ആപ്പിൾ ഐഫോൺ 17 തന്നെ അങ്ങ് വാങ്ങിയാലോ? ക്രോമയിൽ അടിപൊളി ഓഫർ..! 35000 രൂപയിൽ അധികം കുറയും?
ഐഫോൺ സീരീസ് സ്‌മാർട്ട്‌ഫോൺ ലോകത്തിലെ ഏറ്റവും താര പ്രഭയുള്ള മോഡലാണ്. മാത്രമല്ല അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 17 സീരീസ് അതിന് അത്യാധുനികമായ രൂപഭാവങ്ങളും കൊണ്ടുവന്നിരിക്കയാണ്. കഴിഞ്ഞ വർഷം സെപ്റ്റംബർ 9ന് ആപ്പിൾ സംഘടിപ്പിച്ച ഇവന്റിൽ അവതരിപ്പിക്കപ്പെട്ട ഈ സീരീസ്, പുതിയ ഡിസൈൻ, മെച്ചപ്പെട്ട ഡിസ്പ്ലേകൾ, ശക്തമായ പ്രോസസറുകൾ, ഉയർന്ന ബാറ്ററി ലൈഫ് എന്നിവയിലൂടെ ഉപയോക്താക്കളെ ആകർഷിക്കുന്ന ഒന്നാണ്.
ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളടങ്ങിയ ഈ ലൈനപ്പ് ഏറെ പ്രതീക്ഷകൾ നൽകിയാണ് വന്നത്. ഐഫോൺ 17 സീരീസ് ആപ്പിളിന്റെ ഇന്നോവേഷന്റെ പുതിയ അധ്യായമാണ് എന്ന് അവർ അവകാശപ്പെടുന്നു. മെലിഞ്ഞ ഡിസൈൻ, ആധുനിക ക്യാമറകൾ, ദീർഘകാല ബാറ്ററി എന്നിവയോടെ, ഇത് ഐഫോൺ 16-നെക്കാൾ ഗംഭീര അപ്ഗ്രേഡുമായാണ് ഇവ അവതരിച്ചത്.

ഐഫോൺ 17 സീരീസ് എ19 ബയോണിക് ചിപ്പോടെയാണ് എത്തിയത്. ഗ്രാഫിക്‌സ്, വീഡിയോ റെൻഡറിങ് എന്നിവയിൽ മെച്ചപ്പെടുത്തലുകൾ നടത്തുന്നു. പ്രോ മോഡലുകൾ 6-കോർ ജിപിയു ലഭിക്കുമ്പോൾ, എയർ 5-കോർജിപിയു ഉണ്ടാകും. വൈഫൈ 7 സപ്പോർട്ട് എല്ലാ മോഡലുകളിലും ഉണ്ട്, ഇത് കണക്റ്റിവിറ്റി വേഗത്തിലാക്കുന്നു. കൂടാതെ പലവിധത്തിലുള്ള ഓഫറുകളും ഇതിനോടൊപ്പം തന്നെ കമ്പനി വിവിധ മോഡലുകൾക്ക് നൽകുന്നുണ്ട്.
ഇപ്പോഴിതാ എവരിതിംഗ് ആപ്പിൾ വിൽപനയോടനുബന്ധിച്ച് ഐഫോൺ 17 ബേസ് മോഡലിന് നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയായി ആപ്പിൾ നൽകുന്ന കിഴിവുകൾ മാത്രമല്ല, അതിലുപരി വിവിധ ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾ ഒരുക്കിയിരിക്കുന്ന ഓഫറുകളും ഒക്കെയായി നിങ്ങൾക്ക് മുന്നിൽ ഒരുപാട് ഓപ്‌ഷനുകൾ ഉണ്ട്. ഐഫോൺ 17 പ്രോ മാക്‌സ് വാങ്ങാൻ ആഗ്രഹിക്കുന്നവർ ക്രോമയുടെ ഓഫറുകൾ അറിയണം.
ഐഫോൺ 17 ഓഫറുകൾ
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 82,900 രൂപ പ്രാരംഭ വിളയുടെ പുറത്തിറക്കിയ ഐഫോൺ 17-ന്റെ 256 ജിബിപതിപ്പ്, നിലവിൽ ക്രോമ സെയിലിൽ 44,768 എന്ന ഫലപ്രദമായ വിലയിൽ ലഭ്യമാണ്. അതായത് 40 ശതമാനം വിലക്കുറവ് ലഭിക്കുമെന്ന് അർത്ഥം. ലിസ്‌റ്റ് ചെയ്‌ത വിലയിൽ നേരിട്ടുള്ള കിഴിവ് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, വിവിധ ഓഫറുകളിലൂടെയാണ് ഉപഭോക്താക്കൾക്ക് ഈ നേട്ടം സ്വന്തമാക്കാൻ സാധിക്കുന്നത്.
പഴയ സ്‌മാർട്ട്ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ 23,500 രൂപ വരെയും, അധിക എക്സ്ചേഞ്ച് ബോണസായി 8,000 രൂപ വരെയും ലഭിക്കും. കൂടാതെ, എച്ച്ഡിഎഫ്‌സി ടാറ്റ ന്യൂ കാർഡ് ഉപയോഗിച്ച് വാങ്ങുമ്പോൾ 1658 രൂപ വരെയും, ടാറ്റ ന്യൂ കോയിൻസ് ആനുകൂല്യമായി 4974 രൂപ വരെയും നേടാനുള്ള അവസരവും ക്രോമ ഒരുക്കുന്നുണ്ട്. ഇത് നിലവിൽ കിട്ടാവുന്നതിൽ നല്ലൊരു ഓഫർ തന്നെയാണ്.
ഐഫോൺ 17 ഫീച്ചറുകൾ
ഐഫോൺ 17-ന് 120Hz റിഫ്രഷ് റേറ്റുകളുള്ള 6.3 ഇഞ്ച് OLED സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയുണ്ട്. 3എൻഎം അടിസ്ഥാനമാക്കിയുള്ള ആപ്പിൾ A19 പ്രോസസറാണ് ഇതിന് കരുത്തേകുന്നത്. എ19 പ്രോസസറിൽ ആറ് കോർ സിപിയു, അഞ്ച് കോർ ജിപിയു, 16 കോർ ന്യൂറൽ എഞ്ചിൻ എന്നിവ ഉൾപ്പെടുന്നു. OIS, 2x ടെലിഫോട്ടോ ക്രോപ്പ് സഹിതം 48 എംപിപ്രൈമറി ക്യാമറയും ഇതിലുണ്ട്. മാക്രോ ഫോട്ടോഗ്രഫി പിന്തുണയ്ക്കുന്ന 48 എംപി അൾട്രാ-വൈഡ് ആംഗിൾ ലെൻസും 18എംപി ഫ്രണ്ട് ക്യാമറയും ഡിവൈസിന് കരുത്ത് പകരുന്നു.












Click it and Unblock the Notifications