Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോൺ 17 വരുന്നത് 24 എംപി ഫ്രണ്ട് ക്യാമറയുമായി; ഇനി എസ്എൽആർ പോലും തോറ്റുപോവും...

കഴിഞ്ഞ കുറച്ചധികം വർഷങ്ങളായി ആപ്പിൾ ഐഫോണുകളിൽ 12 എംപി സെൽഫി ക്യാമറയാണ് ഉപയോഗിക്കുന്നത്. എന്നാൽ ഇപ്പോൾ പുറത്തുവന്ന ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, ഭാവിയിലെ ഐഫോൺ 17 സീരീസിൽ ആപ്പിൾ ഒരു നവീകരിച്ച 24 എംപി സെൽഫി ക്യാമറ ഉൾപ്പെടുത്തിയേക്കും. ഐഫോൺ 17 ലെ പുതിയ സെൽഫി ക്യാമറ ഉയർന്ന റെസല്യൂഷൻ വാഗ്‌ദാനം ചെയ്യുക മാത്രമല്ല, മെച്ചപ്പെട്ട ഇമേജ് ക്ലാരിറ്റിക്കായി 6പി ലെൻസ് സിസ്‌റ്റം കൂടി ഉൾപ്പെടുത്തുന്ന ഒന്നായിരിക്കുമെന്നുമാണ് ലീക്ക്ഡ് വിവരങ്ങൾ നൽകുന്ന സൂചന.

അതേസമയം നിലവിലെ ഐഫോൺ 15 സീരീസിൽ 5 പി ലെൻസ് സംവിധാനത്തോട് കൂടിയ 12 എംപി സെൽഫി ക്യാമറയാണുള്ളത്. തായ്‌വാൻ ആസ്ഥാനമായുള്ള യുജിംഗുവാങ് എന്ന കമ്പനിയായിരിക്കും ഐഫോൺ 17ന് പുതിയ ലെൻസ് സംവിധാനം നൽകുകയെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്, ഇത് നിലവിലെ 5P ലെൻസ് സിസ്‌റ്റത്തേക്കാൾ 100 മുതൽ 120 ശതമാനം വരെ വില കൂടുതലുള്ള ഉപകരണം ആയിരിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

iphone17features

കൂടാതെ ഐഫോൺ 16 പ്രോയ്‌ക്കായുള്ള പെരിസ്‌കോപ്പ് ലെൻസ് സജ്ജീകരണത്തിന് പിന്നിലും ഇതേ കമ്പനി തന്നെയാണ് പ്രവർത്തിക്കുന്നുന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വരാനിരിക്കുന്ന രണ്ട് മോഡലുകളും മെച്ചപ്പെടുത്തിയ സൂം ക്യാമറയോടെ അവതരിപ്പിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് നിലവിൽ വലുതും ചെലവേറിയതുമായ ഐഫോൺ 15 പ്രോ മാക്‌സിലേക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.

നേരത്തെ ഐഫോൺ 17 പ്രോ മാക്‌സ് മോഡലിന്റെ ക്യാമറ വിശദാംശങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങളും പുറത്തുവന്നിരുന്നു. ഈ ഉപകരണത്തിൽ 48 മെഗാപിക്‌സൽ ടെലിഫോട്ടോ ലെൻസ് അടങ്ങിയിരിക്കുമെന്നാണ് വിവിധ ഇടങ്ങളിൽ നിന്ന് ലീക്കായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഹോങ്കോംഗ് ആസ്ഥാനമായുള്ള നിക്ഷേപ സ്ഥാപനമായ ഹൈറ്റോംഗ് ഇന്റർനാഷണൽ സെക്യൂരിറ്റീസ് പുറത്തുവിട്ട കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നിലവിൽ ഐഫോൺ 15 പ്രോ മോഡലുകൾക്ക് 48 മെഗാപിക്‌സൽ മെയിൻ, 12 മെഗാപിക്‌സൽ അൾട്രാ വൈഡ്, 12 മെഗാപിക്‌സൽ ടെലിഫോട്ടോ ലെൻസുകൾ ആണ് കമ്പനി നൽകിയിരിക്കുന്നത്. ഐഒഎസ് 17.2 മുതൽ, ഈ ഉപകരണങ്ങൾക്ക് വിഷൻ പ്രോയിൽ പ്ലേബാക്കിനായി 3ഡി ഡെപ്‌ത് ഉപയോഗിച്ച് സ്പേഷ്യൽ വീഡിയോ റെക്കോർഡ് ചെയ്യാനാകും എന്നതാണ് ഏറ്റവും വലിയ സവിശേഷത.

വിപണിയിൽ മികച്ച പ്രകടനമാണ് ഐഫോൺ 15 കാഴ്‌ച വയ്ക്കുന്നത്. ഫോട്ടോഗ്രാഫിയുടെ കാര്യത്തിൽ ആപ്പിളിന്റെ ഏറ്റവും മികച്ച ഉത്പന്നമാണ് നിലവിൽ ഐഫോൺ 15 പ്രോ മാക്‌സ്. ഈ വർഷം സെപ്റ്റംബറിൽ വിപണിയിലെത്തിയ ഐഫോണിന്റെ പുത്തൻ തലമുറ മോഡലാണിത്. ട്രിപ്പിൾ ക്യാമറ സജ്ജീകരണമാണ് ഇതിൽ കമ്പനി ഒരുക്കിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+