ആപ്പിൾ ഐഫോൺ 17 പ്രോ ചെറിയ മോഡൽ ഒന്നുമല്ല; 4500 രൂപയുടെ കിടിലൻ ഡിസ്‌കൗണ്ട് ലഭിക്കും! വില എത്ര?
ആപ്പിളിന്റെ ഏത് ഫോൺ വാങ്ങാനും ആളുകൾ ക്യൂ നിൽക്കുന്ന കാലമാണ് ഇത്. എല്ലാ മോഡലുകൾക്കും ഒരുപോലെ ആവശ്യക്കാർ ഉള്ള സമയം. അങ്ങനെ വരുമ്പോൾ പുതിയ സീരീസ് ആയ ഐഫോൺ 17 മോഡലിന് എത്ര പേർ കൊതിക്കുന്നുണ്ടെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. പറഞ്ഞുവന്നത് ഐഫോൺ മോഡലുകളിൽ ഏറ്റവും പുതിയ സീരീസിന് കുറിച്ചാണ്. ഇക്കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ മോഡൽ ആഗോള തലത്തിൽ വിപണിയിൽ ഇറങ്ങിയത്.
ഐഫോൺ 17 സീരീസ് എ19 ബയോണിക് ചിപ്പോടെയാണ് വരുന്നത്. ഗ്രാഫിക്‌സ്, വീഡിയോ റെൻഡറിങ് എന്നിവയിൽ മെച്ചപ്പെടുത്തുന്നു. പ്രോ മോഡലുകൾ 6-കോർ ജിപിയു ലഭിക്കുമ്പോൾ, എയർ 5-കോർജിപിയു ഉണ്ടാകും. വൈഫൈ 7 സപ്പോർട്ട് എല്ലാ മോഡലുകളിലും ഉണ്ട്, ഇത് കണക്റ്റിവിറ്റി വേഗത്തിലാക്കുന്നു. ഐഫോൺ 17 ഇ എന്ന ബജറ്റ് മോഡൽ 2026-ൽ (മെയ് അല്ലെങ്കിൽ ഫെബ്രുവരി) പുറത്തിറങ്ങുമെന്നാണ് റൂമറുകൾ. ഡൈനാമിക് ഐലാൻഡും പുതിയ ഡിസൈനും അതിനൊപ്പം ഉണ്ടാവുമെന്നും കരുതുന്നു.

പറഞ്ഞുവന്നത് ആപ്പിളിന്റെ ഐഫോൺ 17 സീരീസിനെ കുറിച്ചാണ്. എല്ലാവർക്കും അറിയുന്നത് പോലെ ഇത് ഈ സെഗ്മെന്റിലെ കമ്പനിയുടെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ്. എന്തെന്നാൽ പഴയ ഐഫോൺ മോഡലുകളിൽ നിന്ന് ഏറെ വ്യത്യസ്‌തമായി അവർ ഇതിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് ഉണ്ടായിട്ടുണ്ട്. കാലത്തിന് അനുസരിച്ച് മാറുന്ന, അതിന് തയ്യാറാവുകയാണ് ആപ്പിൾ എന്നാണ് ഇത് നൽകുന്ന സൂചന. ഇപ്പോഴിതാ ഐഫോൺ 17 പ്രോയ്ക്ക് കിടിലൻ ഓഫർ ലഭ്യമാണ്.
ഐഫോൺ 17 പ്രോ ഓഫറുകൾ
ഇന്ത്യയിലെ ഏറ്റവും വലിയ ഓഫ്‌ലൈൻ റീട്ടെയിലർമാരിൽ ഒന്നായ വിജയ് സെയിൽസ് ഐഫോൺ 17 പ്രോയ്ക്ക് മികച്ച കിഴിവുകൾ വാഗ്‌ദാനം ചെയ്യുന്നുണ്ട് ഇപ്പോൾ. ഐഫോൺ 17 പ്രോ (256 ജിബി) 1,32,490 രൂപയ്ക്ക് ആയിരുന്നു പ്ലാറ്റ്‌ഫോമിൽ ലിസ്‌റ്റ് ചെയ്‌തിരുന്നത്. അതിലാണ് ഇപ്പോൾ ഗണ്യമായ കുറവ് വരുത്താൻ സാധിക്കുക.
ഇത് 1,27,990 രൂപയായി നിങ്ങൾക്ക് കുറയ്ക്കാം. ഐസിഐസിഐ, ആക്‌സിസ് കാർഡ് ഉള്ള വ്യക്തികൾക്ക് 4000 രൂപ വരെ കിഴിവ് ലഭിക്കും. അതേസമയം എച്ച്ഡിഎഫ്‌സി കാർഡ് ഉടമകൾക്ക് 4,500 രൂപ വരെ തൽക്ഷണ കിഴിവ് ലഭിക്കും. അവസാനമായി, ഇഎംഐ ഓപ്ഷൻ ആഗ്രഹിക്കുന്ന ആളുകൾക്ക് എച്ച്ഡിഎഫ്‌സി കാർഡ് ഉടമകൾക്ക് ലിസ്‌റ്റ് ചെയ്‌ത വിലയിൽ 4500 രൂപ വരെ കിഴിവ് ലഭിക്കുമെന്നതും മറക്കരുത്.
ഐഫോൺ 17 പ്രോ ഫീച്ചറുകൾ
പുതുതായി പുറത്തിറങ്ങിയ ഐഫോൺ പ്രോ മോഡലിന്, അതും എക്‌സ്‌ചേഞ്ച് നിർബന്ധമില്ലാതെ ഇത്രയും വലിയ കിഴിവ് ലഭിക്കുന്നത് അസാധാരണമാണെന്ന് തന്നെ പറയാം. 48 എംപി ക്യാമറ സംവിധാനം, മെച്ചപ്പെടുത്തിയ സൂം, മികച്ച താപനിയന്ത്രണം തുടങ്ങിയ നവീകരണങ്ങൾ ഐഫോൺ 17 പ്രോയെ പ്രൊഫഷണലുകൾക്കും ക്രിയേറ്റർമാർക്കും പവർ യൂസർമാർക്കും മികച്ചതാക്കുന്നു. അതായത് എല്ലാവിധ മേഖലയിൽ ഉള്ളവർക്കും ഫോൺ അനുയോജ്യമാണ് എന്നർത്ഥം.
പുതിയ iOS 26 അപ്‌ഡേറ്റ് കൂടി ചേരുമ്പോൾ, ഇത് എല്ലാ ആവശ്യങ്ങൾക്കും ഉതകുന്ന ശക്തമായ ഒരു ഓൾ-ഇൻ-വൺ സ്‌മാർട്ട്‌ഫോണായി മാറുന്നു. ഏകദേശം 3,998-4,000 mAh ശേഷിയുള്ള ഇതിന്റെ ബാറ്ററി ദിവസം മുഴുവൻ (അതിനുമപ്പുറം) ബാറ്ററി ലൈഫ് നൽകുന്നു; 25W MagSafe വയർലെസ് ചാർജിംഗിനെ പിന്തുണയ്ക്കുന്നു. എന്തായാലും നിലവിൽ നിങ്ങൾക്ക് വാങ്ങാവുന്നതിൽ വച്ച് ഏറ്റവും മികച്ചൊരു മോഡൽ തന്നെയാണ് ഇതെന്ന കാര്യത്തിൽ സംശയം വേണ്ട.


Click it and Unblock the Notifications