Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ ഐഫോൺ 17 വാങ്ങാൻ കൊതിച്ചിരിക്കുകയാണോ?; വില 50,000 രൂപ വരെ താഴും..! എങ്ങനെ?

ആഗോള തലത്തിലെ ഏറ്റവും വലിയ കമ്പനികളിൽ ഒന്നായ ആപ്പിളിന്റെ ഏത് ഫോൺ വാങ്ങാനും ആളുകൾ ക്യൂ നിൽക്കുന്ന കാലമാണ് ഇപ്പോൾ. എല്ലാ മോഡലുകൾക്കും ഒരുപോലെ ആവശ്യക്കാർ ഉള്ള സമയം. അങ്ങനെ വരുമ്പോൾ പുതിയ സീരീസ് ആയ ഐഫോൺ 17 മോഡലിന് എത്ര പേർ കൊതിക്കുന്നുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ല. പറഞ്ഞുവന്നത് ഐഫോൺ മോഡലുകളിൽ ഏറ്റവും പുതിയ സീരീസിന് കുറിച്ചാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് ഈ മോഡൽ ആഗോള തലത്തിൽ വിപണിയിൽ ഇറങ്ങിയത്.

ഐഫോൺ 17 സീരീസ് എ19 ബയോണിക് ചിപ്പോടെയാണ് വന്നത്. ഗ്രാഫിക്‌സ്, വീഡിയോ റെൻഡറിങ് എന്നിവയിൽ മെച്ചപ്പെടുത്തുന്നു. പ്രോ മോഡലുകൾ 6-കോർ ജിപിയു ലഭിക്കുമ്പോൾ, എയർ 5-കോർജിപിയു ഉണ്ടാകും. വൈഫൈ 7 സപ്പോർട്ട് എല്ലാ മോഡലുകളിലും ഉണ്ട്, ഇത് കണക്റ്റിവിറ്റി വേഗത്തിലാക്കുന്നു. ഐഫോൺ 17 ഇ എന്ന ബജറ്റ് മോഡലും അടുത്തിടെ വിപണിയിൽ എത്തിയിരുന്നു. ഒട്ടേറെ പുതുമകളുമായായിരുന്നു ആ ഫോണും എത്തിയത്.

iphone 17

ആപ്പിളിന്റെ ഐഫോൺ 17 സീരീസിന്റെ വിശേഷങ്ങൾ പറഞ്ഞാൽ പെട്ടെന്ന് ഒന്നും തീരില്ല. എല്ലാവർക്കും അറിയുന്നത് പോലെ ഇത് ഈ സെഗ്മെന്റിലെ കമ്പനിയുടെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നായിരുന്നു ഇത്. എന്തെന്നാൽ പഴയ ഐഫോൺ മോഡലുകളിൽ നിന്ന് ഏറെ വ്യത്യസ്‌തമായി അവർ ഇതിൽ ഒരുപാട് മാറ്റങ്ങൾ ഉണ്ടായിരുന്നു. കാലത്തിന് അനുസരിച്ച് മാറുന്ന ആപ്പിളിനെ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ഇപ്പോഴിതാ അതിനുള്ള നല്ല വഴിയാണ് ഒരുങ്ങുന്നത്, ഐഫോൺ 17ന് ഇപ്പോൾ കിടിലൻ ഓഫർ ലഭ്യമാണ്.

ഐഫോൺ 17 ഓഫറുകൾ

ഇന്ത്യയിൽ 82,900 രൂപ പ്രാരംഭ വിലയിൽ പുറത്തിറങ്ങിയ 256 ജിബി സ്‌റ്റോറേജുള്ള ഐഫോൺ 17-ന് ഫ്ലിപ്‌കാർട്ട് ആകർഷകമായ ഓഫർ നൽക്കുകയാണ്. നിലവിലെ വിൽപ്പനയുടെ ഭാഗമായി, ഈ ഐഫോൺ ഇപ്പോൾ 80,900 രൂപയ്ക്ക് നിങ്ങൾക്ക് ലഭിക്കും. അതായത് 2000 രൂപയുടെ തത്സമയ ഡിസ്‌കൗണ്ട്. ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് അഥവാ എസ്ബിഐ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ വളരെയധികം ഓഫറുകൾ നിങ്ങൾക്ക് ലഭിക്കുമെന്നതാണ് പ്രധാന കാര്യം.

6895 രൂപ വരെ അധിക തൽക്ഷണ കിഴിവ് ലഭിക്കുന്നതോടെ ഈ ഡീൽ കൂടുതൽ ലാഭകരമാകും. മാത്രമല്ല അതുകൊണ്ടും തീർന്നില്ല ഓഫർ. ബാങ്ക് ഓഫ് ബറോഡ, എച്ച്എസ്ബിസി തുടങ്ങിയ കമ്പനികളുടെ ക്രെഡിറ്റ് കാർഡുകൾ കൈവശം ഉള്ളവർക്ക് ഇനിയും ഓഫർ ലഭിക്കും. അതിലൂടെ 3750 രൂപയുടെ വിലക്കിഴിവാണ് കാത്തിരിക്കുന്നത്.

പഴയ സ്‌മാർട്ട്‌ഫോണുകൾ മാറ്റി പുതിയ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഫ്ലിപ്‌കാർട്ടിന്റെ എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താം. പഴയ ഉപകരണത്തിന്റെ അവസ്ഥയും നിലവിലെ വിപണി മൂല്യവും അനുസരിച്ചായിരിക്കും ലഭിക്കുന്ന എക്സ്ചേഞ്ച് വില എന്നതാണ് ശ്രദ്ധിക്കേണ്ട ഒരു കാര്യം. നല്ല ഫോണാണ് നിങ്ങളുടെ കൈവശമെങ്കിൽ ആകെ വില ഗണ്യമായി കുറയ്ക്കാം. ഏകദേശം 50000 രൂപ വരെ വില ഇതിലൂടെ എത്തിക്കാൻ സാധിക്കും.

ഐഫോൺ 17 ഫീച്ചറുകൾ

ആപ്പിളിന്റെ പ്രീമിയം മോഡലുകളിൽ ഒന്നായ ഐഫോൺ 17-ന് 6.3 ഇഞ്ച് പ്രൊമോഷൻ ഡിസ്പ്ലേയാണ്. 120Hz റിഫ്രഷ് റേറ്റും 3000 നിറ്റ്സ് പീക്ക് ഔട്ട്‌ഡോർ ബ്രൈറ്റ്നെസും ഇതിന്റെ പ്രധാന സവിശേഷതകളായി കണക്കാക്കുന്നു. കൂടാതെ സെറാമിക് ഷീൽഡ് 2 സംരക്ഷണവും ഈ ഫോണിനുണ്ട്. എ19 ബയോണിക് ചിപ്പിൽ പ്രവർത്തിക്കുന്ന ഈ ഉപകരണം ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ കൂടി പിന്തുണയ്ക്കുന്നവയാണ്. വെറും 10 മിനിറ്റ് ചാർജ് ചെയ്യുമ്പോൾ 8 മണിക്കൂർ വരെ അധിക വീഡിയോ പ്ലേബാക്ക് ഐഫോൺ 17 വാഗ്‌ദാനം ചെയ്യുന്ന മോഡൽ കൂടിയാണിത്.

ക്യാമറയുടെ കാര്യത്തിലും ഈ ഫോൺ അത്ര മോശമല്ല. 2x ഒപ്റ്റിക്കൽ-ക്വാളിറ്റി ടെലിഫോട്ടോ ലെൻസുള്ള 48 എംപി ഫ്യൂഷൻ പ്രധാന ക്യാമറയും 48 എംപി ഫ്യൂഷൻ അൾട്രാ-വൈഡ് ക്യാമറയും പിന്നിലുണ്ട്. മുൻവശത്ത് 18 എംപി സെന്റർ സ്‌റ്റേജ് സെൽഫി ക്യാമറയുമുണ്ട്. ക്യാമറ കൺട്രോൾ, ആക്ഷൻ ബട്ടൺ, ലിക്വിഡ് ഗ്ലാസ് ഡിസൈൻ എന്നിവയാണ് ഐഫോൺ 17-ന്റെ ചില പ്രധാന ഫീച്ചറുകൾ. ഇതെല്ലാം ചേരുമ്പോൾ ഇപ്പോഴത്തെ ഓഫർ എന്തുകൊണ്ടും ലാഭകരമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+