ഐഫോൺ 17 തന്നെ വാങ്ങിയാലോ ന്യൂ ഇയറിന്? ഒറ്റയടിക്ക് കുറയുന്നത് 14000 രൂപ..! വില അറിയാം
എത്രയൊക്കെ ഫോണുകൾ വന്നാലും ആപ്പിളിന്റെ ഐഫോൺ സീരീസ് എപ്പോഴും സ്‌മാർട്ട്‌ഫോൺ ലോകത്തിലെ ഏറ്റവും വലിയ സംഭവങ്ങളിൽ ഒന്നാണ്. കഴിഞ്ഞ സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഐഫോൺ 17 സീരീസ് അതിന് അത്യാധുനികമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കയാണ്. 2025 സെപ്റ്റംബർ 9ന് നടന്ന ആപ്പിളിന്റെ "ആവേ-ഡ്രോപ്പിംഗ്" ഇവന്റിൽ അവതരിപ്പിക്കപ്പെട്ട ഈ സീരീസ്, പുതിയ ഡിസൈൻ, മെച്ചപ്പെട്ട ഡിസ്പ്ലേകൾ, ശക്തമായ പ്രോസസറുകൾ, ഉയർന്ന ബാറ്ററി ലൈഫ് എന്നിവയിലൂടെ ഉപയോക്താക്കളെ ആകർഷിക്കുന്ന ഒന്നാണ്.
ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളടങ്ങിയ ഈ ലൈനപ്പ്, പ്രത്യേകിച്ച് അൾട്രാ-തിന്നായ ഐഫോൺ 17 എയർ മോഡലിനെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ്. ഐഫോൺ 17 സീരീസ് ആപ്പിളിന്റെ ഇന്നോവേഷന്റെ പുതിയ അധ്യായമാണ് എന്ന് അവർ അവകാശപ്പെടുന്നു. മെലിഞ്ഞ ഡിസൈൻ, ആധുനിക ക്യാമറകൾ, ദീർഘകാല ബാറ്ററി എന്നിവയോടെ, ഇത് ഐഫോൺ 16-നെക്കാൾ ഗംഭീര അപ്ഗ്രേഡുമായാണ് വരുന്നത്.

ഐഫോൺ 17 സീരീസ് എ19 ബയോണിക് ചിപ്പോടെ വരുന്നു, ഇത് ഗ്രാഫിക്‌സ്, വീഡിയോ റെൻഡറിങ് എന്നിവയിൽ മെച്ചപ്പെടുത്തുന്നു. പ്രോ മോഡലുകൾ 6-കോർ ജിപിയു ലഭിക്കുമ്പോൾ, എയർ 5-കോർജിപിയു ഉണ്ടാകും. വൈഫൈ 7 സപ്പോർട്ട് എല്ലാ മോഡലുകളിലും ഉണ്ട്, ഇത് കണക്റ്റിവിറ്റി വേഗത്തിലാക്കുന്നു. കൂടാതെ ഐഫോൺ 17 ഇ എന്ന ബജറ്റ് മോഡൽ 2026-ൽ (മെയ് അല്ലെങ്കിൽ ഫെബ്രുവരി) പുറത്തിറങ്ങുമെന്നാണ് റൂമറുകൾ. ഡൈനാമിക് ഐലാൻഡും പുതിയ ഡിസൈനും അതിനൊപ്പം ഉണ്ടാവുമെന്നും കരുതുന്നു.
പറഞ്ഞുവന്നത് ആപ്പിളിന്റെ ഐഫോൺ 17 സീരീസിനെ കുറിച്ചാണ്. എല്ലാവർക്കും അറിയുന്നത് പോലെ ഇത് ഈ സെഗ്മെന്റിലെ കമ്പനിയുടെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ്. എന്തെന്നാൽ പഴയ ഐഫോൺ മോഡലുകളിൽ നിന്ന് ഏറെ വ്യത്യസ്‌തമായി അവർ ഇതിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ഇപ്പോൾ അവർ തങ്ങളുടെ ഏറ്റവും മികച്ച ചില ഓഫറുകൾ പുറത്തിറക്കിയിട്ടുണ്ട്. ഐഫോൺ 17 ഓഫറുകൾ അറിയാം.
ഐഫോൺ 17 ഓഫറുകൾ
കഴിഞ്ഞ സെപ്റ്റംബറിൽ ഇന്ത്യയിൽ 82,900 രൂപ പ്രാരംഭവിലയിൽ പുറത്തിറക്കിയ ഐഫോൺ 17, 256ജിബി, 512ജിബി സ്‌റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാണ്. ആകർഷകമായ ഓഫറുകളോടെ ഇത് ഇപ്പോൾ സ്വന്തമാക്കാം. ഉടനടി 4,000 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നതോടെ ഫോണിന്റെ വില 78,900 രൂപയായി കുറയും. പങ്കാളി ബാങ്കുകൾ വഴി 4,000 രൂപയുടെ അധിക കിഴിവ് ലഭിക്കും. പഴയ ഫോണുകൾക്ക് 6,000 രൂപയുടെ പ്രത്യേക എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്.
ഈ ഓഫറുകൾ സംയോജിപ്പിച്ച് ഐഫോൺ 17 വെറും 68,900 രൂപ പ്രാരംഭവിലയിൽ സ്വന്തമാക്കാം. മികച്ച നിലയിലുള്ള പഴയ ഐഫോൺ കൈമാറ്റം ചെയ്യുകയാണെങ്കിൽ വില ഇതിലും കുറയാമെന്ന പ്രത്യേകത കൂടിയുണ്ട്. അതായത് നിങ്ങളുടെ കൈയിൽ നല്ലൊരു ഐഫോൺ 16 ഉണ്ടെന്ന് കരുതുക, അതിന് വേറെ തകരാറുകൾ ഒന്നും തന്നെയില്ലെങ്കിൽ പണം ലഭിക്കുമെന്ന് അർത്ഥം.
ഐഫോൺ 17 ഫീച്ചറുകൾ
പുതിയ 6.3 ഇഞ്ച് പ്രൊമോഷൻ ഡിസ്‌പ്ലേയിൽ 120Hz റിഫ്രഷ് റേറ്റും 3,000 നിറ്റ്സ് പീക്ക് ബ്രൈറ്റ്‌നെസും ഉണ്ട്. സെറാമിക് ഷീൽഡ് 2 സംരക്ഷണം മെച്ചപ്പെടുത്തിയ ഡ്രോപ്പ് റെസിസ്‌റ്റൻസ് ഉറപ്പാക്കുന്നു. എ19 ബയോണിക് ചിപ്‌സെറ്റിൽ iOS 26 റൺ ചെയ്യുന്നു. 48എംപി ഫ്യൂഷൻ മെയിൻ ക്യാമറയും 12എംപി ടെലിഫോട്ടോ ലെൻസുമുള്ള ഡ്യുവൽ സെറ്റപ്പ്, 18എംപി സെന്റർ സ്റ്റേജ് ഫ്രണ്ട് ക്യാമറ വ്യക്തമായ സെൽഫികൾ നൽകുന്നു. ആപ്പിൾ ഇന്റലിജൻസ് വഴി മികച്ച ഉപഭോക്തൃ അനുഭവം ഉറപ്പുവരുത്തുന്നു.












Click it and Unblock the Notifications