ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സ് പെട്ടെന്ന് വാങ്ങിക്കോളൂ; വൻ വിലക്കുറവ് വരുന്നു, വില 98,300 രൂപ മാത്രമോ?

ഐഫോൺ സീരീസ് സ്‌മാർട്ട്‌ഫോൺ ലോകത്തിലെ തന്നെ സവിശേഷമായ കണ്ടുപിടിത്തമാണെന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല. അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 17 സീരീസ് മുതൽ ആപ്പിൾ അത്യാധുനികമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് അവരുടെ ഫോണുകളിൽ. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ പ്രത്യേക ഇവന്റിൽ അവതരിപ്പിക്കപ്പെട്ട ഈ സീരീസ്, പുതിയ ഡിസൈൻ, മെച്ചപ്പെട്ട ഡിസ്പ്ലേകൾ, ശക്തമായ പ്രോസസറുകൾ, ഉയർന്ന ബാറ്ററി ലൈഫ് എന്നിവയിലൂടെ ഉപയോക്താക്കളെ ആകർഷിക്കുന്ന ഒന്നാണ്.

ആപ്പിളിനെ തൊടാൻ പോലും പറ്റില്ല; അമ്മാതിരി ഓഫറല്ലേ തരുന്നത്, ഐഫോൺ 15ന് ഒറ്റയടിക്ക് ഇത്രയും ലാഭമോ?
ആപ്പിളിനെ തൊടാൻ പോലും പറ്റില്ല; അമ്മാതിരി ഓഫറല്ലേ തരുന്നത്, ഐഫോൺ 15ന് ഒറ്റയടിക്ക് ഇത്രയും ലാഭമോ?

ഐഫോൺ 17, ഐഫോൺ എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളടങ്ങിയ ഈ ലൈനപ്പ്, പ്രത്യേകിച്ച് അൾട്രാ-തിന്നായ ഐഫോൺ 17 എയർ മോഡലിനെ കുറിച്ചുള്ള പ്രതീക്ഷകൾ കൂടി വർധിപ്പിക്കുന്നതായിരുന്നു. ഐഫോൺ 17 സീരീസ് ആപ്പിളിന്റെ ഇന്നോവേഷന്റെ പുതിയ അധ്യായമാണ് എന്ന് അവർ അവകാശപ്പെടുന്നു. മെലിഞ്ഞ ഡിസൈൻ, ആധുനിക ക്യാമറകൾ, ദീർഘകാല ബാറ്ററി എന്നിവയോടെ, ഇത് ഐഫോൺ 16-നെക്കാൾ ഗംഭീര അപ്ഗ്രേഡുമായാണ് വരുന്നത്.

iphone 17 pro max discounts

ഐഫോൺ 17 സീരീസ് എ19 ബയോണിക് ചിപ്പോടെ എത്തിയത്, ഇത് ഗ്രാഫിക്‌സ്, വീഡിയോ റെൻഡറിങ് എന്നിവയിൽ മെച്ചപ്പെടുത്തുന്നു. പ്രോ മോഡലുകൾ 6-കോർ ജിപിയു ലഭിക്കുമ്പോൾ, എയർ 5-കോർജിപിയു ഉണ്ടാകും. വൈഫൈ 7 സപ്പോർട്ട് എല്ലാ മോഡലുകളിലും ഉണ്ട്, ഇത് കണക്റ്റിവിറ്റി വേഗത്തിലാക്കുന്നു. ഇപ്പോഴിതാ ഇത്രയും സവിശേഷതകൾ അടങ്ങിയ ഫോൺ, ഐഫോൺ 18യുടെ വരവിന് മുന്നോടിയായി വിലക്കുറവിൽ ലഭ്യമാവുകയാണ്.

ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സിന് ഫ്ലിപ്‌കാർട്ടിലാണ് വിലക്കുറവ് ലഭിക്കുന്നത്. ഇതോടെ 256ജിബി വേരിയന്റ് ലോഞ്ച് വിലയേക്കാൾ കുറഞ്ഞ വിലയിൽ സ്വന്തമാക്കാം. കോസ്‌മിക്‌ ഓറഞ്ച് മോഡലിന്റെ നിലവിലെ വില 1,41,900 രൂപയാണ്. നേരത്തെ ഇത് 1,49,900 രൂപയായിരുന്നു. അതായത് 8,000 രൂപയുടെ കുറവാണ് ലഭിക്കുന്നത്. നിലവിലെ ഓഫറിന് കീഴിൽ 8,000 രൂപ ഡിസ്‌കൗണ്ട്‌ അവർ നൽകുന്നുണ്ട്. ഓഫറിന്റെ കൂടുതൽ വിവരങ്ങൾ അറിയാം.

നിലവിലുള്ള ഐഫോൺ ഉപയോക്താക്കൾക്ക് കൂടുതൽ ആനുകൂല്യം ലഭിക്കും. ഐഫോൺ 16 എക്സ്ചേഞ്ച് ചെയ്യുമ്പോൾ പരമാവധി 35,600 രൂപ വരെ എക്സ്ചേഞ്ച് മൂല്യം ലഭിക്കുമെന്ന് അവർ വ്യക്തമാക്കുന്നു. എക്സ്ചേഞ്ച് ആനുകൂല്യവും മറ്റ് ബാധകമായ ഡിസ്‌കൗണ്ടുകളും ഉൾപ്പെടുത്തിയാൽ ഐഫോൺ 17 പ്രോ മാക്‌സ് 256 ജിബിയുടെ ഫലപ്രദമായ വില 98,300 രൂപയായി കുറയാം. എന്നാൽ എക്സ്ചേഞ്ച് വില ഫോൺ മോഡലിനും അതിന്റെ കണ്ടീഷനും അനുസരിച്ച് മാറും. അതിനാൽ വാങ്ങുന്നതിന് മുമ്പ് ചെക്ക്ഔട്ടിൽ കാണിക്കുന്ന കൃത്യമായ എക്സ്ചേഞ്ച് മൂല്യം പരിശോധിക്കണം.

എയർടെൽ വക മുട്ടൻ പണി; യാതൊരു മുന്നറിയിപ്പുമില്ലാതെ ചില റീചാർജ് പ്ലാനുകൾ പിൻവലിച്ചു, നിരക്ക് കൂട്ടി..!
എയർടെൽ വക മുട്ടൻ പണി; യാതൊരു മുന്നറിയിപ്പുമില്ലാതെ ചില റീചാർജ് പ്ലാനുകൾ പിൻവലിച്ചു, നിരക്ക് കൂട്ടി..!

ഫ്ലിപ്‌കാർട്ട് ആക്‌സിസ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 8,000 രൂപ വരെ ഡിസ്‌കൗണ്ട്, ക്യാഷ്ബാക്ക് ഉൾപ്പെടെ ലഭിക്കുമെന്ന് പ്ലാറ്റ്‌ഫോം വ്യക്തമാക്കുന്നു. കൂടാതെ ഫ്ലിപ്‌കാർട്ട് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചും 8000 രൂപ വരെ ഡിസ്‌കൗണ്ട് ലഭിക്കുന്ന ഓഫറുണ്ട്. എസ്ബിഐ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 4000 രൂപയുടെ അധിക വിലക്കുറവും ലഭ്യമാണ്. എന്നാൽ ഓരോ ഓഫറിന്റെയും ലഭ്യത പേയ്മെന്റ് രീതി, കാർഡ്, ഉപഭോക്താവിന്റെ യോഗ്യത എന്നിവ അനുസരിച്ച് വ്യത്യാസപ്പെടാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+