ആപ്പിൾ മുത്താണ് സ്വത്താണ്; ഐഫോൺ 17യുടെ ഈ ഓഫർ അത് ഊട്ടിയുറപ്പിക്കും, ഒറ്റയടിക്ക് ഇത്ര വില കുറയുമോ?
ആപ്പിളിന്റെ ഐഫോൺ സീരീസ് ഏത് കാലത്തും സ്‌മാർട്ട്‌ഫോൺ ലോകത്തിലെ ഏറ്റവും വലിയ സംഭവങ്ങളിൽ ഒന്നാണ്. കഴിഞ്ഞ മാസം പുറത്തിറങ്ങിയ ഐഫോൺ 17 സീരീസ് അതിന് അത്യാധുനികമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കയാണ്. സെപ്റ്റംബർ 9ന് നടന്ന ആപ്പിളിന്റെ "ആവേ-ഡ്രോപ്പിംഗ്" ഇവന്റിൽ അവതരിപ്പിക്കപ്പെട്ട ഈ സീരീസ്, പുതിയ ഡിസൈൻ, മെച്ചപ്പെട്ട ഡിസ്പ്ലേകൾ, ശക്തമായ പ്രോസസറുകൾ, ഉയർന്ന ബാറ്ററി ലൈഫ് എന്നിവയിലൂടെ ഉപയോക്താക്കളെ ആകർഷിക്കുന്ന ഒന്നാണ്.
ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളടങ്ങിയ ഈ ലൈനപ്പ്, പ്രത്യേകിച്ച് അൾട്രാ-തിന്നായ ഐഫോൺ 17 എയർ മോഡലിനെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ്. ഐഫോൺ 17 സീരീസ് ആപ്പിളിന്റെ ഇന്നോവേഷന്റെ പുതിയ അധ്യായമാണ് എന്ന് അവർ അവകാശപ്പെടുന്നു. മെലിഞ്ഞ ഡിസൈൻ, ആധുനിക ക്യാമറകൾ, ദീർഘകാല ബാറ്ററി എന്നിവയോടെ, ഇത് ഐഫോൺ 16-നെക്കാൾ ഗംഭീര അപ്ഗ്രേഡുമായാണ് വരുന്നത്.

ഐഫോൺ 17 സീരീസ് എ19 ബയോണിക് ചിപ്പോടെ വരുന്നു, ഇത് ഗ്രാഫിക്‌സ്, വീഡിയോ റെൻഡറിങ് എന്നിവയിൽ മെച്ചപ്പെടുത്തുന്നു. പ്രോ മോഡലുകൾ 6-കോർ ജിപിയു ലഭിക്കുമ്പോൾ, എയർ 5-കോർജിപിയു ഉണ്ടാകും. വൈഫൈ 7 സപ്പോർട്ട് എല്ലാ മോഡലുകളിലും ഉണ്ട്, ഇത് കണക്റ്റിവിറ്റി വേഗത്തിലാക്കുന്നു. ഐഫോൺ 17 ഇ എന്ന ബജറ്റ് മോഡൽ 2026-ൽ (മെയ് അല്ലെങ്കിൽ ഫെബ്രുവരി) പുറത്തിറങ്ങുമെന്നാണ് റൂമറുകൾ. ഡൈനാമിക് ഐലാൻഡും പുതിയ ഡിസൈനും അതിനൊപ്പം ഉണ്ടാവുമെന്നും കരുതുന്നു.
പറഞ്ഞുവന്നത് ആപ്പിളിന്റെ ഐഫോൺ 17 സീരീസിനെ കുറിച്ചാണ്. എല്ലാവർക്കും അറിയുന്നത് പോലെ ഇത് ഈ സെഗ്മെന്റിലെ കമ്പനിയുടെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ്. എന്തെന്നാൽ പഴയ ഐഫോൺ മോഡലുകളിൽ നിന്ന് ഏറെ വ്യത്യസ്‌തമായി അവർ ഇതിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ഇപ്പോൾ അതിലെ ബേസ് മോഡലായ ഐഫോൺ 17ന് വമ്പൻ വിലക്കുറവ് ലഭ്യമാണ്. അതിന്റെ വിശദാംശങ്ങൾ അറിയാം.
ഐഫോൺ 17 ഓഫറുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ ഓഫ്‌ലൈൻ റീട്ടെയിലർമാരിൽ ഒന്നായ വിജയ് സെയിൽസ്, ഐഫോൺ 17-ന് ആകർഷകമായ കിഴിവുകൾ പ്രഖ്യാപിച്ചു രംഗത്ത് വന്നിരിക്കുകയാണ്. പുതുവർഷം ആരംഭിച്ച ശേഷമുള്ള ഏറ്റവും നല്ല ഓഫറുകളിൽ ഒന്നായിരിക്കും. 256ജിബി മോഡലിന് 82,900 രൂപയാണ് ലിസ്‌റ്റ് ചെയ്‌തിട്ടുള്ളതെങ്കിലും, ഈ ഓഫറുകളിലൂടെ ഇത് 75,000 രൂപ വരെ കുറച്ച് സ്വന്തമാക്കാൻ സാധിക്കും എന്നതാണ് പ്രത്യേകത.
അമേരിക്കൻ എക്‌സ്പ്രസ് കാർഡ് ഉപയോഗിക്കുന്നവർക്ക് 7500 രൂപ വരെയുള്ള കിഴിവ് ലഭിക്കും. അതേസമയം, ഐസിഐസിഐ കാർഡ് ഉടമകൾക്ക് 3000 രൂപയുടെ തൽക്ഷണ കിഴിവ് പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നതാണ് കാര്യം. ഇഎംഐ ഓപ്ഷൻ തിരഞ്ഞെടുക്കുന്ന എച്ച്‌ഡിഎഫ്‌സി കാർഡ് ഉടമകൾക്ക് ലിസ്‌റ്റ് ചെയ്‌ത വിലയിൽ 4,500 രൂപ വരെ കിഴിവ് നേടാനാകും. ഇതോടെ ആകെ വില 75,000 രൂപയിലും താഴെയെത്തും.
ഐഫോൺ 17 ഫീച്ചറുകൾ
പുതിയ ആപ്പിൾ A19 ചിപ്പ്, 6-കോർ സിപിയു, 6-കോർ ജിപിയു, ഹാർഡ്‌വെയർ-ആക്‌സിലറേറ്റഡ് റേ ട്രേസിംഗ്, 16-കോർ ന്യൂറൽ എഞ്ചിൻ എന്നിവയോടുകൂടി ഗെയിമിംഗ്, AI, മൾട്ടിടാസ്‌കിംഗ് എന്നിവയിൽ മികച്ച പ്രകടനം നൽകുന്നു. അലുമിനിയം യൂണിബോഡിയിൽ സംയോജിപ്പിച്ച അഡ്വാൻസ്ഡ് വേപ്പർ ചേമ്പർ കൂളിംഗ് സംവിധാനം മികച്ചതും തുടർച്ചയായതുമായ പ്രകടനം ഉറപ്പാക്കുന്നു.
സെൻസർ-ഷിഫ്റ്റ് OIS ഉള്ള പ്രധാന ക്യാമറയും, 120° FOV നൽകുന്ന അൾട്രാ-വൈഡ് ക്യാമറയും ഉൾപ്പെടെ രണ്ട് 48എംപി ഫ്യൂഷൻ റിയർ ക്യാമറകളാണ് ഇതിലുള്ളത്. 4x ഒപ്റ്റിക്കൽ സൂമിനൊപ്പം, സെൻസർ ക്രോപ്പ് വഴി 8x ഒപ്റ്റിക്കൽ-ക്വാളിറ്റി സൂം വരെ ലഭ്യമാണ്. മുന്നിൽ, മികച്ച ഗ്രൂപ്പ് സെൽഫികൾ, ഫ്ലെക്‌സിബിൾ ഫ്രെയിമിംഗ്, ഡ്യുവൽ ക്യാപ്ച്ചർ (മുന്നിലും പിന്നിലും ഒരേസമയം വീഡിയോ റെക്കോഡിംഗ്) എന്നിവയെ പിന്തുണയ്ക്കുന്ന 18എംപി സെന്റർ സ്‌റ്റേജ് ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു.












Click it and Unblock the Notifications