ഐഫോൺ 17 പ്രോയ്ക്ക് ഒന്നൊന്നര ഓഫർ ഇതാ; റിലയൻസ് ഡിജിറ്റലിലേക്ക് വിട്ടോ, അന്തിമ വില കേട്ടാൽ ഞെട്ടും!

ആപ്പിളിന്റെ ഐഫോൺ 17 പ്രോ 256 ജിബി മോഡൽ റിലയൻസ് ഡിജിറ്റലിൽ ഫലപ്രദമായ 56,990 രൂപയ്ക്ക് സ്വന്തമാക്കാനുള്ള അവസരം വന്നിരിക്കുകയാണ്. ഫോണിന്റെ യഥാർഥ വിലയിൽ ലഭിക്കുന്ന വിലക്കുറവിനൊപ്പം പഴയ ഫോൺ കൈമാറുമ്പോഴുള്ള എക്സ്ചേഞ്ച് മൂല്യം, അധിക ബോണസ്, ബാങ്ക് ക്യാഷ്ബാക്ക് എന്നിവ പ്രയോജനപ്പെടുത്തിയാണ് ഈ വിലയിൽ ഫോൺ വാങ്ങാനാകുന്നത്. എന്നാൽ എല്ലാ ഉപഭോക്താക്കൾക്കും ഈ വില ലഭിക്കണമെന്നില്ല.

ഓഫറുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ എല്ലാം കൃത്യമായി പാലിക്കുന്നവർക്ക് മാത്രമാണ് പരമാവധി ആനുകൂല്യങ്ങൾ ലഭിക്കുക. ഐഫോൺ 17 പ്രോയുടെ 256 ജിബി മോഡലിന് 1,34,900 രൂപയായിരുന്നു ലോഞ്ച് ചെയ്യുന്ന സമയത്തെ വില. റിലയൻസ് ഡിജിറ്റലിൽ 9910 രൂപയുടെ നേരിട്ടുള്ള വിലക്കുറവ് ലഭിക്കുന്നതോടെ വില 1,24,990 രൂപയായി കുറയും. ഇതിന് പുറമെ പഴയ ഫോൺ കൈമാറുമ്പോൾ പരമാവധി 55,000 രൂപ വരെ എക്സ്ചേഞ്ച് മൂല്യവും 10,000 രൂപ വരെ അധിക എക്സ്ചേഞ്ച് ബോണസും ലഭിച്ചേക്കാം.

iphone 17 pro discounts

യോഗ്യമായ ബാങ്ക് കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുന്നവർക്ക് 3000 രൂപ വരെ ക്യാഷ്ബാക്കും ലഭിക്കാം. ഈ ആനുകൂല്യങ്ങളെല്ലാം ലഭിക്കുന്ന സാഹചര്യത്തിലാണ് ഫോണിന്റെ ഫലപ്രദമായ വില 56,990 രൂപയായി കുറയുന്നത്. ഓഫർ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ആദ്യം റിലയൻസ് ഡിജിറ്റലിന്റെ ഔദ്യോഗിക വെബ്സൈറ്റിലോ അടുത്തുള്ള സ്‌റ്റോറിലോ ഐഫോൺ 17 പ്രോ 256 ജിബി മോഡലിന്റെ ലഭ്യത പരിശോധിക്കണം.

തുടർന്ന് കൈമാറാൻ ഉദ്ദേശിക്കുന്ന പഴയ ഫോണിന്റെ എക്സ്ചേഞ്ച് മൂല്യം നിർണയിക്കണം. പഴയ ഫോണിന്റെ മോഡൽ, ഉപയോഗിച്ച കാലയളവ്, പ്രവർത്തനക്ഷമത, പുറംഭാഗത്തെ കേടുപാടുകൾ എന്നിവ അനുസരിച്ച് ലഭിക്കുന്ന തുകയിൽ വ്യത്യാസമുണ്ടാകാൻ ഇടയുണ്ട്. ഐഫോൺ 15 പ്രോ പോലുള്ള ഉയർന്ന മൂല്യമുള്ള മോഡലുകൾ കൈമാറുന്നവർക്കാണ് പരമാവധി എക്സ്ചേഞ്ച് ആനുകൂല്യം ലഭിക്കാൻ കൂടുതൽ സാധ്യത.

എക്സ്ചേഞ്ച് ബോണസിനും ബാങ്ക് ക്യാഷ്ബാക്കിനും പ്രത്യേക നിബന്ധനകളുണ്ടാകാം. അതിനാൽ വാങ്ങുന്നതിന് മുമ്പ് ഏത് ബാങ്ക് കാർഡുകൾക്കാണ് ക്യാഷ്ബാക്ക് ലഭിക്കുക, അധിക ബോണസ് ലഭിക്കാൻ എന്തെല്ലാം വ്യവസ്ഥകൾ പാലിക്കണം തുടങ്ങിയ കാര്യങ്ങൾ പരിശോധിക്കേണ്ടതാണ്. എല്ലാ ആനുകൂല്യങ്ങളും ഒരുമിച്ച് ലഭിക്കുമെന്ന കാര്യം ഉറപ്പാക്കിയ ശേഷമേ അന്തിമ വില കണക്കാക്കാവൂ.

ഐഫോൺ 17 പ്രോ മാക്‌സ് 256 ജിബി മോഡലിനും റിലയൻസ് ഡിജിറ്റലിൽ സമാനമായ ഓഫർ ലഭ്യമാണ്. 1,49,900 രൂപ ലോഞ്ച് വിലയുള്ള ഈ മോഡൽ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും മറ്റ് ഓഫറുകളും ഉൾപ്പെടുത്തി ഫലപ്രദമായ വിലയായി 71,990 രൂപയ്ക്ക് സ്വന്തമാക്കാമെന്നാണ് റിപ്പോർട്ട്. എന്നാൽ ഈ വിലയും ഉപഭോക്താവിന് ലഭിക്കുന്ന എക്സ്ചേഞ്ച് മൂല്യത്തെയും മറ്റ് ആനുകൂല്യങ്ങളെയും ആശ്രയിച്ചിരിക്കും.

പുതിയ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഈ ഓഫർ പരിഗണിക്കാവുന്നതാണ്. എങ്കിലും പരസ്യത്തിൽ പറയുന്ന ഫലപ്രദമായ വിലയും യഥാർഥത്തിൽ നൽകേണ്ട തുകയും തമ്മിൽ വ്യത്യാസമുണ്ടാകാം. അതിനാൽ പഴയ ഫോൺ കൈമാറുന്നതിലൂടെ ലഭിക്കുന്ന തുകയും ബാങ്ക് ആനുകൂല്യങ്ങളും ഉൾപ്പെടുത്തി അന്തിമ ബിൽ തുക പരിശോധിച്ച ശേഷം മാത്രം വാങ്ങാൻ ശ്രമിക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma