Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ തരുന്നത് ഒന്നും വെറുതെയല്ല; ഐഫോൺ 17 പ്രോയുടെ അഡാർ ഓഫർ കേട്ടാൽ ഞെട്ടും! വില എത്രയാണ്?

ഇന്നത്തെ കാലത്ത് സ്‍മാർട്ട് ഫോൺ ഉപയോഗിക്കുന്ന ആരായാലും ഐഫോൺ ഒന്ന് സ്വന്തമാക്കാൻ ആഗ്രഹിച്ചു പോവും. അതിന്റെ പ്രീമിയം ഫീച്ചറുകളും മറ്റ് സവിശേഷതകളും തന്നെയാണ് പ്രധാന കാരണം. ഐഒഎസിനേക്കാളും സവിശേഷതകൾ ഉണ്ടായിട്ടും ആൻഡ്രോയിഡിന് കിട്ടാത്ത ഒരുതരം സ്വീകാര്യത ഐഫോണിന് ഉണ്ടെന്നതാണ് സവിശേഷത. എല്ലായിടത്തും അല്ലെങ്കിൽ പോലും ആപ്പിൾ ഒരുപരിധി വരെ വിജയിക്കാനുള്ള കാരണം ഈ സ്വീകാര്യതയാണ്.

ഇപ്പോൾ ഇന്ത്യൻ വിപണിയിലും ഐഫോണുകൾ പിടിമുറുക്കി കഴിഞ്ഞു. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്‌തമായി വലിയ രീതിയിലുള്ള വിൽപ്പന കണക്കുകളാണ് വിവിധ മോഡലുകൾക്ക് ഇവിടെ ഉണ്ടാവുന്നതെന്ന് നമുക്ക് കാണാം. അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 17 വരെ ഈ കണക്കുകൾ അതേപടി തുടരുന്നുണ്ട്. എന്നാൽ മുൻ മോഡലായ ഐഫോൺ 16 സീരീസിന് ഒരു പ്രത്യേക സ്ഥാനം തന്നെ ജനങ്ങൾക്ക് ഇടയിലുണ്ട്.

iphone17

ആപ്പിളിന്റെ ഐഫോൺ 17 ഇന്ത്യയിൽ വിൽപ്പന തുടങ്ങിയിട്ട് അധികനാൾ ആയിട്ടില്ല. ഐഫോൺ 17 സീരീസ് ഇപ്പോൾ ഇന്ത്യയിലും ആഗോളതലത്തിലും കാര്യമായ സ്വാധീനം ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. ഈ മാസം ആദ്യമാണ് ആപ്പിൾ ഐഫോൺ 17 സീരീസും ഐഫോൺ എയറും പുറത്തിറക്കിയത്. സെപ്റ്റംബർ 12 മുതൽ നാല് പുതിയ ഐഫോണുകൾ പ്രീ-ഓർഡറിനായി ലഭ്യമായിരുന്നെങ്കിലും, ഓപ്പൺ സെയിൽ ആരംഭിച്ചിട്ട് അധികനാൾ ആയിട്ടില്ല.

ഇറങ്ങിയിട്ട് അധികം ആയില്ലെങ്കിലും ഈ ഫോണുകൾക്ക് എല്ലാം ആപ്പിൾ മാന്യമായ ഡിസ്‌കൗണ്ടും വിലക്കുറവും നൽകാൻ തയ്യാറായിട്ടുണ്ട് എന്നതാണ് പ്രത്യേകത. അതിപ്പോൾ ഏറ്റവും ഒടുവിൽ ഇറങ്ങിയ ആപ്പിൾ 17 ആയിക്കൊള്ളട്ടെ പഴയ ഐഫോൺ 15 ആയിക്കോട്ടെ. എല്ലാത്തിനും കമ്പനി ഒരുപോലെ ഡിസ്‌കൗണ്ട് നൽകുന്നതിൽ ശ്രദ്ധിക്കാറുണ്ട്.

പുതിയ ഐഫോൺ 17 സീരീസ് മോഡലുകൾ വ്യത്യസ്‌ത പ്രാരംഭ വിലകളിൽ ലഭ്യമാണ്. ഇന്ത്യയിൽ, ഐഫോൺ 17 (256 ജിബി) 82,900 രൂപയിലാണ് ആരംഭിക്കുന്നത്. അതേസമയം ഐഫോൺ 17 പ്രോ 1,34,900 രൂപയ്ക്ക് ആയിരിക്കും ലഭ്യമാവുക. ഐഫോൺ 17 പ്രോ മാക്‌സിന്റെ വില 1,49,900 രൂപയിൽ ആരംഭിക്കുന്നു. എന്നാൽ ഇപ്പോൾ പ്രോ മോഡലിന് കിടിലൻ ഓഫർ നൽകിയിരിക്കുകയാണ്, എന്തൊക്കെ എന്നറിയാം.

ഐഫോൺ 17 പ്രോ: ഓഫറുകൾ

ആപ്പിൾ ഐഫോൺ 17 പ്രോ (256 ജിബി) യുടെ വില 1,34,900 രൂപയാണ്. എന്നിരുന്നാലും, ഉപഭോക്താക്കൾക്ക് ആകർഷകമായ എക്സ്ചേഞ്ച് ഓഫർ പ്രയോജനപ്പെടുത്താനുള്ള അവസരമുണ്ട്. നല്ല പ്രവർത്തന നിലയിലുള്ള പഴയ സ്‌മാർട്ട്‌ഫോൺ കൈമാറ്റം ചെയ്യുന്നതിലൂടെ 58,000 രൂപ ലഭിക്കും. ഇത് ഐഫോൺ 17 പ്രോയുടെ യഥാർത്ഥ വില 76,900 രൂപയായി കുറയ്ക്കുന്നു. ഇതൊരു ചെറിയ ഓഫർ അല്ലെന്ന് മനസ്സിൽ ഉറപ്പിച്ചോളൂ.

പണം ലാഭിക്കുന്നതിനിടയിൽ അപ്‌ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്ന വാങ്ങുന്നവർക്ക് ഇത് കൂടുതൽ താങ്ങാനാവുന്ന ഓപ്ഷനായി മാറ്റുന്നു. മാത്രമല്ല ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിലൂടെ ഉപഭോക്താക്കൾക്ക് 6745 രൂപ അധിക കിഴിവ് ലഭിക്കും. ഇതോടെ ഐഫോൺ 17ന്റെ അന്തിമ വില ഒടുവിൽ 70,155 രൂപയായി കുറയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+