Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ ഉപയോക്താക്കളെ ശാന്തരാകുവിൻ; ഇതാ ഒരു അടിപൊളി ഓഫർ, ഐഫോൺ 17ന് 5321 രൂപ കുറയും! വില എത്ര?

ആപ്പിളിന്റെ ഫോണുകൾ വാങ്ങാൻ ആഗ്രഹിക്കാത്ത ആളുകൾ വളരെ കുറവായിരിക്കും. പല കാരണങ്ങൾ കൊണ്ട് ഇക്കാലത്ത് ആപ്പിൾ ഐഫോണുകൾക്ക് വളരെയധികം ഓഫറുകൾ കമ്പനി നൽകി വരുന്നുണ്ട്. നേരിട്ട് ആപ്പിൾ നൽകുന്നതിലും കൂടുതൽ ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾ കൊടുക്കുന്നുമുണ്ട്. അത്രയധികം ഓഫറുകൾ ഒക്കെ ഉള്ളത് കൊണ്ട് തന്നെ മികച്ച വിൽപ്പനയാണ് അവരുടെ സ്‍മാർട്ട്ഫോൺ മോഡലുകൾക്ക് നടന്നുവരുന്നത്.

ശരിക്കും പറഞ്ഞാൽ ആപ്പിളിന്റെ ഈ ഓഫറുകൾ എല്ലാം ഭയപ്പെടുത്തുന്നത് ആൻഡ്രോയിഡ് കമ്പനികളെ തന്നെയാണ്. സാംസങ് അടക്കമുള്ള മുൻനിര കമ്പനികളുടെ വിൽപ്പനയെ ആപ്പിളിന്റെ മുന്നേറ്റം സാരമായി ബാധിക്കുന്നു എന്ന് വേണം പറയാം. ആൻഡ്രോയിഡ് ഉപയോഗിച്ച് മടുത്ത പലരും ഐഒഎസിന്റെ സുഖം തേടി ഐഫോൺ മോഡലുകൾ വാങ്ങാനായി ശ്രമങ്ങൾ നടത്തുന്നുവെന്നതാണ് പുതിയ കാലത്തെ ട്രെൻഡുകളിൽ ഒന്ന്.

iphone17offer

കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ ഇന്ത്യൻ വിപണിയിൽ ആൻഡ്രോയിഡ് ഫോണുകൾക്ക് പിന്നിൽ രണ്ടാമനായിരുന്നു ആപ്പിൾ. എന്നാൽ ഇപ്പോൾ ആ സാഹചര്യങ്ങൾ എല്ലാം മാറി വരികയാണ് . അടുത്തകാലത്തായി ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചർച്ചയായത് വിവിധ ആപ്പിൾ മോഡലുകളാണ്. അക്കൂട്ടത്തിൽ പുതിയതും പഴയതും ആയ എല്ലാ മോഡലുകളും ഉണ്ട് താനും. ആരായാലും ആപ്പിൾ ഫോണുകൾ ഒന്ന് വേണമെന്ന് മോഹിച്ചുപോവും.

ഇത്രയൊക്കെ ആണെങ്കിലും പുതിയ മോഡൽ വന്നെങ്കിലും കമ്പനിയുടെ പഴയ മോഡലുകൾക്ക് ഇപ്പോഴും ആളുകൾ ക്യൂ നിൽക്കുകയാണ്. ഇനി ഏതൊക്കെ മോഡലുകൾ വന്നാലും പോയാലും പണ്ടത്തെ മോഡലുകളോട് ആളുകൾക്ക് ഉള്ള ഇഷ്‌ടം ഒരിക്കലും ഇല്ലാതാവില്ല. അതിന് ഉത്തമ ഉദാഹരണമാണ് ആപ്പിൾ ഐഫോൺ 16 മോഡലിന്റെ വിൽപ്പന. വിപണിയിൽ എത്തിയിട്ട് ഒരു വർഷത്തോട് അടുക്കുമ്പോഴും ഇതിന്റെ പ്രസക്തി ഒട്ടും ചോർന്നിട്ടില്ല.

എന്നുകരുതി പുതിയ മോഡൽ ആരും വാങ്ങാതെ ഇരികുകയാണെന്ന് വിചാരിച്ചാൽ നിങ്ങൾക്ക് പൂർണമായും തെറ്റി. ആപ്പിളിന്റെ ഏത് മോഡലിനും വിൽപ്പനയ്ക്ക് ഒരു കുറവുമില്ല. പഴയതിന് പോലും ഇപ്പോഴും ആവശ്യക്കാർ ഏറെയാണ് എന്നാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. സാധാരണഗതിയിൽ ഒരു ആൻഡ്രോയിഡ് ഫോൺ ആണെങ്കിൽ പരമാവധി ഒരു വർഷത്തിന് അപ്പുറം ആ ഫോണിന്റെ പുതുമ നിലനിർത്താൻ കമ്പനികൾക്ക് കഴിയില്ല.

അങ്ങനെയുള്ളപ്പോൾ ഐഫോൺ 17 മോഡലിന് കാര്യമായ ഓഫർ നൽകിയാലോ? വേറൊന്നും ചിന്തിക്കാതെ ഉപഭോക്താക്കൾ അവ വാങ്ങുമെന്ന കാര്യത്തിൽ സംശയമേ വേണ്ട. ഇക്കഴിഞ്ഞ നവരാത്രി ഉത്സവകാലത്ത് അത്തരത്തിൽ വമ്പൻ വിൽപ്പനയാണ് ഫോണുകൾക്ക് ഉൾപ്പടെ നടന്നത്. ഇപ്പോഴിതാ ദീപാവലി വിൽപ്പന തുടങ്ങുകയാണ്, ഐഫോൺ 17നുമുണ്ട് മികച്ച ഓഫർ. എന്താണ് ഓഫറെന്നും എങ്ങനെ ലഭിക്കുമെന്നും നോക്കാം.

ഐഫോൺ 17 ദീപാവലി ഡിസ്‌കൗണ്ട്

സാധാരണയായി ആപ്പിൾ തങ്ങളുടെ ഏറ്റവും പുതിയ ഐഫോണുകൾക്ക് മാസങ്ങളോളം കിഴിവുകൾ നൽകാറില്ല. പക്ഷേ ഇന്നത്തെ സ്ഥിതി അതല്ല. ഈ ദീപാവലി സീസൺ ഒരു അപൂർവ അവസരമാണ് ഉപയോക്താക്കൾക്ക് നൽകുന്നത്. യഥാർത്ഥത്തിൽ 82,900 രൂപ വിലയുണ്ടായിരുന്ന ഐഫോൺ 17 ഇപ്പോൾ സെപ്‌റ്റോയിൽ 78,079 രൂപയ്ക്ക് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നു. 4821 രൂപയുടെ നേരിട്ടുള്ള കുറവ്. എന്നാൽ അതുമാത്രം അല്ല ഇത്തവണത്തെ ഓഫർ.

കരൂർ വൈശ്യ ബാങ്കിന്റെ വിസ കാർഡുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് 500 രൂപ അധിക കിഴിവ് കൂടി ലഭിക്കും, ഇത് യഥാർത്ഥ വില 77,579 രൂപയായി കുറയ്ക്കുന്നു. ഇതോടെ ആകെ 5,321 രൂപയുടെ കിഴിവ് ലഭിക്കും, ഫോൺ ഇന്ത്യൻ വിപണിയിൽ എത്തിയതിനു ശേഷമുള്ള ആദ്യത്തെ ശ്രദ്ധേയമായ വിലക്കുറവാണിത് എന്ന് കൂടി ഓർക്കണം. തിരഞ്ഞെടുത്ത നഗരങ്ങളിൽ 20 മിനിറ്റിനുള്ളിൽ നിങ്ങളുടെ വീട്ടുവാതിൽക്കൽ ഐഫോൺ 17 എത്തിക്കാനും സെപ്റ്റോയ്ക്ക് സാധിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+