ആപ്പിളിന് അറിയാം എങ്ങനെ ആളെ പിടിക്കണമെന്ന്; ഐഫോൺ 17 പ്രോയ്ക്ക് നല്ല ഡിസ്‌കൗണ്ട്, വില എത്ര?
കാലം മാറിയിരിക്കുകയാണ്, മുൻപ് ഉള്ളത് പോലെയല്ല ഇപ്പോൾ ഐഫോൺ മോഡലുകൾ വളരെയധികം ജനകീയമായി മാറിയിരിക്കുകയാണ് നമ്മുടെ നാട്ടിൽ. കേവലം ഒന്നും രണ്ടും മോഡലുകൾ അല്ല അവർക്കുള്ളതെന്ന് അറിയാമല്ലോ. ഓരോ മോഡലിലും നാല് വീതം വേരിയന്റുകൾ ഒക്കെ ഉൾപ്പെടുത്തി കൊണ്ടാണ് ഐഫോൺ ഇറങ്ങുന്നത്. എന്ന് മാത്രമല്ല മറ്റ് കമ്പനികളുടെ മോഡലുകൾ പോലെയല്ല, പഴയ വേരിയന്റുകൾക്കും ആവശ്യക്കാർ ധാരാളമുണ്ട്.
ഒരിക്കലെങ്കിലും ഐഫോൺ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ നമുക്കിടയിൽ വിരളമായിരിക്കും. സത്യം പറഞ്ഞാൽ അതിന്റെ പ്രൗഢി തന്നെയാണ് പല ആളുകളെയും അതിനോട് അടുപ്പിക്കുന്ന ഘടകം. അക്കാരണത്താൽ എല്ലാവരും ഐഫോണുകൾ സ്വന്തമാക്കാൻ ആഗ്രഹിക്കാറുണ്ട്. എന്നാൽ പണ്ടൊക്കെ അമിതമായ വിലയും ലഭ്യത കുറവുമൊക്കെ തടസം സൃഷ്‌ടിച്ചുവെങ്കിലും ഇന്ന് ആ സാഹചര്യങ്ങളൊക്കെ മാറി വന്നിരിക്കുന്നു.

ഐഫോൺ മോഡലുകൾ ഒക്കെ സാധാരണക്കാർക്ക് അന്യമായിരുന്ന ഒരു കാലമുണ്ടായിരുന്നു. പക്ഷേ ഇന്നതൊക്കെ ഇല്ലാതായിരിക്കുന്നു. ഏതൊരാൾക്കും ഇത്തരം ഫോണുകൾ സ്വന്തമാക്കാനുള്ള അവസരമുണ്ട് എന്നതാണ് ഇന്നത്തെ കാലത്ത് പ്രധാന കാര്യം. ആപ്പിൾ വിലയിൽ വരുത്തിയിരിക്കുന്ന മാറ്റങ്ങൾക്ക് അപ്പുറം ഇന്നത്തെ കാലത്തെ ഇഎംഐ പോലെയുള്ള സംവിധാനങ്ങളും അതിനൊരു വലിയ കാരണമായി വിലയിരുത്തുന്നുണ്ട്.
ആപ്പിളിന്റെ ജനപ്രീതിക്ക് ഒരു ഇടിവും സംഭവിച്ചിട്ടില്ല എന്നത് വിൽപ്പന കണക്കുകൾ തെളിയിക്കുന്നുണ്ട്. അവരുടെ ഏറ്റവും പുതിയ മോഡലായ ഐഫോൺ 17 വന്നതോടെ മുൻ മോഡലുകളിൽ പലതിന്റെയും വിലയിൽ കമ്പനിയും ഇ കൊമേഴ്‌സ് സ്ഥാപനങ്ങളും വലിയ കുറവ് വരുത്തിയിട്ടുണ്ട്. എങ്കിലും ആളുകൾ മികച്ച ഉത്പന്നം ആയതിനാൽ തന്നെ ഐഫോൺ 17 സീരീസിലെ ഫോണുകൾക്ക് ആവശ്യക്കാർ ഏറി വരികയാണ്.
അതിൽ പ്രധാനപ്പെട്ട ഒരു ഓഫർ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. അതും ഉത്സവകാലത്തിന് ശേഷം. നിലവിൽ ആപ്പിളിന്റെ ഏറ്റവും വലിയ ഫ്ലാഗ്ഷിപ്പ് മോഡൽ എന്ന വിശേഷണം പേറുന്ന ഐഫോൺ 17 സീരീസിലെ മുൻനിര മോഡൽ തന്നെയാണ് കഥയിലെ നായകൻ. അതിലെ ഏറ്റവും മികച്ച രണ്ടാമത്തെ മോഡലായ ഐഫോൺ 17 പ്രോ മോഡലിന് വലിയ വിലക്കുറവാണ് നിലവിൽ ലഭ്യമായിരിക്കുന്നത്.
ഐഫോൺ 17 പ്രോ ഓഫറുകൾ
നേരത്തെ വിജയ് സെയിൽസിൽ ഐഫോൺ 17 പ്രോ 1,34,900 എന്ന വിലയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. എന്നാൽ പുതിയ വിലക്കുറവോടെ, 256 ജിബി സ്‌റ്റോറേജുള്ള അടിസ്ഥാന മോഡലായ ഐഫോൺ 17 പ്രോയുടെ വില ഇപ്പോൾ 1.3 ലക്ഷത്തിൽ താഴെയായി ലഭിക്കും. അതായത് പ്രാരംഭ വിലയിൽ നിന്ന് ഗണ്യമായ വിലക്കുറവ് നിങ്ങൾക്ക് ലഭിക്കുമെന്ന് അർഥം. ഇത് ശരിക്കും പറഞ്ഞാൽ നിങ്ങൾ നോക്കുമ്പോൾ വലിയൊരു ഡിസ്‌കൗണ്ട് തന്നെയാണ് എന്നത് ഉറപ്പിച്ചോളൂ.
പ്രധാനമായി എച്ച്എസ്‌ബിസി ക്രെഡിറ്റ് കാർഡുകൾക്ക് 7500 രൂപയുടെ കിഴിവ് നിങ്ങൾക്ക് ലഭിക്കും. കൂടാതെ എച്ച്ഡിഎഫ്‌സി അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് തൽക്ഷണം 4500 രൂപ അധികമായി ലാഭിക്കാനുള്ള അവസരമാണ് കമ്പനി ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. അതിന് പുറമേ വിവിധ എക്സ്ചേഞ്ച് ഓഫറുകളും ക്യാഷ്ബാക്കും കൂടി നിങ്ങൾക്ക് ലഭ്യമാവും.












Click it and Unblock the Notifications