ആപ്പിൾ ഐഫോൺ 17 പ്രോ ഇത്രയും കുറഞ്ഞ വിലയ്‌ക്കോ? കിടിലൻ ഡിസ്‌കൗണ്ട്! വില വെറും 56,990 രൂപ മാത്രമോ?
ആപ്പിൾ പുതിയ തലമുറ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് മോഡലുകൾ അവതരിപ്പിച്ചതോടെ ഐഫോൺ 17 പ്രോയ്ക്ക് വൻ വിലക്കുറവ് വന്നിരിക്കുകയാണ്. പുതിയ മോഡലുകളുടെ വരവോടെ പഴയ സ്‌റ്റോക്ക് വിറ്റഴിക്കുന്നതിനായി റിലയൻസ് ഡിജിറ്റൽ ഉൾപ്പെടെയുള്ള റീട്ടെയിലർമാർ വിവിധ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അതും ചെറിയ ഓഫറുകൾ അല്ലെന്ന് ഓർക്കണം, അത്രയും മികച്ച ഓഫറുകളാണ് ഇതിന് നൽകി വരുന്നത്.
റിലയൻസ് ഡിജിറ്റൽ ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് മോഡലുകൾക്ക് പുതിയ ഓഫർ പ്രഖ്യാപിച്ചു. സ്‌റ്റോർ ഡിസ്‌കൗണ്ട്, പഴയ ഫോൺ എക്സ്ചേഞ്ച് മൂല്യം, എക്സ്ചേഞ്ച് ബോണസ്, ബാങ്ക് ക്യാഷ്ബാക്ക് എന്നിവ ഒരുമിച്ച് ലഭിക്കുന്നതാണ് ഓഫർ. ഇതിലൂടെ ഐഫോൺ 17 പ്രോ 256 ജിബി മോഡൽ 56,990 രൂപയ്ക്കും ഐഫോൺ 17 പ്രോ മാക്സ് 256 ജിബി മോഡൽ 71,990 രൂപയ്ക്കും സ്വന്തമാക്കാമെന്നാണ് റിലയൻസ് ഡിജിറ്റൽ അറിയിച്ചിരിക്കുന്നത്.

ഐഫോൺ 17 പ്രോ 256 ജിബി മോഡലിന്റെ എംആർപി 1,34,900 രൂപയാണ്. റിലയൻസ് ഡിജിറ്റൽ നൽകുന്ന 9,910 രൂപയുടെ സ്‌റ്റോർ ഡിസ്‌കൗണ്ടിന് ശേഷം വില 1,24,990 രൂപയായി കുറയും. തുടർന്ന് പഴയ ഫോൺ എക്സ്ചേഞ്ച് ചെയ്യുമ്പോൾ പരമാവധി 55,000 രൂപ വരെ എക്സ്ചേഞ്ച് മൂല്യവും 10,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും. കൂടാതെ 3,000 രൂപയുടെ ബാങ്ക് ക്യാഷ്ബാക്കും ലഭിക്കും. എല്ലാ ആനുകൂല്യങ്ങളും ചേർത്താൽ ഐഫോൺ 17 പ്രോ 256 ജിബിയുടെ ഫലപ്രദമായ വില 56,990 രൂപയായി കുറയും.
ഐഫോൺ 17 പ്രോ മാക്സ് 256 ജിബി മോഡലിനും സമാനമായ ആനുകൂല്യങ്ങളുണ്ട്. 1,49,900 രൂപയാണ് ഈ മോഡലിന്റെ എംആർപി. 9,910 രൂപയുടെ സ്‌റ്റോർ ഡിസ്‌കൗണ്ട് ലഭിക്കുന്നതോടെ വില 1,39,990 രൂപയായി കുറയും. പഴയ ഫോണിന് പരമാവധി 55,000 രൂപ വരെ എക്സ്ചേഞ്ച് മൂല്യവും 10,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭിക്കും. ഇതിനൊപ്പം 3,000 രൂപയുടെ ബാങ്ക് ക്യാഷ്ബാക്കും ലഭിക്കും. ഇതോടെ ഫലപ്രദമായ വില 71,990 രൂപയായി കുറയും.
റിലയൻസ് ഡിജിറ്റൽ പുറത്തുവിട്ട കണക്കിൽ ഉപയോഗിച്ചിരിക്കുന്ന 55,000 രൂപയുടെ എക്സ്ചേഞ്ച് മൂല്യം ഐഫോൺ 15 പ്രോയ്ക്ക് ലഭിക്കുന്ന പരമാവധി മൂല്യത്തെ അടിസ്ഥാനമാക്കിയുള്ളതാണ്. ഉപകരണത്തിന്റെ മോഡലിനും പഴയ ഫോണിന്റെ അവസ്ഥയ്ക്കും അനുസരിച്ച് യഥാർഥ എക്സ്ചേഞ്ച് മൂല്യത്തിൽ മാറ്റമുണ്ടാകാം. ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് മോഡലുകളുടെ വിവിധ നിറങ്ങളും ഒന്നിലധികം പേയ്മെന്റ് സൗകര്യങ്ങളും ലഭ്യമാണെന്നും റിലയൻസ് ഡിജിറ്റൽ അറിയിച്ചിട്ടുണ്ട്.


Click it and Unblock the Notifications
