ആപ്പിളിന് ഇതെന്ത് പറ്റി? അമ്മാതിരി ഓഫർ അല്ലേ തരുന്നത്, ഐഫോൺ 17 പ്രോയ്ക്ക് വിലക്കുറവ്! 6750 രൂപ ലാഭം?
ആപ്പിളാണ് ഇപ്പോൾ വിപണിയിൽ താരം. അവർ പിടിമുറുക്കിയതോടെ തിരിച്ചടി നേരിടുന്നത് സാംസങ് പോലെയുള്ള ആൻഡ്രോയിഡ് മോഡലുകൾക്കാണ് എന്ന് പറയുന്നതാവും ശരി. മുൻപൊക്കെ ഇന്ത്യക്കാരുടെ വിദൂര സ്വപ്‌നങ്ങളിൽ മാത്രം ഉണ്ടായിരുന്ന ഐഫോൺ ഇപ്പോൾ വലിയ കൈയകലത്തിൽ അല്ലെന്നതാണ് അവയുടെ ഡിമാൻഡ് വർധിപ്പിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായി വിലയിരുത്തുന്നത്. അത് കൊണ്ട് തന്നെ ഇന്നത്തെ കാലത്ത് ആപ്പിൾ തങ്ങളുടെ മോഡലുകൾ നല്ല വിൽപ്പന നടത്തി വരുന്നുമുണ്ട്.
വലിയ വിലയെന്ന് എതിരാളികൾ പരിഹസിക്കുമ്പോഴും കിടിലൻ ഓഫറുകൾ നൽകി ഉപഭോക്താക്കളെ സന്തോഷിപ്പിക്കാൻ ആപ്പിൾ ഒട്ടും മടി കാണിക്കുന്നില്ല എന്നതാണ് അവരെ വേറിട്ട് നിർത്തുന്ന പ്രധാന കാര്യം. അതൊരിക്കലും സാംസങിനോ മറ്റ് കമ്പനികൾക്കോ സാധ്യമല്ലാത്ത ഒരു കാര്യമാണ്. അതുകൊണ്ട് കൂടിയാണ് ഈ ഉത്സവകാലത്ത് ആപ്പിൾ വിൽപ്പനയിൽ മികച്ച് നിൽക്കുന്നത്.

ഇതിലെ മറ്റൊരു വശം എന്തെന്നാൽ ആപ്പിൾ നേരിട്ട് നൽകുന്ന ഓഫറുകളേക്കാൾ ഒരുപക്ഷേ ജനങ്ങൾക്ക് പ്രിയം ഇന്ത്യയിലെ പ്രമുഖ ഇ കൊമേഴ്‌സ് കമ്പനികൾ ഇടയ്ക്കിടെ കൊണ്ട് വരുന്ന സെയിലുകളാണ്. ശരിക്കും പറഞ്ഞാൽ ഇ കൊമേഴ്‌സ് രംഗത്ത് ഓഫറുകൾ ഇല്ലാതെ നിലനിൽപ്പില്ലെന്ന ഘട്ടം വരെ വന്നെത്തിയിരിക്കുന്നു. അക്കാര്യത്തിൽ ഇപ്പോൾ ആമസോൺ ആയാലും ഫ്ലിപ്‌കാർട്ട് ആയാലും ഒരുപോലെ തന്നെയാണ്.
അതിന്റെ പ്രതിഫലനം പുതിയ മോഡലുകളിലും പ്രകടമാണ്. ആഗോള തലത്തിൽ ആപ്പിൾ അവതരിപ്പിച്ച ഏറ്റവും പുതിയ മോഡലായ ഐഫോൺ 17 സീരീസിന് കണ്ണ് തള്ളിക്കുന്ന ഓഫറുകളാണ് നിലവിലുള്ളത്. ഈ സീരീസിലെ ഒട്ടുമിക്ക മോഡലുകളും വലിയ വിൽപ്പന കണക്കുകൾക്ക് സാക്ഷ്യം വഹിക്കുന്ന ഘട്ടത്തിലാണ് ആമസോൺ തങ്ങളുടെ അടുത്ത നീക്കവുമായി രംഗത്ത് വന്നിരിക്കുന്നത്.
ഈ സീരീസിലെ മുൻനിര മോഡലുകളിൽ രണ്ടാമനായ പ്രോ മോഡലിനാണ് നല്ല വിലക്കുറവ് ലഭിക്കുക. വലിയ വിലക്കുറവ് തന്നെയാണ് ഇതിൽ ലഭ്യമാവുക. നിങ്ങൾക്ക് എല്ലാവർക്കും അറിയുന്നത് പോലെ ഇക്കഴിഞ്ഞ സെപ്റ്റംബർ മാസത്തിലാണ് ഈ മോഡൽ വിപണിയിൽ എത്തിയിരിക്കുന്നത്. അതിന് ശേഷമാണ് കാര്യമായ വിൽപന തന്നെയാണ് ഇതിന് നടക്കുന്നത്. അതിനിടയിലാണ് അഡാർ ഓഫർ വരുന്നത്.
ഐഫോൺ 17 പ്രോ ഡിസ്‌കൗണ്ട്
നേരത്തെ ഐഫോൺ 17 പ്രോ 1,34,900 എന്ന വിലയ്ക്കാണ് വിൽപ്പന നടത്തിയിരുന്നത്. എന്നാൽ പുതിയ വിലക്കുറവോടെ, 256 ജിബി സ്‌റ്റോറേജുള്ള അടിസ്ഥാന മോഡലായ ഐഫോൺ 17 പ്രോയുടെ വില ഇപ്പോൾ 1.3 ലക്ഷത്തിൽ താഴെയാണ്. അതായത് പ്രാരംഭ വില 1,28,150 രൂപയായി കണക്കാക്കപ്പെടുന്നു എന്നതാണ് ലഭ്യമായ ഓഫർ. ഇത് ശരിക്കും പറഞ്ഞാൽ നിങ്ങൾ നോക്കുമ്പോൾ വലിയൊരു ഡിസ്‌കൗണ്ട് തന്നെയാണ് എന്നത് വാസ്‌തവമാണ്.
എച്ച്ഡിഎഫ്‌സി അല്ലെങ്കിൽ ഐസിഐസിഐ ബാങ്ക് ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുന്നവർക്ക് തൽക്ഷണം 6750 അധികമായി ലാഭിക്കാനുള്ള അവസരമാണ് കമ്പനി ഉപയോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. അതിന് പുറമേ വിവിധ എക്സ്ചേഞ്ച് ഓഫറുകളും ക്യാഷ്ബാക്കും കൂടി നിങ്ങൾക്ക് ലഭ്യമാവും.
ഐഫോൺ 17 പ്രോ ഫീച്ചറുകൾ
ഐഫോൺ 17 പ്രോയിൽ 6.3 ഇഞ്ച് സൂപ്പർ റെറ്റിന എക്‌സ് ഡിആർ ഡിസ്പ്ലേയുണ്ട്, അതിൽ 120Hz റിഫ്രഷ് റേറ്റും 3000-നിറ്റ് പീക്ക് ബ്രൈറ്റ്നസും നൽകിയിരിക്കുന്നു. മാത്രമല്ല ഏറ്റവും പുതിയ ഐഫോണിൽ 3 എൻഎം പ്രോസസറുള്ള എ19 പ്രോ ബയോണിക് ചിപ്പ് ഉണ്ടായിരിക്കും. 8x സൂമോടുകൂടിയ 48എംപി ട്രിപ്പിൾ ക്യാമറ സിസ്‌റ്റവും ഇതിലുണ്ട്. 48 എംപി വൈഡ് സെൻസർ, 48 എംപി അൾട്രാ-വൈഡ് സെൻസർ, ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസേഷനോടുകൂടിയ ഒരു ടെലിഫോട്ടോ ലെൻസ് എന്നിവയും ഫോണിന്റെ കരുത്ത് കൂട്ടുന്നു.


Click it and Unblock the Notifications