ആപ്പിളിന്റെ ദീപാവലി സമ്മാനം; അതും ഏറ്റവും പുതിയ ഫോണിന്! ഐഫോൺ 17ന് 5000 രൂപ കുറയുമെന്നോ?
ആപ്പിൾ ഐഫോൺ മോഡലുകൾക്ക് ജനപ്രീതി ഒട്ടും കുറവല്ല. പണ്ടൊക്കെ ആൻഡ്രോയിഡ് തന്നെ ആയിരുന്നു ഇന്ത്യയിൽ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ഫോണുകൾ. സാംസങ് അടക്കമുള്ള കമ്പനികൾ വിലസിയ കാലഘട്ടമുണ്ടായിരുന്നു. അന്ന് ആപ്പിളും അതിന്റെ ഫോണുകളും ഒന്നും ഇത്രത്തോളം സ്വാധീനം ചെലുത്തിയിരുന്നില്ല. ആൻഡ്രോയിഡ് ഫോണുകൾ കൊടി കുത്തി വാണിരുന്ന ഒരു കാലഘട്ടമായിരുന്നു ഇതെന്നത് ഓർക്കണം. എന്നാൽ ഇന്ന് അതൊക്കെ മാറിയിരിക്കുകയാണ്. ആപ്പിൾ പ്രബലമായി കഴിഞ്ഞു.
പല വ്യത്യസ്‌ത കാലഘട്ടങ്ങളിലായി ആപ്പിൾ തങ്ങളുടെ ശക്തമായ മോഡലുകൾ എല്ലാം തന്നെ രംഗത്ത് ഇറക്കിയിട്ടുണ്ട്. അവരുടെ എല്ലാ മോഡലുകൾക്കും പണ്ട് മുതൽക്കേ ഉള്ള സവിശേഷത എന്തെന്നാൽ അതിന്റെ റീസെയിൽ വാല്യു ആണ്. പ്രൗഢമായ ഒരു ചരിത്രം പറയാനുള്ള ആപ്പിളിന് ഇന്ത്യയിൽ മോഡലുകൾ ക്ലച്ച് പിടിക്കാൻ ഇത്രയും കാലം കാത്തിരിക്കേണ്ടി വരും. അതുകൊണ്ട് തന്നെ അവർ ഇപ്പോൾ തകർത്തു വാരുകയാണ്.

കഴിഞ്ഞ ദിവസമാണ് ആപ്പിളിന്റെ ഐഫോൺ 17 ഇന്ത്യയിൽ വിൽപ്പന തുടങ്ങിയത്. ഐഫോൺ 17 സീരീസ് ഇപ്പോൾ ഇന്ത്യയിലും ആഗോളതലത്തിലും കാര്യമായ ഇമ്പാക്റ്റ് ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. ഈ മാസം ആദ്യമാണ് ആപ്പിൾ ഐഫോൺ 17 സീരീസും ഐഫോൺ എയറും പുറത്തിറക്കിയത്. സെപ്റ്റംബർ 12 മുതൽ നാല് പുതിയ ഐഫോണുകൾ പ്രീ-ഓർഡറിനായി ലഭ്യമായിരുന്നെങ്കിലും, ഓപ്പൺ സെയിൽ ആരംഭിച്ചിട്ട് അധികനാൾ ആയിട്ടില്ല.
എന്നിട്ടും ഈ ഫോണുകൾക്ക് എല്ലാം ആപ്പിൾ മാന്യമായ ഡിസ്‌കൗണ്ടും വിലക്കുറവും നൽകാൻ തയ്യാറായിട്ടുണ്ട് എന്നതാണ് പ്രത്യേകത. അതിപ്പോൾ ഏറ്റവും ഒടുവിൽ ഇറങ്ങിയ ആപ്പിൾ 17 ആയിക്കൊള്ളട്ടെ പഴയ ഐഫോൺ 12 ആയിക്കോട്ടെ. എല്ലാത്തിനും കമ്പനി ഒരുപോലെ ഡിസ്‌കൗണ്ട് നൽകുന്നതിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്.
പറഞ്ഞുവന്നത് ആപ്പിളിന്റെ ഡിസ്‌കൗണ്ട് പരിപാടിയെ കുറിച്ചാണ്. ഈ മാസം ദീപാവലി വരാനിരിക്കുകയാണ്. അതിന് മുന്നോടിയായി ആപ്പിൾ ചില ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. മാക്ബുക് മുതൽ ആപ്പിൾ ഐഫോൺ 17 വരെയുള്ള ഉത്പന്നങ്ങൾക്ക് ഈ ഓഫർ ലഭ്യമാവും. ആപ്പിൾ കുടുംബത്തിൽ ചേരാൻ താൽപര്യമുള്ള ഉപഭോക്താക്കൾക്ക് ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
ആപ്പിൾ ദീപാവലി ഓഫർ
ഐഫോണുകളുടെ കാര്യം വരുമ്പോൾ, ആപ്പിൾ.ഇൻ വഴി ഐഫോൺ 17 സീരീസ് 5000 രൂപ തൽക്ഷണ ക്യാഷ്ബാക്ക് ഓഫറോടെ നിലവിൽ ലഭ്യമാണ്. ഉദാഹരണത്തിന്, സ്‌റ്റാൻഡേർഡ് ഐഫോൺ 17 മോഡലിന്റെ ഔദ്യോഗിക വിൽപ്പന വില 82,900 രൂപയാണ്. എന്നാൽ കമ്പനി നൽകുന്ന ഡിസ്‌കൗണ്ട് വഴി നിങ്ങൾക്ക് ഈ വില കുറയ്ക്കാൻ സാധിക്കും. അങ്ങനെ വരുമ്പോൾ ഫലപ്രദമായ വില 77,900 രൂപയാ മാറുകയാണ് ചെയ്യുക.
ഇനി നിങ്ങൾക്ക് കൂടുതൽ ഓഫറുകൾ വേണമെങ്കിൽ അതിനും കമ്പനി അവസരം ഒരുക്കിയിട്ടുണ്ട്. ക്രോമ, വിജയ് സെയിൽസ് പോലുള്ള പ്ലാറ്റ്‌ഫോമുകൾ ഐസിഐസിഐ, എസ്ബിഐ പോലുള്ള ബാങ്ക് കാർഡുകൾക്ക് 6000 രൂപ കിഴിവ് നൽകുന്നു. അങ്ങനെ വരുമ്പോൾ കൂടുതൽ വിലക്കുറവ് ആസ്വദിക്കാൻ ഉപഭോക്താക്കൾക്ക് ദീപാവലി കാലത്ത് സാധിക്കും.
നിങ്ങളുടെ പുതിയ ഫോണിൽ ഏറ്റവും മികച്ച ഡീൽ ലഭിക്കാൻ എല്ലാ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലെയും എക്‌സ്‌ചേഞ്ച്, ബാങ്ക് ഓഫറുകൾ പരിശോധിക്കാൻ മറക്കുകയും ചെയ്യരുത്. ആപ്പിൾ തങ്ങളുടെ വെബ്‌സൈറ്റ് വഴി ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയിൽ 4000 രൂപ തൽക്ഷണ ക്യാഷ്ബാക്ക് ഓഫർ നൽകുന്നു, ഇത് ഓൺലൈൻ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വാഗ്‌ദാനം ചെയ്യുന്നതിനേക്കാൾ വളരെ കുറവാണ്.


Click it and Unblock the Notifications