ആപ്പിൾ എന്ന ജഗജാല കില്ലാഡി; ഐഫോൺ 17യുടെ ഡിസ്‌കൗണ്ട് കേട്ടാൽ ആരും ഞെട്ടും..! വില എത്ര?
ആപ്പിളിന്റെ ഐഫോൺ സീരീസ് സ്‌മാർട്ട്‌ഫോൺ ലോകത്തെ ഏറ്റവും വലിയ സംഭവങ്ങളിൽ ഒന്നാണ്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഐഫോൺ 17 സീരീസ് അതിന് അത്യാധുനികമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കയാണ്. ആപ്പിളിന്റെ "ആവേ-ഡ്രോപ്പിംഗ്" ഇവന്റിൽ അവതരിപ്പിക്കപ്പെട്ട ഈ സീരീസ്, പുതിയ ഡിസൈൻ, മെച്ചപ്പെട്ട ഡിസ്പ്ലേകൾ, ശക്തമായ പ്രോസസറുകൾ, ഉയർന്ന ബാറ്ററി ലൈഫ് എന്നിവയിലൂടെ ഉപയോക്താക്കളെ ആകർഷിക്കുന്ന ഒന്നാണ്.
ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളടങ്ങിയ ഈ ലൈനപ്പ്, പ്രത്യേകിച്ച് അൾട്രാ-തിന്നായ ഐഫോൺ 17 എയർ മോഡലിനെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ്. ഐഫോൺ 17 സീരീസ് ആപ്പിളിന്റെ ഇന്നോവേഷന്റെ പുതിയ അധ്യായമാണ് എന്ന് അവർ അവകാശപ്പെടുന്നു. മെലിഞ്ഞ ഡിസൈൻ, ആധുനിക ക്യാമറകൾ, ദീർഘകാല ബാറ്ററി എന്നിവയോടെ, ഇത് ഐഫോൺ 16-നെക്കാൾ ഗംഭീര അപ്ഗ്രേഡുമായാണ് വരുന്നത്.

ഐഫോൺ 17 സീരീസ് എ19 ബയോണിക് ചിപ്പോടെ വരുന്നു, ഇത് ഗ്രാഫിക്‌സ്, വീഡിയോ റെൻഡറിങ് എന്നിവയിൽ മെച്ചപ്പെടുത്തുന്നു. പ്രോ മോഡലുകൾ 6-കോർ ജിപിയു ലഭിക്കുമ്പോൾ, എയർ 5-കോർജിപിയു ഉണ്ടാകും. വൈഫൈ 7 സപ്പോർട്ട് എല്ലാ മോഡലുകളിലും ഉണ്ട്, ഇത് കണക്റ്റിവിറ്റി വേഗത്തിലാക്കുന്നു. ഐഫോൺ 17 ഇ എന്ന ബജറ്റ് മോഡൽ 2026-ൽ (മെയ് അല്ലെങ്കിൽ ഫെബ്രുവരി) പുറത്തിറങ്ങുമെന്നാണ് അഭ്യൂഹങ്ങൾ. ഡൈനാമിക് ഐലാൻഡും പുതിയ ഡിസൈനും അതിനൊപ്പം ഉണ്ടാവുമെന്നും കരുതുന്നു.
പറഞ്ഞുവന്നത് ആപ്പിളിന്റെ ഐഫോൺ 17 സീരീസിനെ കുറിച്ചാണ്. എല്ലാവർക്കും അറിയുന്നത് പോലെ ഇത് ഈ സെഗ്മെന്റിലെ കമ്പനിയുടെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ് എന്നതിൽ സംശയം വേണ്ട. എന്തെന്നാൽ പഴയ ഐഫോൺ മോഡലുകളിൽ നിന്ന് ഏറെ വ്യത്യസ്‌തമായി അവർ ഇതിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. അതിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത് ഉപയോക്താക്കളോടുള്ള അവരോട് സമീപനമാണ്.
തങ്ങളുടെ ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച ഉത്പന്നം തന്നെ ലഭിക്കണം എന്ന ആഗ്രഹത്താലാണ് കമ്പനി ഇത്തരത്തിൽ മാറ്റങ്ങൾ കൊണ്ട് വരുന്നത്. ഇപ്പോൾ നിങ്ങൾ ആ മോഡൽ വാങ്ങണമെന്ന് ആഗ്രഹിക്കുന്ന ആളാണെങ്കിൽ നല്ലൊരു ഓഫർ വന്നിട്ടുണ്ട്, അടിസ്ഥാന വേരിയന്റ് ആയ ആപ്പിൾ ഐഫോൺ 17 മോഡലിന് ആണ് ഈ ഓഫർ ലഭ്യമാവുക. ഫ്ലിപ്‌കാർട്ട് റിപ്പബ്ലിക് ഡേ സെയിലിലാണ് ഈ ഓഫർ ലഭിക്കുക. അതിന്റെ വിശേഷങ്ങൾ അറിയാം.
ഐഫോൺ 17 ഓഫറുകൾ
വർഷാരംഭത്തിൽ ഐഫോൺ 17ന് കിഴിവ് ലഭിക്കുമെന്നതാണ് പ്രത്യേകത. ഫ്ലിപ്‌കാർട്ട് 8000 രൂപയുടെ കിഴിവുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട്. എന്നാൽ ഏറ്റവും വലിയ പ്രത്യേകത ഏകദേശം 4000 രൂപയുടെ ക്രെഡിറ്റ് കാർഡ് കിഴിവുകൾ കൂടിയുണ്ട് എന്നതാണ്. ഇത് ആളുകൾക്ക് ഈ ഡീൽ കൂടുതൽ മനോഹരമാക്കാൻ ഉപയോഗിക്കാം. എങ്ങനെയാണ് ഈ ഓഫറുകൾ നിങ്ങൾക്ക് കിട്ടുക എന്ന് നോക്കാം.
ഐഫോൺ 17ന്റെ 256ജിബി വേരിയന്റ് 82,900 രൂപ പ്രാരംഭവിലയിലാണ് പുറത്തിറക്കിയത്, ഇത് ഇപ്പോൾ അടിസ്ഥാന മോഡലായി കണക്കാക്കുന്നു. റിപ്പബ്ലിക് ദിന വിൽപ്പനയുടെ ഭാഗമായി, ഉപഭോക്താക്കൾക്ക് ആദ്യം 4000 രൂപയുടെ തൽക്ഷണ ക്യാഷ്ബാക്ക് നേടാനാകും. ഇതോടെ ഈ മോഡലിന്റെ വില 74,900 രൂപയായി കുറയും.
ഇതുകൂടാതെ, യോഗ്യമായ ബാങ്ക് ക്രെഡിറ്റ് അല്ലെങ്കിൽ ഡെബിറ്റ് കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 4000 രൂപയുടെ അധിക കിഴിവ് നേടാനാകും എന്നതാണ് മറ്റൊരു പ്രധാന ഓഫർ. പേയ്മെന്റ് സമയത്ത് ലഭിക്കുന്ന ഈ ഓഫർ ഐഫോണിന്റെ ഫലപ്രദമായ വില വീണ്ടും കുറയ്ക്കാൻ സഹായിക്കും.


Click it and Unblock the Notifications