ആപ്പിൾ ഐഫോൺ 17 പ്രോ കണ്ണുംപൂട്ടി വാങ്ങാം; 10,000 രൂപയുടെ ഓഫർ ഇതാ, അന്തിമ വില എത്രയെന്ന് അറിയാം

നമ്മുടെ രാജ്യത്തെ സ്‍മാർട്ട് ഫോൺ വിപണിയിൽ ശക്തമായ സ്വാധീനം ചെലുത്തുന്ന കമ്പനികളിൽ ഒന്നാണ് ആപ്പിൾ. മുൻപൊക്കെ ആൻഡ്രോയിഡ് ഫോണുകളുടെ നിഴലിൽ ഒതുങ്ങി പോവുന്ന ആപ്പിളിന്റെ കാഴ്‌ച സാധാരണയായിരുന്നു. എന്നാൽ ഇന്നതൊക്കെ മാറിയിരിക്കുകയാണ്. ആപ്പിൾ വിപണിയിൽ താലപ്പൊക്കമുള്ള നിലയിലേക്ക് വളർന്നുകഴിഞ്ഞു. വിൽപ്പനയിലും ജനപ്രീതിയിലും മറ്റാരേക്കാളും മുൻപന്തിയിൽ എത്തി നിൽക്കുകയാണ് ആപ്പിൾ രാജ്യത്ത്.

അതിൽ തന്നെ ആപ്പിളിന്റെ ഐഫോൺ 17 സീരീസിനെ കുറിച്ച് പറഞ്ഞാൽ പെട്ടെന്ന് ഒന്നും തീരില്ല. എല്ലാവർക്കും അറിയുന്നത് പോലെ ഇത് ഈ സെഗ്മെന്റിലെ കമ്പനിയുടെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നായിരുന്നു ഇത്. എന്തെന്നാൽ പഴയ ഐഫോൺ മോഡലുകളിൽ നിന്ന് ഏറെ വ്യത്യസ്‌തമായി അവർ ഇതിൽ ഒരുപാട് മാറ്റങ്ങൾ വന്നു. കാലത്തിന് അനുസരിച്ച് മാറുന്ന ആപ്പിളിനെ സ്വന്തമാക്കാൻ ആഗ്രഹിക്കാത്തവർ ചുരുക്കമായിരിക്കും. ഇപ്പോഴിതാ അതിനുള്ള നല്ല വഴിയാണ് ഒരുങ്ങുന്നത്, ഐഫോൺ 17 പ്രോയ്ക്ക് കിടിലൻ ഓഫർ ലഭ്യമാണ്.

iphone 17 pro discounts

ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപ്പനയിൽ ഐഫോൺ 17 പ്രോയ്ക്ക് 10,000 രൂപയിലധികം വിലക്കുറവ്. ബാങ്ക് കാർഡ് ഇളവ് കൂടി പ്രയോജനപ്പെടുത്തിയാൽ ആപ്പിളിന്റെ പ്രീമിയം ഫോണായ ഐഫോൺ 17 പ്രോ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. 256 ജിബി സംഭരണശേഷിയുള്ള ഐഫോൺ 17 പ്രോയ്ക്ക് ആമസോണിൽ 1,28,490 രൂപയാണ് വില.

എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 10 ശതമാനം ബാങ്ക് ഇളവ് ലഭിക്കുന്നതോടെ ഫോണിന്റെ ഫലപ്രദമായ വില ഏകദേശം 1,24,240 രൂപയായി കുറയും. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇന്ത്യയിൽ പുറത്തിറക്കിയപ്പോൾ ഈ പതിപ്പിന് 1,34,900 രൂപയായിരുന്നു വില. ഇതുമായി താരതമ്യം ചെയ്യുമ്പോൾ ഏകദേശം 10,660 രൂപയുടെ കുറവാണ് ലഭിക്കുന്നത്.

ഐഫോൺ 17 പ്രോ ഫീച്ചറുകൾ

6.3 ഇഞ്ച് സൂപ്പർ റെറ്റിന XDR ഒഎൽഇഡി സ്ക്രീനാണ് ഫോണിലുള്ളത്. 120 ഹെർട്‌സ് പുതുക്കൽ നിരക്കും 3,000 നിറ്റ് വരെ പരമാവധി തെളിച്ചവും ഇതിന്റെ പ്രത്യേകതകളാണ്. ആപ്പിളിന്റെ എ19 പ്രോ പ്രോസസറാണ് ഫോണിന് കരുത്തേകുന്നത്. പിന്നിൽ 48 മെഗാപിക്‌സൽ വീതമുള്ള മൂന്ന് ക്യാമറകളുണ്ട്. പ്രധാന ക്യാമറ, അൾട്രാ വൈഡ് ക്യാമറ, ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്നതാണ് ഈ സംവിധാനം. മുന്നിൽ 18 മെഗാപിക്‌സൽ ക്യാമറയും നൽകിയിട്ടുണ്ട്.

ഐഒഎസ് 26ൽ പ്രവർത്തിക്കുന്ന ഫോണിന് പൊടിയിൽ നിന്നും വെള്ളത്തിൽ നിന്നുമുള്ള സംരക്ഷണത്തിനായി ഐപി68 നിലവാരവുമുണ്ട്. വിലക്കുറവ് ലഭിക്കുന്നുണ്ടെങ്കിലും ബാങ്ക് ഇളവിന്റെ നിബന്ധനകൾ പരിശോധിച്ചശേഷം വാങ്ങുന്നതാണ് നല്ലത്. വിൽപ്പന കാലയളവിലും ബാങ്ക് ഓഫറുകളിലും മാറ്റമുണ്ടാകാമെന്നതിനാൽ പണമടയ്ക്കുന്നതിന് മുമ്പ് ഉപഭോക്താക്കൾ ആമസോണിലെ അന്തിമ വില കൂടി ഉറപ്പാക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma