ഐഫോൺ 17 പ്രോ വാങ്ങാൻ കൊതിക്കുന്നവരാണോ? എങ്കിൽ ഈ ഓഫർ വിടരുത്, ഒറ്റയടിക്ക് 8410 രൂപ ലാഭം..!
ഉയർന്ന വിലയുണ്ടായിട്ടും, ആപ്പിൾ ഇന്ത്യയിൽ സ്‌മാർട്ട്‌ഫോൺ വിപണി വിഹിതം വർധിപ്പിക്കുകയാണ്. കൂടിയ വരുമാനം, എളുപ്പമുള്ള സാമ്പത്തിക സഹായം എന്നിവയാണ് ഈ മാറ്റത്തിന് പിന്നിൽ. ഉപയോക്താക്കൾ ബജറ്റ് ഫോണുകളിൽ നിന്ന് പ്രീമിയം മോഡലുകളിലേക്ക് മാറുന്നു എന്നതും ഇതിലേക്ക് നയിക്കുന്ന ഘടകമാണ്. മികച്ച വിതരണം, പ്രാദേശിക അസംബ്ലിംഗ്, ബ്രാൻഡ് ആകർഷണം എന്നിവ ഐഫോണിന് ഗുണകരമാണ്.
യുവ ഉപഭോക്താക്കൾക്ക് ഐഫോൺ വിജയത്തിന്റെയും സാമൂഹിക നിലയുടെയും പ്രതീകമാണ്. സോഷ്യൽ മീഡിയ, സ്ട്രീമിംഗ്, ഗെയിമിംഗ് എന്നിവ മികച്ച പ്രകടനം ആവശ്യപ്പെടുന്നു. സെലിബ്രിറ്റികളും ഇൻഫ്ലുവൻസർമാരും ഉപയോഗിക്കുന്നത് ബ്രാൻഡിന് വലിയ പരസ്യമാണ് നൽകുന്നത്. നഗരങ്ങളിലെ ഉപയോക്താക്കൾ ആപ്പിളിനെ സുരക്ഷിതവും ദീർഘകാല നിക്ഷേപമായും കാണുന്നു.

എളുപ്പമുള്ള സാമ്പത്തിക പദ്ധതികൾ പ്രീമിയം ഫോണുകളുടെ വാങ്ങാനുള്ള തടസങ്ങൾ കുറയ്ക്കുന്നു. ബാങ്കുകളും ഫിൻടെക് ആപ്പുകളും നോ-കോസ്‌റ്റ് ഇഎംഐ വാഗ്‌ദാനം ചെയ്യുന്നു. കുറഞ്ഞ മുൻകൂർ ചെലവിൽ മാസങ്ങളോളം തിരിച്ചടയ്ക്കാൻ സാധിക്കുന്നു. കാർഡ് ക്യാഷ്ബാക്ക് ഓഫറുകൾ വില കുറയ്ക്കുന്നു. ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് എക്സ്ചേഞ്ച് പ്രോഗ്രാമുകളും സഹായകമാണ്.
ആപ്പിൾ ഇന്ത്യയിൽ റീട്ടെയിൽ സാന്നിധ്യം വിപുലീകരിക്കുകയാണ്. പ്രധാന നഗരങ്ങളിലെ ഔദ്യോഗിക സ്‌റ്റോറുകൾ നേരിട്ട് ഉൽപ്പന്നാനുഭവം നൽകുന്നു. പരിശീലനം ലഭിച്ച ജീവനക്കാർ പ്രാദേശിക ഭാഷകളിൽ വിവരങ്ങൾ നൽകുകയും ഒപ്പം പല കമ്പനികളും നല്ല ഡിസ്‌കൗണ്ട് ഓഫറുകൾ നൽകുകയും ചെയ്യുമ്പോൾ വില കുറഞ്ഞില്ലെങ്കിൽ അല്ലേ അത്ഭുതമുള്ളൂ. അത്തരത്തിൽ ഐഫോൺ 17 പ്രോ മോഡലിന് നല്ല ഓഫർ ഇപ്പോൾ ലഭ്യമാണ്.
ഐഫോൺ 17 പ്രോ ഓഫറുകൾ
ആപ്പിൾ ഐഫോൺ 17 പ്രോ ഇന്ത്യൻ വിപണിയിൽ എത്തിയത് 1,34,900 രൂപ പ്രാരംഭവിലയുമായാണ്. നിലവിൽ വിജയ് സെയിൽസിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ഈ പ്രീമിയം ഫോണിന് 1,32,490 രൂപയാണ് വില. ഇത് 2410 രൂപയുടെ നേരിട്ടുള്ള വിലക്കിഴിവായി കണക്കാക്കാം. കൂടാതെ എച്ച്എസ്ബിസി ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഇടപാടുകൾക്ക് 6000 രൂപയുടെ അധിക കിഴിവും ഉപഭോക്താക്കൾക്ക് ലഭിക്കുന്നതോടെ ആകെ കുറവ് 8000 കടക്കും.
ഐഫോൺ 17 പ്രോ ഫീച്ചറുകൾ
ഈ നിരയിലെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണിത് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല. 48 എംപി ക്യാമറ, മെച്ചപ്പെട്ട സൂം, മികച്ച താപനിയന്ത്രണം എന്നിവ ഈ മോഡലിനെ പ്രൊഫഷണലുകൾക്കും ക്രിയേറ്റർമാർക്കും പവർ യൂസർമാർക്കും അനുയോജ്യമാക്കുന്നു. കാരണം വില ഒരൽപം അധികമാണെങ്കിലും അതിന് ലഭിക്കുന്ന ഗുണങ്ങൾ ആലോചിക്കുമ്പോൾ അത് ന്യായമാണെന്ന് തന്നെ പറയാം.
ഐഒഎസ് 26 അപ്‌ഡേറ്റ് ചേരുന്നതോടെ ഇത് എല്ലാം ഒത്തിണങ്ങിയ സ്‌മാർട്ട്‌ഫോണായി മാറുന്നു. 3,998-4,000 mAh ബാറ്ററിയാണ് ഇതിന് നൽകിയിരിക്കുന്നത്. ദിവസം മുഴുവൻ നിലനിൽക്കുന്ന ലൈഫ് ഉപഭോക്താക്കൾക്ക് ലഭിക്കും. 25W MagSafe വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു. ക്യാമറ, ബാറ്ററി എന്നിങ്ങനെ എല്ലാ തരത്തിലും ഇത് മികച്ചു നിൽക്കുന്ന ഒന്നാണ്.
-
ബെംഗളൂരുവിലെ യാത്രികർക്ക് സന്തോഷവാർത്ത; പീനിയ ഫ്ലൈഓവർ അടച്ചിടുന്നത് മാറ്റി, ഗതാഗതം തുടരും -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
അരൂർ-തുറവൂർ എലിവേറ്റഡ് ഹൈവേ; പദ്ധതി വൈകിച്ച് കെഎസ്ഇബിയും എൻഎച്ച്എഐയും, യാത്രക്കാർ ദുരിതത്തിൽ -
'ദിലീപിൻ്റെ വീട്ടിൽ നിന്നും ഇറങ്ങുമ്പോൾ മഞ്ജു വാര്യർ അവസാനമായി പറഞ്ഞത്..'ഭാഗ്യലക്ഷ്മി പറഞ്ഞത് -
'മഞ്ജു വാര്യർ പാവം, അസൂയപ്പെട്ടിട്ട് എന്ത് കാര്യം,നിർബന്ധം ഒറ്റക്കാര്യത്തിൽ മാത്രം';ദിലീപിൻ്റെ വാക്കുകൾ -
"കോഴിക്കോട്ടെ ഫ്ലാറ്റ് കേന്ദ്രീകരിച്ച് സിനിമാക്കാരുടെ ആഭാസത്തരം, ജോയ് മാത്യു പോലും രഞ്ജിത്തിനെ കാണാൻ പോയില്ല" -
ബെംഗളൂരു സിൽക്ക് ബോർഡ് ഡെബിൾ ഡെക്കർ ഫ്ലൈഓവർ ഇനിയും വൈകുമോ? തലവേദന തീർക്കുന്നത് ഇത് -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ?












Click it and Unblock the Notifications