മറ്റ് കമ്പനികളെ 'ഭഭബ' അടിപ്പിക്കുന്ന ഓഫറുമായി ആപ്പിൾ; ഐഫോൺ 17 പ്രോയ്ക്ക് 13,410 രൂപ കുറയും?
നിലവിൽ ആപ്പിളിന്റെ പതിനേഴാം തലമുറ ഫോണുകൾ ആണ് വിൽപ്പന നടത്തി കൊണ്ടിരിക്കുന്നത്. ഒരു വർഷത്തിനിടയിൽ എല്ലാ മോഡലുകൾക്കും വമ്പൻ വിൽപ്പന നടത്തിയ ആപ്പിൾ തങ്ങളുടെ വജ്രായുധം പുറത്തിറക്കിയപ്പോൾ വാങ്ങാൻ ആളുകൾ ക്യൂ നിൽക്കുകയാണെന്ന് പറയാം. മുൻ കാലങ്ങളിൽ ഒക്കെയും ആപ്പിളിനെ സംബന്ധിച്ച് ഇന്ത്യൻ വിപണി വലിയൊരു ഘടകം ആയിരുന്നില്ല, എന്നാൽ ഇന്ന് ആ സാഹചര്യമൊക്കെ അപ്പാടെ മാറിയിരിക്കുകയാണ്.
അപ്‌ഗ്രേഡ് ചെയ്‌ത ഡിസ്‌പ്ലേകൾ, മെച്ചപ്പെടുത്തിയ പ്രോസസ്സറുകൾ, അഡ്വാൻസ്ഡ് ക്യാമറകൾ, ആപ്പിൾ ഇന്റലിജൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സവിശേഷതകൾ എന്നിവ ഇന്ത്യൻ വിപണിയിലേക്ക് എത്തിച്ചിരിക്കുകയാണ് കമ്പനി ഇപ്പോൾ. ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.

മുൻ മോഡലുകൾക്ക് എല്ലാം ഉള്ളത് പോലെ ഇതിനും കാര്യമായ സ്വീകാര്യത തന്നെ ലഭിക്കുന്നുവെന്നാണ് ഇതെല്ലാം വ്യക്തമാക്കുന്നത്. കാരണം വിൽപ്പന പൊടിപൊടിക്കുകയാണ് ഇപ്പോൾ. എന്തെന്നാൽ ഇതുവരെ ഇറങ്ങിയതിൽ വച്ച് ഏറ്റവും അപ്‌ഡേറ്റഡ് ആയ ഐഫോൺ ആണിതെന്ന് നിസംശയം പറയാം. അതുകൊണ്ട് തന്നെ എല്ലാവരും ഉറ്റുനോക്കുന്നതും ആകാംഷയോടെ അറിയാൻ ആഗ്രഹിക്കുന്നതും ഇതിന്റെ ഡിസ്‌കൗണ്ട് ഒക്കെയാണ്.
പുതുവർഷം വരുന്നതിനാൽ പല കമ്പനികൾ വിലക്കുറവുകൾ പ്രഖ്യാപിക്കുന്നുണ്ട്. വളരെ കാലമായി വിപണിയിൽ ഉള്ള ഐഫോൺ മോഡലുകൾക്ക് ലഭിക്കുന്ന പോലെയൊരു കുറവ് ഇപ്പോൾ കിട്ടണമെന്നില്ല. മറിച്ച് നിങ്ങൾ പുതിയ മോഡൽ വാങ്ങുമ്പോൾ അത്ര പെട്ടെന്ന് ഓഫർ നൽകുന്ന പതിവും കമ്പനിക്ക് ഇല്ല. എന്നിട്ടും ക്രിസ്‌മസ്-ന്യൂ ഇയർ കാലമാണ് എന്നത് കണക്കിലെടുത്താണ് കമ്പനി ഇപ്പോൾ നല്ല ഓഫർ നൽകിയിരിക്കുന്നത്.
ഐഫോൺ 17 സീരീസിലെ മുൻനിര മോഡലുകളിൽ രണ്ടാമനായ പ്രോ മോഡലിനാണ് നല്ല വിലക്കുറവ് ലഭിക്കുക. വലിയ വിലക്കുറവ് തന്നെയാണ് ഇതിൽ കിട്ടുക. എല്ലാവർക്കും അറിയുന്നത് പോലെ ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് ഈ മോഡൽ വിപണിയിൽ എത്തിയിരിക്കുന്നത്. അതിന് ശേഷമാണ് കാര്യമായ വിൽപന തന്നെയാണ് നടക്കുന്നത്. അതിനിടയിലാണ് ക്രിസ്‌മസ് ന്യൂ ഇയർ കാലത്ത് നല്ല വിലക്കുറവ് ലഭിക്കുന്നത്.
ഐഫോൺ 17 പ്രോ ഡിസ്‌കൗണ്ട് ഇങ്ങനെ
ഐഫോൺ 17 പ്രോ വിജയ് സെയിൽസിൽ 1,25,490 രൂപയ്ക്ക് ലഭ്യമാണ്, യഥാർത്ഥ വിലയായ 1,34,900 രൂപ ഒഴിവാക്കി, ഉപകരണത്തിന്റെ ജനപ്രീതി കണക്കിലെടുക്കുമ്പോൾ ഇത് ഒരു വലിയ വിലക്കുറവാണ്. മാത്രമല്ല, എസ്‌ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉള്ള എല്ലാ ഉപഭോക്താക്കൾക്കും 4000 രൂപ അധിക കിഴിവിൽ ഉപകരണം ലഭിക്കും. ഇത് ഫോണിന്റെ വില 1,21,490 രൂപയായി കുറയ്ക്കുന്നു. കോസ്‌മിക് ഓറഞ്ച്, ഡീപ് ബ്ലൂ, സിൽവർ എന്നീ മൂന്ന് നിറങ്ങളിൽ ഇത് ലഭ്യമാണ്.
ഐഫോൺ 17 പ്രോ ഫീച്ചറുകൾ എന്തൊക്കെ?
ഐഫോൺ 17 പ്രോയിൽ 6.3 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ് ഡിആർ ഡിസ്പ്ലേയുണ്ട്, അതിൽ 120Hz റിഫ്രഷ് റേറ്റും 3000-നിറ്റ് പീക്ക് ബ്രൈറ്റ്നസും നൽകിയിരിക്കുന്നു. മാത്രമല്ല ഏറ്റവും പുതിയ ഐഫോണിൽ 3 എൻഎം പ്രോസസറുള്ള എ19 പ്രോ ബയോണിക് ചിപ്പ് ഉണ്ടായിരിക്കും. 8x സൂമോടുകൂടിയ 48എംപി ട്രിപ്പിൾ ക്യാമറ സിസ്‌റ്റവും ഇതിലുണ്ട്. 48 എംപി വൈഡ് സെൻസർ, 48 എംപി അൾട്രാ-വൈഡ് സെൻസർ, ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസേഷനോടുകൂടിയ ഒരു ടെലിഫോട്ടോ ലെൻസ് എന്നിവയും ഫോണിൽ നൽകിയിട്ടുണ്ട്.
-
വിദേശത്തുളളവർ ജോലി പോയി നാട്ടിലേക്ക് മടങ്ങേണ്ടി വരും, വീട് പണി നിർത്തേണ്ടി വരും, നാൾഫലം അറിയാം -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി -
'വിനീതാണ് അമ്മയ്ക്ക് മൊബൈൽ ഫോൺ വാങ്ങിച്ചു കൊടുത്തത്, അത് എനിക്ക് പാരയായി';എം മോഹനൻ്റെ കുറിപ്പ് -
'പക്വത ഇല്ല,ഭർത്താവിനുള്ള പിന്തുണ തനിക്കും കിട്ടുമെന്ന തെറ്റിധാരണ,ആര്യ രാജേന്ദ്രന് വിനയായത് ഇതൊക്കെ'












Click it and Unblock the Notifications