ആപ്പിൾ തരും അഡാർ ഓഫർ; റിപ്പബ്ലിക് ദിന സെയിലിൽ വാങ്ങാം, ഐഫോൺ 17യ്ക്ക് കുറഞ്ഞ വില മാത്രം!
ആപ്പിളിന്റെ പതിനേഴാം തലമുറ ഫോണുകൾ കാര്യമായ വിൽപ്പന നടത്തി മുന്നേറുകയാണ്. ഒരു വർഷത്തിനിടയിൽ എല്ലാ മോഡലുകൾക്കും വമ്പൻ വിൽപ്പന നടത്തിയ ആപ്പിൾ തങ്ങളുടെ വജ്രായുധം പുറത്തിറക്കിയപ്പോൾ വാങ്ങാൻ ആളുകൾ ക്യൂ നിൽക്കുകയാണ്. മുൻ കാലങ്ങളിൽ ഒക്കെയും ആപ്പിളിനെ സംബന്ധിച്ച് ഇന്ത്യൻ വിപണി വലിയൊരു ഘടകം ആയിരുന്നില്ല, എന്നാൽ ഇന്ന് ആ സാഹചര്യമൊക്കെ അപ്പാടെ മാറി.
ഏറ്റവും പുതിയ അപ്‌ഗ്രേഡ് ചെയ്‌ത ഡിസ്‌പ്ലേകൾ, മെച്ചപ്പെടുത്തിയ പ്രോസസറുകൾ, അഡ്വാൻസ്ഡ് ക്യാമറകൾ, ആപ്പിൾ ഇന്റലിജൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സവിശേഷതകൾ എന്നിവ ഇന്ത്യൻ വിപണിയിലേക്ക് എത്തിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

മുൻ മോഡലുകൾക്ക് എല്ലാം ഉള്ളത് പോലെ, അല്ലെങ്കിൽ അതിലും അധികമായി ഇതിനും കാര്യമായ സ്വീകാര്യത്തെ ലഭിക്കുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. കാരണം വിൽപ്പന പൊടിപൊടിക്കുകയാണ് ഇപ്പോൾ. എന്തെന്നാൽ ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും അപ്‌ഡേറ്റഡ് ആയ ഐഫോൺ ആണിതെന്ന് തന്നെ പറയാം. അതുകൊണ്ട് തന്നെ എല്ലാവരും ഉറ്റുനോക്കുന്നതും ആകാംഷയോടെ അറിയാൻ ആഗ്രഹിക്കുന്നതും ഇതിന്റെ ഡിസ്‌കൗണ്ട് ഒക്കെയാണ്.
പല കമ്പനികലും വിവിധ വിലക്കുറവുകൾ പ്രഖ്യാപിക്കുന്നുണ്ട്. വളരെ കാലമായി വിപണിയിൽ ഉള്ള ഐഫോൺ മോഡലുകൾക്ക് ലഭിക്കുന്ന പോലെയൊരു കുറവ് ഇപ്പോൾ കിട്ടണമെന്നില്ല. മറിച്ച് നിങ്ങൾ പുതിയ മോഡൽ വാങ്ങുമ്പോൾ അത്ര പെട്ടെന്ന് ഓഫർ നൽകുന്ന പതിവും കമ്പനിക്ക് ഇല്ല. എന്നിട്ടും പുതുവർഷമാണ് എന്നത് കണക്കിലെടുത്താണ് കമ്പനി ഇപ്പോൾ നല്ല ഓഫർ നൽകിയിരിക്കുന്നത്.
ആപ്പിൾ ഐഫോൺ 17 ഓഫറുകൾ
കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യയിൽ 82,900 രൂപ പ്രാരംഭവിലയിൽ പുറത്തിറക്കിയ ഐഫോൺ 17, 256ജിബി, 512ജിബി സ്‌റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. ആകർഷകമായ ഓഫറുകളോടെ ഇത് ഇപ്പോൾ സ്വന്തമാക്കാം. ഏറ്റവും ശ്രദ്ധേയമായ കാര്യം എന്തെന്നാൽ ഐഫോൺ മോഡലുകൾക്ക് നിലവിൽ ലഭ്യമാവുന്ന ഓഫറുകൾക്ക് എത്ര ആയുസ് ഉണ്ടാവുമെന്ന് മുൻകൂട്ടി പറയാനാവില്ല. അതിനാൽ പരമാവധി പ്രയോജനപ്പെടുത്തുന്നതാണ് നല്ലത്.
വിജയ് സെയിൽസിൽ ഐഫോൺ 17 (256 ജിബി) 82,900 രൂപ എന്ന വിലയ്ക്ക് ലിസ്‌റ്റ് ചെയ്‌തിരിക്കുകയാണ്. കഴിഞ്ഞ വർഷം ഇത് പുറത്തിറക്കിയ അതേ വിലയാണ്. എന്നിരുന്നാലും, എച്ച്ഡിഎഫ്‌സി ബാങ്ക് കാർഡ് ഉടമകൾക്ക്, കമ്പനി 4000 തൽക്ഷണ ബാങ്ക് കിഴിവ് വാഗ്‌ദാനം ചെയ്യുന്നു, ഇതോടെ ഫോണിന്റെ പ്രാബല്യത്തിൽ വരുന്ന വില 78,900 ആയി കുറയും. അതൊരു നല്ല ഓഫർ തന്നെയാണെന്ന കാര്യത്തിൽ സംശയമേ വേണ്ട.
ഐഫോൺ 17 ഫീച്ചറുകൾ
ഐഫോൺ 17-ൽ 2622 x 1206 പിക്‌സൽ റെസല്യൂഷനോടുകൂടിയ 6.3 ഇഞ്ച് സൂപ്പർ റെറ്റിന xdr ഒഎൽഇഡി ഡിസ്‌പ്ലേയാണുള്ളത്. 120Hz പ്രോമോഷൻ ഡിസ്‌പ്ലേയുമായി വരുന്ന ആദ്യത്തെ സ്‌റ്റാൻഡേർഡ് ആപ്പിൾ ഫ്ലാഗ്ഷിപ്പ് മോഡലാണിത്. ഫോണിൽ പ്ലേ ചെയ്യുന്ന ഉള്ളടക്കത്തിനനുസരിച്ച് ഡിസ്‌പ്ലേയുടെ റീഫ്രഷ് നിരക്ക് സ്വയമേവ ക്രമീകരിക്കാൻ ഇതിന് കഴിയും.
രണ്ട് പെർഫോമൻസ്, നാല് എഫിഷ്യൻസി കോറുകൾ, ഒരു 5-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ എന്നിവ ഉൾക്കൊള്ളുന്ന A19 ചിപ്‌സെറ്റാണ് ഈ ഉപകരണത്തിന് കരുത്ത് പകരുന്നത്. ഒപ്റ്റിക്‌സിന്റെ കാര്യത്തിൽ, ഐഫോൺ 17-ൽ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമുണ്ട്, അതിൽ 48 എംപി വൈഡ്-ആംഗിൾ പ്രൈമറി ഷൂട്ടറും സെക്കൻഡ്-ജനറേഷൻ സെൻസർ-ഷിഫ്റ്റ് OIS-ഉം 2x ടെലിഫോട്ടോയ്ക്കുള്ള പിന്തുണയും ഉണ്ട്, കൂടാതെ 48എംപി അൾട്രാ-വൈഡ് ക്യാമറയും ഉണ്ട്.












Click it and Unblock the Notifications