Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ ഒരുങ്ങി ഇറങ്ങിയത് തന്നെ; ഐഫോൺ 17 പ്രോയുടെ ഡിസ്‌കൗണ്ട് കേട്ടോ? വില ഇത്ര മാത്രം..!

ആപ്പിൾ എക്കാലത്തും ഇന്ത്യൻ വിപണിയിൽ ശക്തമായ സാന്നിധ്യമാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 17 സീരീസ് അതിന് അത്യാധുനികമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കയാണ്. സെപ്റ്റംബർ 9ന് നടന്ന ആപ്പിളിന്റെ "ആവേ-ഡ്രോപ്പിംഗ്" ഇവന്റിൽ അവതരിപ്പിക്കപ്പെട്ട ഈ സീരീസ്, പുതിയ ഡിസൈൻ, മെച്ചപ്പെട്ട ഡിസ്പ്ലേകൾ, ശക്തമായ പ്രോസസറുകൾ, ഉയർന്ന ബാറ്ററി ലൈഫ് എന്നിവയിലൂടെ ഉപയോക്താക്കളെ ആകർഷിക്കുന്ന ഒന്നാണ്.

ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളടങ്ങിയ ഈ ലൈനപ്പ്, പ്രത്യേകിച്ച് അൾട്രാ-തിന്നായ ഐഫോൺ 17 എയർ മോഡലിനെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ്. ഐഫോൺ 17 സീരീസ് ആപ്പിളിന്റെ ഇന്നോവേഷന്റെ പുതിയ അധ്യായമാണ് എന്ന് അവർ അവകാശപ്പെടുന്നു. മെലിഞ്ഞ ഡിസൈൻ, ആധുനിക ക്യാമറകൾ, ദീർഘകാല ബാറ്ററി എന്നിവയോടെ, ഇത് ഐഫോൺ 16-നെക്കാൾ ഗംഭീര അപ്ഗ്രേഡുമായാണ് വരുന്നത്.

iphone17pro

ഐഫോൺ 17 സീരീസ് എ19 ബയോണിക് ചിപ്പോടെ വരുന്നു, ഇത് ഗ്രാഫിക്‌സ്, വീഡിയോ റെൻഡറിങ് എന്നിവയിൽ മെച്ചപ്പെടുത്തുന്നു. പ്രോ മോഡലുകൾ 6-കോർ ജിപിയു ലഭിക്കുമ്പോൾ, എയർ 5-കോർജിപിയു ഉണ്ടാകും. വൈഫൈ 7 സപ്പോർട്ട് എല്ലാ മോഡലുകളിലും ഉണ്ട്, ഇത് കണക്റ്റിവിറ്റി വേഗത്തിലാക്കുന്നു. ഐഫോൺ 17 ഇ എന്ന ബജറ്റ് മോഡൽ 2026-ൽ (മെയ് അല്ലെങ്കിൽ ഫെബ്രുവരി) പുറത്തിറങ്ങുമെന്നാണ് റൂമറുകൾ. ഡൈനാമിക് ഐലാൻഡും പുതിയ ഡിസൈനും അതിനൊപ്പം ഉണ്ടാവുമെന്നും കരുതുന്നു.

പറഞ്ഞുവന്നത് ആപ്പിളിന്റെ ഐഫോൺ 17 സീരീസിനെ കുറിച്ചാണ്. എല്ലാവർക്കും അറിയുന്നത് പോലെ ഇത് ഈ സെഗ്മെന്റിലെ കമ്പനിയുടെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ്. എന്തെന്നാൽ പഴയ ഐഫോൺ മോഡലുകളിൽ നിന്ന് ഏറെ വ്യത്യസ്‌തമായി അവർ ഇതിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് ഉണ്ടായിട്ടുണ്ട്. കാലത്തിന് അനുസരിച്ച് മാറുന്ന, അതിന് തയ്യാറാവുകയാണ് ആപ്പിൾ എന്നാണ് ഇത് നൽകുന്ന സൂചന. ഇപ്പോഴിതാ ഐഫോൺ 17 പ്രോയ്ക്ക് കിടിലൻ ഓഫർ ലഭ്യമാണ്.

ആപ്പിൾ ഐഫോൺ 17 പ്രോ ഓഫറുകൾ

ആപ്പിൾ ഐഫോൺ 17 പ്രോയുടെ 256GB സ്റ്റൊറേജിന് ഇന്ത്യയിൽ ഔദ്യോഗികമായി 1,34,900 രൂപയാണ് വില. എന്നാൽ, നടന്നുകൊണ്ടിരിക്കുന്ന ആമസോൺ ഗ്രേറ്റ് റിപ്പബ്ലിക് ഡേ സെയിലിൽ, ഈ വില കുറയ്ക്കാൻ ഉപഭോക്താക്കൾക്ക് വിവിധ ഓഫറുകളിലൂടെ അവസരമുണ്ട്. അത് കുറഞ്ഞ ഓഫർ ഒന്നുമല്ല, കാര്യമായ രീതിയിൽ തന്നെ വില കുറയ്ക്കാൻ സാധിക്കുമെന്നതാണ് കാര്യം.

പ്രധാനമായി ആമസോൺ പ്രൈം അംഗങ്ങൾക്ക് ലിസ്‌റ്റ് ചെയ്‌ത വിലയിൽ നിന്ന് 6500 രൂപയുടെ തൽക്ഷണ കിഴിവ് ലഭിക്കും. ഈ കൂപ്പൺ ഉപയോഗപ്പെടുത്തുമ്പോൾ ഐഫോൺ 17 പ്രോയുടെ വില 1,28,400 രൂപയായി കുറയും. അർഹരായ ഉപഭോക്താക്കൾക്ക് എസ്ബിഐ ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കുമ്പോൾ 3,500 രൂപയുടെ അധിക തൽക്ഷണ കിഴിവ് നേടാനാകും.

പ്രൈം കിഴിവ്, എക്സ്ചേഞ്ച് മൂല്യം, ബാങ്ക് ഓഫർ എന്നിവയെല്ലാം സംയോജിപ്പിക്കുമ്പോൾ, ആമസോൺ റിപ്പബ്ലിക് ഡേ വിൽപ്പനയിൽ ആപ്പിൾ ഐഫോൺ 17 പ്രോയുടെ അന്തിമ വില 85,700 രൂപയായി കുറയുന്നു. ഇത് നിലവിലെ സാഹചര്യത്തിൽ മികച്ചൊരു ഓഫർ തന്നെയാണ് എന്നതിൽ സംശയം വേണ്ട. അതായത് ഈ വിലയ്ക്ക് നിങ്ങൾ സ്വന്തമാക്കാൻ പോവുന്നത് ആപ്പിളിന്റെ ഇന്നോളം ഇറങ്ങിയതിൽ വച്ച് ഏറ്റവും മികച്ച രണ്ടാമത്തെ ഫോൺ ആണെന്ന് ഓർക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+