ആപ്പിളാണ് മറക്കരുത്; ഐഫോൺ 17 പ്രോയുടെ ഡിസ്‌കൗണ്ട് കേട്ടാൽ ആരും ഞെട്ടും! അന്തിമ വില എത്ര?
ഡിസ്‌കൗണ്ട് എന്ന് കേട്ടാൽ ഓടിയെത്തുന്ന ഇന്ത്യക്കാരുടെ മനഃശാസ്ത്രം കൃത്യമായി അറിയാവുന്ന കമ്പനികൾ അതിന് അനുസരിച്ച് ഇത്തരം ഓഫറുകൾ പ്രഖ്യാപിക്കുന്നത് പതിവാണ്. പലപ്പോഴും അതിൽ കാര്യമായ വൈദഗ്ധ്യം ഇല്ലാത്ത കമ്പനികളാണ് പാതിവഴിയിൽ വീണു പോവുന്നത്. ആപ്പിളിനെ സംബന്ധിച്ച് ഇന്നത്തെ കാലത്ത് അതൊന്നും അവരെ പഠിപ്പിച്ചു കൊടുക്കേണ്ട കാര്യമില്ല. അത്രകണ്ട് അവർ ഇക്കാര്യത്തിൽ കണിശത പുലർത്തുന്നു.
പറഞ്ഞുവന്നത് ആപ്പിളിനെ കുറിച്ചാണല്ലോ. നിരവധി മുൻനിര മോഡലുകൾ കമ്പനിക്ക് സ്വന്തമായുണ്ട്. അവയുടെ എല്ലാം വിൽപ്പന എല്ലാം പൊടിപൊടിക്കുകയും ചെയ്യുകയാണ്. കമ്പനിയുടെ ഏറ്റവും പുതിയ മോഡൽ ഫോണുകൾ ആണ് ഇപ്പോൾ വിൽപ്പന നടത്തി കൊണ്ടിരിക്കുന്നത്. ഒരു വർഷത്തിനിടയിൽ എല്ലാ മോഡലുകൾക്കും വമ്പൻ വിൽപ്പന നടത്തിയ ആപ്പിൾ തങ്ങളുടെ വജ്രായുധം പുറത്തിറക്കിയപ്പോൾ വാങ്ങാൻ ആളുകൾ ക്യൂ നിൽക്കുകയാണെന്ന് വേണമെങ്കിൽ പറയാം.

മുൻമോഡലുകളിൽ നിന്ന് വ്യത്യസ്‌തമായി അപ്‌ഗ്രേഡ് ചെയ്‌ത ഡിസ്‌പ്ലേകൾ, മെച്ചപ്പെടുത്തിയ പ്രോസസ്സറുകൾ, അഡ്വാൻസ്ഡ് ക്യാമറകൾ, ആപ്പിൾ ഇന്റലിജൻസ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സവിശേഷതകൾ എന്നിവ ഇന്ത്യൻ വിപണിയിലേക്ക് എത്തിച്ചിരിക്കുകയാണ് കമ്പനി. ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നീ വേരിയന്റുകളാണ് കമ്പനി കഴിഞ്ഞമാസം അവതരിപ്പിച്ചത്.
പല കമ്പനികളും നിലവിൽ വിലക്കുറവുകൾ പ്രഖ്യാപിക്കുന്നുണ്ട്. വളരെ കാലമായി വിപണിയിൽ ഉള്ള ഐഫോൺ മോഡലുകൾക്ക് ലഭിക്കുന്ന പോലെയൊരു കുറവ് പക്ഷേ പിന്നെ കിട്ടണമെന്നില്ല. മറിച്ച് നിങ്ങൾ മറ്റ് കമ്പനികളുടെ പുതിയ മോഡൽ വാങ്ങുമ്പോൾ അത്ര പെട്ടെന്ന് ഓഫർ നൽകുന്ന പതിവും ആർക്കും ഇല്ല. എന്നിട്ടും ഉത്സവകാലമാണ് എന്നത് കണക്കിലെടുത്താണ് ആപ്പിൾ തങ്ങളുടെ പ്രിയപ്പെട്ട ഉപഭോക്താക്കൾക്ക് വേണ്ടി ഓഫറുകൾ നൽകി വരുന്നത്.
പറഞ്ഞുവന്നത് ആപ്പിളിന്റെ ഏറ്റവും മികച്ച മോഡലുകളിൽ ഒന്നായ, ഏറ്റവും പുതിയ സീരീസിലെ കരുത്തുറ്റ വേരിയന്റായ ഐഫോൺ 17 പ്രോയെ കുറിച്ചാണ്. ആപ്പിളിന്റെ നിലവിലുള്ള മോഡലുകളിൽ മികച്ചത് തന്നെയാണ് എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. എന്തെന്നാൽ അത്രയ്ക്ക് അധികം ഫീച്ചറുകൾ കമ്പനി ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
ആപ്പിളിന്റെ ഐഫോൺ 17 പ്രോ ഇപ്പോഴും അത്യാവശ്യം പണം മുടക്കാൻ കഴിയുന്നവർക്ക് ഏറെ പ്രിയപ്പെട്ട പ്രീമിയം ഫോണായി തുടരുകയാണ്. ഈ വർഷം തികച്ചും പുതിയൊരു ഡിസൈൻ കൊണ്ടു വന്ന ആപ്പിൾ വിൽപ്പനയിൽ കുതിച്ചു കയറുമ്പോൾ അതിന് ചുക്കാൻ പിടിക്കുന്നത് ഈ സീരീസിലെ ഫോണുകൾ തന്നെയാണ് എന്ന കാര്യത്തിൽ സംശയമില്ല.
ആപ്പിൾ ഐഫോൺ 17 പ്രോ ഓഫറുകൾ
വിജയ് സെയിൽസ് ആണ് ഇപ്പോൾ ഇത്രയും മെച്ചപ്പെട്ട ഓഫർ ഫോണിന് നൽകുന്നത്. ഡീപ് ബ്ലൂ, കോസ്‌മിക് ഓറഞ്ച്, സിൽവർ നിറങ്ങളിൽ ലഭ്യമായ ഐഫോൺ 17 പ്രോയുടെ അടിസ്ഥാന 256 ജിബി മോഡലിന് 1,34,900 രൂപ മുതലാണ് പ്രാരംഭ വില ആരംഭിക്കുന്നത്. ലഭ്യമായ ലോഞ്ച് ഓഫറുകൾ നിരവധി ബാങ്കുകളുമായി മാത്രം ബന്ധപ്പെട്ടിരിക്കുന്നു, പ്രത്യേകിച്ച് ക്രെഡിറ്റ് കാർഡ് വാങ്ങലുകൾക്ക് ആണ് ഇത് അധികമായി ലഭ്യമാവുക എന്ന് ഓർക്കണം.
ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് നോൺ-ഇഎംഐ ഇടപാടുകൾക്ക് 5,000 രൂപ ഫ്ലാറ്റ് കിഴിവ് ഉപയോക്താക്കൾക്കായി വാഗ്‌ദാനം ചെയ്യുന്നു. എസ്‌ബിഐ ബാങ്ക് ഉപഭോക്താക്കൾക്ക് അവരുടെ ക്രെഡിറ്റ് കാർഡ് വഴി നോ-കോസ്‌റ്റ് ഇഎംഐയിലൂടെ 4000 രൂപ കിഴിവ് ലഭിക്കും. എന്നാൽ ഏറ്റവുമധികം ഓഫർ ഐഡിഎഫ്‌സി ഫസ്‌റ്റ് ബാങ്ക് ആണ് നൽകുന്നത്. ക്രെഡിറ്റ് കാർഡ് ഇഎംഐ വാങ്ങലുകൾക്ക് 10,000 രൂപ വരെയാണ് വിലക്കുറവ് അവർ നൽകുന്നത്.












Click it and Unblock the Notifications