ആപ്പിളിന്റെ ഒരു കാര്യമേ; ഐഫോൺ 17 പ്രോ വാങ്ങാൻ കൊതിച്ചവർക്ക് ഇതാണ് പറ്റിയ സമയം, 5410 രൂപ കുറയും?
ഒരു ഫോൺ വാങ്ങണമെന്ന് തോന്നുമ്പോൾ മനസിൽ ആദ്യം വരുന്ന പേര് ഒരുപക്ഷേ ആപ്പിളിന്റേത് ആയിരിക്കും. മാത്രമല്ല അതിന്റെ എല്ലാ മോഡലുകൾക്കും ഒരുപോലെ ആവശ്യക്കാർ ഉള്ള സമയമെന്ന് കൂടി പറയാം. അങ്ങനെ വരുമ്പോൾ പുതിയ സീരീസ് ആയ ഐഫോൺ 17 മോഡലിന് എത്ര പേർ കൊതിക്കുന്നുണ്ടെന്ന് എടുത്തുപറയേണ്ടതില്ലല്ലോ. പറഞ്ഞുവന്നത് ഐഫോൺ മോഡലുകളിൽ ഏറ്റവും പുതിയ സീരീസിന് കുറിച്ചാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് ഈ മോഡൽ ആഗോള തലത്തിൽ വിപണിയിൽ ഇറങ്ങിയത്.
എല്ലാവർക്കും അറിയുന്നത് പോലെ ഇത് ഈ സെഗ്മെന്റിലെ കമ്പനിയുടെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ് ഇതെന്ന കാര്യത്തിൽ തർക്കമില്ല. എന്തെന്നാൽ പഴയ ഐഫോൺ മോഡലുകളിൽ നിന്ന് ഏറെ വ്യത്യസ്‌തമായി അവർ ഇതിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. കൂടാതെ വിൽപ്പന ഉയർത്താനായി അവർ ആത്മാർത്ഥമായി ശ്രമിക്കുന്നുമുണ്ട്. അതിന്റെ ഭാഗമായി അവർ ധാരാളം ഓഫറുകളും പല പ്ലാറ്റ്‌ഫോമുകളിലും നൽകുന്നുണ്ട്. ഇപ്പോഴിതാ ഐഫോൺ 17 പ്രോയ്ക്ക് കിടിലൻ ഒരു ഓഫർ ലഭ്യമാണ്.

ആപ്പിളിന്റെ ഐഫോൺ 17 പ്രോ ഇന്ത്യയിൽ 1,34,900 രൂപ എന്ന പ്രാരംഭ വിലയ്ക്കാണ് പുറത്തിറക്കിയത്. നിലവിൽ ക്രോമയുടെ ഔദ്യോഗിക വെബ്സൈറ്റിൽ 256 ജിബി വേരിയന്റ് 1,29,490 രൂപ എന്ന ആകർഷകമായ വിലയ്ക്ക് ഐഫോൺ 17 പ്രോ ലഭ്യമാണ്. അതായത് നിലവിൽ ഫോണിന്റെ ലോഞ്ച് വിലയിൽ നിന്ന് 5410 വിലക്കുറവാണ് ലഭിക്കുന്നത്. ഐഫോൺ ആഗ്രഹിക്കുന്നവർ ഉറപ്പായും പ്രയോജനപ്പെടുത്തേണ്ട ഓഫറുകളിൽ ഒന്നാണ് ഇത്. കാരണം ഒറ്റയടിക്ക് നേരിട്ടുള്ള ഡിസ്‌കൗണ്ട് ഇത്രയും വരുന്നത് പതിവുള്ള കാര്യമല്ല.
ഇതുകൊണ്ട് മാത്രം ഓഫറുകൾ തീർന്നെന്ന് കരുതേണ്ട. കൂടാതെ, എസ്ബിഐ, ഐസിഐസിഐ, ആക്‌സിസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് ഇഎംഐ വഴി വാങ്ങുന്നവർക്ക് 4000 രൂപ വരെയുള്ള അധിക കിഴിവും ലഭിക്കും. ഈ ഓഫറുകൾ പരിമിത കാലത്തേക്ക് മാത്രമാണ് ലഭ്യമാകുക. അതിനാൽ വാങ്ങാൻ ആലോചിക്കുന്നവർ വേഗത്തിൽ ഓഫർ പ്രയോജനപ്പെടുത്തുന്നതാണ് നല്ലത്. ഇല്ലെങ്കിൽ ഒരുപക്ഷേ ഓഫർ ക്രോമ ഒഴിവാക്കിയേക്കും.
ശക്തമായ എ19 പ്രോ ചിപ്‌സെറ്റാണ് ഫോണിന് കരുത്തേകാൻ നൽകിയിരിക്കുന്നത്. ഫോണിൽ 6.3 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാണ് ഉള്ളത്. ഇത് 120Hz പ്രോ മോഷൻ, ഓൾവെയ്‌സ് ഓൺ ഡിസ്‌പ്ലേ, ആന്റി റിഫ്‌ളക്റ്റീവ് കോട്ട്, എന്നീ സവിശേഷതകളോടെയാണ് എത്തുന്നത്. സ്‌ക്രീൻ സംരക്ഷണത്തിനായി സെറാമിക് ഷീൽഡ് 2 ഇതിൽ ഉപയോഗിച്ചിട്ടുണ്ട്. ഒരു പൂർണ ചാർജിൽ 39 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ലഭിക്കുമെന്ന് ആപ്പിൾ അവകാശപ്പെടുന്നു.
ഫോട്ടോഗ്രഫിക്കായി ഫോണിൽ 48 എംപി ട്രിപ്പിൾ റിയർ ക്യാമറ സംവിധാനമാണ് നൽകിയിരിക്കുന്നത്. ഇതിൽ 48 എംപി പ്രധാന ക്യാമറ, 48എംപി അൾട്രാ-വൈഡ് ക്യാമറ, 48എംപി ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നു. ടെലിഫോട്ടോ ക്യാമറ 8x ഒപ്റ്റിക്കൽ സൂംയും 8കെ വീഡിയോ റെക്കോർഡിംഗും പിന്തുണയ്ക്കുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി മുൻവത്ത് 18എംപി ഫ്രണ്ട് ക്യാമറയും ഉണ്ടാവും.


Click it and Unblock the Notifications