ആപ്പിളാരാ മോൻ, വർഷാവസാനം അടിപൊളി ഓഫർ; ഐഫോൺ 17 പ്രോയ്ക്ക് 44,350 രൂപ കുറയും? വില അറിയാം
ആരൊക്കെ എന്തൊക്കെ മറുത്ത് പറഞ്ഞാലും ആപ്പിളിന്റെ ഐഫോൺ സീരീസ് സ്‌മാർട്ട്‌ഫോൺ ലോകത്തിലെ ഏറ്റവും വലിയ സംഭവങ്ങളിൽ ഒന്നാണ്. സെപ്റ്റംബറിൽ പുറത്തിറങ്ങിയ ഐഫോൺ 17 സീരീസ് അതിന് അത്യാധുനികമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കയാണ്. ആപ്പിളിന്റെ "ആവേ-ഡ്രോപ്പിംഗ്" ഇവന്റിൽ അവതരിപ്പിക്കപ്പെട്ട ഈ സീരീസ്, പുതിയ ഡിസൈൻ, മെച്ചപ്പെട്ട ഡിസ്പ്ലേകൾ, ശക്തമായ പ്രോസസറുകൾ, ഉയർന്ന ബാറ്ററി ലൈഫ് എന്നിവയിലൂടെ ഉപയോക്താക്കളെ ആകർഷിക്കുന്ന ഒന്നാണ്.
ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളടങ്ങിയ ഈ ലൈനപ്പ്, പ്രത്യേകിച്ച് അൾട്രാ-തിന്നായ ഐഫോൺ 17 എയർ മോഡലിനെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ്. ഐഫോൺ 17 സീരീസ് ആപ്പിളിന്റെ ഇന്നോവേഷന്റെ പുതിയ അധ്യായമാണ് എന്ന് അവർ അവകാശപ്പെടുന്നു. മെലിഞ്ഞ ഡിസൈൻ, ആധുനിക ക്യാമറകൾ, ദീർഘകാല ബാറ്ററി എന്നിവയോടെ, ഇത് ഐഫോൺ 16-നെക്കാൾ ഗംഭീര അപ്ഗ്രേഡുമായാണ് വരുന്നത്.

ഐഫോൺ 17 സീരീസ് എ19 ബയോണിക് ചിപ്പോടെ വരുന്നു, ഇത് ഗ്രാഫിക്‌സ്, വീഡിയോ റെൻഡറിങ് എന്നിവയിൽ മെച്ചപ്പെടുത്തുന്നു. പ്രോ മോഡലുകൾ 6-കോർ ജിപിയു ലഭിക്കുമ്പോൾ, എയർ 5-കോർജിപിയു ഉണ്ടാകും. വൈഫൈ 7 സപ്പോർട്ട് എല്ലാ മോഡലുകളിലും ഉണ്ട്, ഇത് കണക്റ്റിവിറ്റി വേഗത്തിലാക്കുന്നു. ഐഫോൺ 17 ഇ എന്ന ബജറ്റ് മോഡൽ 2026-ൽ (മെയ് അല്ലെങ്കിൽ ഫെബ്രുവരി) പുറത്തിറങ്ങുമെന്നാണ് അഭ്യൂഹങ്ങൾ. ഡൈനാമിക് ഐലാൻഡും പുതിയ ഡിസൈനും അതിനൊപ്പം ഉണ്ടാവുമെന്നും കരുതുന്നു.
പറഞ്ഞുവന്നത് ആപ്പിളിന്റെ ഐഫോൺ 17 സീരീസിനെ കുറിച്ചാണ്. എല്ലാവർക്കും അറിയുന്നത് പോലെ ഇത് ഈ സെഗ്മെന്റിലെ കമ്പനിയുടെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്ന് കൂടിയാണിവ. എന്തെന്നാൽ പഴയ ഐഫോൺ മോഡലുകളിൽ നിന്ന് ഏറെ വ്യത്യസ്‌തമായി അവർ ഇതിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. അതിന്റെ പ്രധാന കാരണമായി വിലയിരുത്തുന്നത് ഉപയോക്താക്കളോടുള്ള അവരോട് സമീപനമാണ്.
തങ്ങളുടെ ഉപയോക്താക്കൾക്ക് ഏറ്റവും മികച്ച ഉത്പന്നം തന്നെ ലഭിക്കണം എന്ന ആഗ്രഹത്താലാണ് കമ്പനി ഇത്തരത്തിൽ മാറ്റങ്ങൾ കൊണ്ട് വരുന്നത്. ഇപ്പോൾ നിങ്ങൾ ആ മോഡൽ വാങ്ങണമെന്ന് ആഗ്രഹിക്കുന്ന ആളാണെങ്കിൽ നല്ലൊരു ഓഫർ വന്നിട്ടുണ്ട്, ആപ്പിൾ ഐഫോൺ 17 പ്രോ മോഡലിന് ആണ് ഈ ഓഫർ ലഭ്യമാവുക. ആമസോണിലാണ് ഈ ഓഫർ ലഭിക്കുക. വർഷാവസനം ലഭിക്കുന്ന ഈ ഓഫർ എങ്ങനെ ഗുണമാവുമെന്ന് നോക്കാം.
ഐഫോൺ 17 പ്രോ ഓഫറുകൾ
ആപ്പിൾ ഐഫോൺ 17 പ്രോ (256 ജിബി, കോസ്‌മിക് ഓറഞ്ച്) മോഡലിന്റെ വില 1,34,900 രൂപയാണ്. ഇത് ലോഞ്ച് സമയത്തെ വിലയാണ്. എന്നാൽ ഉപഭോക്താക്കൾക്ക് ആകർഷകമായ എക്സ്ചേഞ്ച് ഓഫർ പ്രയോജനപ്പെടുത്താം. നല്ല പ്രവർത്തന നിലയിലുള്ള പഴയ സ്‌മാർട്ട്‌ഫോൺ കൈമാറ്റം ചെയ്യുന്നതിന് 44,350 രൂപ വരെ ലഭിക്കും. ഇത് ഐഫോൺ 17 പ്രോയുടെ യഥാർത്ഥ വില 90,550 രൂപയായി കുറയ്ക്കാൻ നിങ്ങളെ സഹായിക്കും.
അതുകൊണ്ട് മാത്രം തീരുന്നില്ല. കൂടാതെ, എസ്‌ബിഐ ക്രെഡിറ്റ് കാർഡ്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഐഡിഎഫ്‌സി ഫസ്‌റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് 3000 രൂപയുടെ അധിക കിഴിവ് കൂടി ലഭിക്കും. ഇത് ഒടുവിൽ ഐഫോൺ 17 പ്രോയുടെ വില 85,550 രൂപയായി കുറയ്ക്കാൻ നിങ്ങളെ സഹായിക്കും. ആമസോണിൽ നിന്ന് ഏറ്റവും വേഗത്തിൽ തന്നെ ഈ ഫോൺ സ്വന്തമാക്കുന്നതാവും നല്ലത്.












Click it and Unblock the Notifications