് ലഭിക്കുന്നുണ്ട് എന്നതാണ് ഇപ്പോഴത്തെ സാഹചര്യം. ആമസോൺ, ഫ്ലിപ്‌കാർട്ട്, ക്രോമാ എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ, ഈ മോഡലിന് കാര്യമായ ബാങ്ക് കിഴിവുകൾ നൽകുന്ന ഏക പ്ലാറ്റ്‌ഫോം നിലവിൽ വിജയ് സെയിൽസ് മാത്രമാണെന്ന് നമുക്ക് കാണാം.
എച്ച്എസ്ബിസി ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ വഴി ഉപയോഗിക്കുന്നവർക്ക് 4500 രൂപയുടെ തൽക്ഷണ കിഴിവും, എച്ച്ഡിഎഫ്‌സി ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് 4,000 രൂപ കിഴിവും ലഭിക്കുമെന്നതാണ് മറ്റൊരു കാര്യം. ഈ കാർഡുകൾ ഉപയോഗിച്ച്, ഐഫോൺ 17-ന്റെ ഫലപ്രദമായ വില 79,000 രൂപയിൽ താഴെയാകും. ബാങ്കിന്റെ നിബന്ധനകൾ പാലിച്ചാൽ ഇത് നിലവിലെ ഏറ്റവും കുറഞ്ഞ വിലയാണ്.
ഐഫോൺ 17 ഫീച്ചറുകൾ
ഐഫോൺ 17-ൽ 6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണുള്ളത്. പുതിയ ഐഫോൺ 17-ൽ ആപ്പിൾ ഡ്യുവൽ ക്യാമറ സിസ്‌റ്റം നൽകിയിട്ടുണ്ട്. ഇത് ഏത് വെളിച്ചത്തിലും വ്യക്തവും സൂക്ഷ്‌മവുമായ ചിത്രങ്ങൾ നൽകുന്നു. ഈ 17 ബയോണിക് ചിപ്പിന്റെ കരുത്തിൽ ഐഫോൺ 17 കഠിനമായ ജോലികൾ അനായാസം കൈകാര്യം ചെയ്യും. ഗെയിമിംഗ്, മൾട്ടിടാസ്‌കിംഗ്, ആപ്പുകൾ തുറക്കുന്നത് എന്നിവയെല്ലാം അതിവേഗവും തടസങ്ങളില്ലാതെയും നടത്താം.












Click it and Unblock the Notifications