ഇതിലും വലിയ ഓഫർ സ്വപ്‌നങ്ങളിൽ മാത്രം; ഐഫോൺ 17യുടെ ഡിസ്‌കൗണ്ട് കേട്ടാൽ ഞെട്ടും..! വില എത്ര?
ഉത്സവകാല ഓഫറുകൾ എല്ലാം കഴിഞ്ഞപ്പോൾ വിപണി ഒന്ന് വിശ്രമിച്ചപ്പോഴേക്കും അടുത്ത ഓഫറുമായി ആപ്പിൾ രംഗത്ത് വന്നിരിക്കുകയാണ്. ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ ആവശ്യക്കാർ ഉള്ള തങ്ങളുടെ ഏറ്റവും പുതിയ മോഡൽ തന്നെയാണ് ഇക്കുറി കമ്പനി നല്ല ഓഫറുമായി വിൽപ്പനയ്ക്ക് വച്ചിരിക്കുന്നത്. ആപ്പിൾ ഇക്കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറക്കിയ ഐഫോൺ 17 ബേസ് മോഡലിന് വമ്പൻ ഓഫറുകളാണ് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്.
ആപ്പിളിന്റെ ഏറ്റവും പുതിയ മോഡലുകളിലൊന്നായ ഐഫോൺ 17, ഈ ഓഫറിലൂടെ കൂടുതൽ ആളുകളിലേക്ക് എളുപ്പത്തിൽ എത്തുകയാണ്. ക്യാഷ്ബാക്ക്, എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ എന്നിവ ഒരുമിച്ച് ലഭിക്കുമ്പോൾ, ഉപഭോക്താക്കൾക്ക് അവരുടെ പഴയ ഫോണിന്റെ അവസ്ഥയും മോഡലും അനുസരിച്ച് വലിയ വിലക്കിഴിവ് തന്നെ. ക്രോമ സ്റ്റോറുകളിൽ ഈ ഡീൽ ലഭ്യമായതിനാൽ, സുതാര്യമായ വിലയിൽ അംഗീകൃത റീട്ടെയിൽ ചാനലിലൂടെ ഉപഭോക്താക്കൾക്ക് ഫോൺ വാങ്ങാം. കൂടുതൽ വിവരങ്ങൾ ഇതാ.

ഐഫോൺ 17 ഓഫറുകൾ
ക്രോമയുടെ ബ്ലാക്ക് ഫ്രൈഡേ വിൽപ്പനയിൽ ഈ വർഷത്തെ ഏറ്റവും വലിയ സ്‌മാർട്ട്ഫോൺ ഓഫറുകളിലൊന്നായി ഏറ്റവും പുതിയ ഐഫോൺ 17 തന്നെയാണ് ഉപഭോക്താക്കൾക്ക് ലഭ്യമാവുക എന്നതാണ് പ്രത്യേകത. 82,900 രൂപ വിലയുണ്ടായിരുന്ന ഈ ഫോൺ 45,900 രൂപ എന്ന മികച്ച വിലയിൽ സ്വന്തമാക്കാൻ അവസരമുണ്ട്. നവംബർ 30 2025 വരെയാണ് ഈ ഓഫർ ലഭ്യം. എന്ന് വച്ചാൽ വെറും 2 ദിവസം കൂടിയേ ഓഫർ ഉണ്ടാവുകയുള്ളൂ എന്നർത്ഥം.
ഈ വിലക്കുറവ് ലഭിക്കുന്നതിനായി നിരവധി ഓഫറുകൾ സംയോജിപ്പിക്കാവുന്നതാണ്. ഉപഭോക്താക്കൾക്ക് 1000 രൂപയുടെ ബാങ്ക് ക്യാഷ്ബാക്കും, 29,000 രൂപ വരെ എക്സ്ചേഞ്ച് മൂല്യവും, കൂടാതെ 7,000 രൂപയുടെ അധിക ഫിക്‌സഡ് എക്സ്ചേഞ്ച് ബോണസും കമ്പനി മുഖേന ലഭിക്കും. ബ്ലാക്ക് ഫ്രൈഡേ ഷോപ്പിംഗ് കാലയളവിൽ സ്‌മാർട്ട്ഫോൺ അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവരെ ലക്ഷ്യമിട്ടാണ് ഈ മൾട്ടി-ലെയേർഡ് ഡീൽ.
എക്സ്ചേഞ്ച് തുകയോടൊപ്പം ഒരു നിശ്ചിത ബോണസ് കൂടി ക്രോമ നൽകുന്നുണ്ട്. പഴക്കമുള്ളതോ കുറഞ്ഞ മൂല്യമുള്ളതോ ആയ ഉപകരണങ്ങൾ എക്സ്ചേഞ്ച് ചെയ്യുന്നവർക്കും ഇത് ഗുണകരമാണ്. ഈ ആനുകൂല്യങ്ങൾ സംയോജിപ്പിക്കുമ്പോൾ, ഐഫോൺ 17 ന്റെ അന്തിമ വില ഗണ്യമായി കുറയ്ക്കാൻ നിങ്ങൾക്ക് സാധിക്കും. പ്രത്യേകിച്ചും പുതിയതോ മികച്ച നിലയിലുള്ളതോ ആയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നവർക്ക്. എന്തായാലും നിലവിലുള്ള ഏറ്റവും നല്ല ഓഫറുകളിൽ ഒന്ന് തന്നെയാണ് ഇത്.
ആപ്പിൾ ഐഫോൺ 17 ഫീച്ചറുകൾ
പുതിയ ഐഫോൺ 17 ആപ്പിൾ സെപ്റ്റംബർ മാസത്തിലാണ് പുറത്തിറക്കിയത്. ഇതിന് 6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണുള്ളത്. 120Hz പ്രോമോഷൻ ഫീച്ചറോടുകൂടിയ ഈ ഡിസ്‌പ്ലേ മികച്ച തെളിച്ചം നൽകുന്നു. പുതിയ എ19 ബയോണിക് ചിപ്പും ആപ്പിൾ ഇന്റലിജൻസും ഫോണിന്റെ പ്രധാന സവിശേഷതകളാണ്. ഇത് മികച്ച പ്രകടനവും വേഗതയും ഉറപ്പാക്കുന്നു. ഉപയോക്താക്കൾക്ക് കൂടുതൽ കാര്യക്ഷമമായി പ്രവർത്തിക്കാൻ ഇത് സഹായിക്കും.
ക്യാമറയുടെ കാര്യത്തിലും ഐഫോൺ 17 മുന്നിട്ട് നിൽക്കുന്നു. മെച്ചപ്പെടുത്തിയ 48എംപി ഡ്യുവൽ ക്യാമറ സിസ്‌റ്റം ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, പുതിയ 18എംപി ഫ്രണ്ട് ക്യാമറയിൽ സെന്റർ സ്‌റ്റേജ് ഫീച്ചറും ലഭ്യമാണ്. ഇത് വീഡിയോ കോളുകൾക്കും സെൽഫികൾക്കും കൂടുതൽ വ്യക്തത നൽകും. ഡിസൈനിലും ഐഫോൺ 17 മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. കോൺടൂർഡ് വശങ്ങളും നേർത്ത ബെസലുകളും ഫോണിന് ആകർഷകമായ രൂപം നൽകുന്നു.












Click it and Unblock the Notifications