Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐഫോണ്‍ 17 സ്ലിം വരുന്നു? ക്യാമറ സ്‌റ്റൈല്‍ മാറും, വിലയും കൂടുതലാവും; സ്‌റ്റൈലിഷാവാന്‍ ആപ്പിള്‍

ന്യൂഡല്‍ഹി: ഐഫോണ്‍ 16 ഇറങ്ങിയതിന്റെ ആവേശം ഇപ്പോഴും ആപ്പിള്‍ പ്രേമികള്‍ക്കിടയില്‍ അവസാനിച്ചിട്ടില്ല. പക്ഷേ ആപ്പിള്‍ അടുത്ത ഫോണ്‍ പുറത്തിറക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരിക്കുകയാണ്. ഐഫോണിന്റെ അടുത്ത വേര്‍ഷനാണ് ആപ്പിള്‍ 2025ല്‍ പുറത്തിറക്കുക. ഇതുവരെ കണ്ട ഐഫോണുകള്‍ പോലെയൊന്നും ആയിരിക്കില്ല ഐഫോണ്‍ 17 എന്നാണ് റിപ്പോര്‍ട്ട്.

ഐഫോണ്‍ പതിനേഴ് സീരീസിനെ കുറിച്ചുള്ള വിവരങ്ങള്‍ ഇതിനോടകം ചോര്‍ന്നിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ അടക്കം ഇക്കാര്യം വൈറലായിരിക്കുകയാണ്. ടിപ്‌സറ്റര്‍മാര്‍ കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ പുറത്തുവിടുന്നുണ്ട്. അടുത്ത വര്‍ഷം പുതിയൊരു മോഡല്‍ ആപ്പിള്‍ പുറത്തിറക്കുമെന്ന് ടിപ്‌സറ്റര്‍മാര്‍ പറയുന്നു.

iphone-17-slim

അതേസമയം ആരും പ്രതീക്ഷിക്കാത്തൊരു മോഡലാണ് ആപ്പിള്‍ പുറത്തിറക്കുകയെന്നാണ് റിപ്പോര്‍ട്ട്. ഐഫോണ്‍ 17 സ്ലിം എന്ന വേര്‍ഷനാണിതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിന്റെ വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. എന്നാല്‍ പുതിയ വിവരങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. പുതിയ ടൈപ്പിലുള്ള ഒഎല്‍ഇഡി സ്‌ക്രീന്‍ ഈ ഫോണിനുണ്ടാവും.

ഐഫോണ്‍ 17 പ്രൊ മാക്‌സുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ മോഡലിന് വില കൂടുതലായിരിക്കും. അതായത് ഒന്നര ലക്ഷത്തിന് മുകളില്‍ വില പോകാന് സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. ഐഫോണില്‍ മാറ്റങ്ങള്‍ വരുന്നില്ലെന്ന ആരാധകരുടെ പരാതികള്‍ക്കും ഇതിലൂടെ പരിഹാരം കാണാനാവും.

പുതിയ ഡിസ്‌പ്ലേ ടെക്‌നോളജിയായിരിക്കും ഐഫോണ്‍ 17 സ്ലിമ്മിന് ഉണ്ടാവുകയെന്ന് ഡിജി ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഐഫോണുകള്‍ കൂടുതല്‍ മെലിഞ്ഞതായി നിലനിര്‍ത്താന്‍ ആപ്പിളിനെ ഇത് സഹായിക്കും. ഐഫോണ്‍ 17 സ്ലിം ടിഡിഡിഐ ഒഎല്‍ഇഡി പാനല്‍ ഉപയോഗിക്കുമെന്നാണ് കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നത്. അടുത്തിടെയാണ് നോവാടെക് ഈ ഒഎല്‍ഇഡി പാനല്‍ പുറത്തിറക്കിയത്.

ടച്ച് സെന്‍സര്‍ ലെയറും, ഡിസ്‌പ്ലേ ഡ്രൈവര്‍ യൂണിറ്റും ഒന്നായി ചേര്‍ന്നതായിരിക്കും ഈ സാങ്കേതികവിദ്യ. ആപ്പിളിന്റെ ഈ ഫ്‌ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണിന്റെ വലിപ്പം കുറച്ച് മില്ലി മീറ്ററുകള്‍ കുറയ്ക്കാന്‍ ഇതിലൂടെ സാധിക്കും. കാഴ്ച്ചയില്‍ സുന്ദരനും അതുപോലെ വളരെ സ്ലിമ്മായിട്ടുള്ള ഫോണുമായിരിക്കും ഇത്.

ആപ്പിള്‍ നൊവാടെക്കുമായി കൈകോര്‍ക്കാനാണ് സാധ്യതയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നൊവാടെക് ആപ്പിളിന് ഒഎല്‍ഇഡി പാനലുകള്‍ വിതരണം ചെയ്യും. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും ആപ്പിള്‍ നടത്തിയിട്ടില്ല. അതുപോലെ ആപ്പിളിന്റെ ഏറ്റവും ചെലവേറിയ ഫോണായി ഐഫോണ്‍ 17 സ്ലിം മാറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഐഫോണ്‍ 17 പ്രൊ മാക്‌സിനേക്കാള്‍ വിലയേറിയതായിരിക്കും ഈ ഫോണ്‍. കൂടുതല്‍ സ്ലിമ്മാവുന്നത് കൊണ്ടും പുതിയ ഡിസ്‌പ്ലേയും കാരണമാണ് വില വര്‍ധിക്കുന്നത്. ഡൈനാമിക് ഐലന്‍ഡിന്റെ വലിപ്പം കുറയ്ക്കുന്നതിനെ കുറിച്ചും ആപ്പിള്‍ ആലോചിക്കുന്നുണ്ട്. ഡിസ്‌പ്ലേയുടെ സ്റ്റൈലും ഫ്രെയിം റേറ്റും തന്നെ മാറിയേക്കാം. പിന്നിലെ ക്യാമറ മൊഡ്യൂള്‍ നടുവിലേക്ക് മാറ്റുന്ന കാര്യം ആപ്പിള്‍ പരിഗണിക്കുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+