Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സ് കിട്ടിയാൽ പുളിക്കുമോ? എന്നാൽ വേഗം വിട്ടോ, 5910 രൂപ കുറയുമെന്ന് ഉറപ്പ്!

ഐഫോൺ സീരീസ് എന്നത് സ്‌മാർട്ട്‌ഫോൺ ലോകത്തിലെ ഏറ്റവും ശ്രദ്ധേയമായ ഒരു കൂട്ടിച്ചേർക്കലാണ്. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 17 സീരീസ് അതിന് അത്യാധുനികമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കയാണ്. കഴിഞ്ഞ സെപ്റ്റംബർ 9ന് പ്രത്യേക ഇവന്റിൽ അവതരിപ്പിക്കപ്പെട്ട ഈ സീരീസ്, പുതിയ ഡിസൈൻ, മെച്ചപ്പെട്ട ഡിസ്പ്ലേകൾ, ശക്തമായ പ്രോസസറുകൾ, ഉയർന്ന ബാറ്ററി ലൈഫ് എന്നിവയിലൂടെ ഉപയോക്താക്കളെ ആകർഷിക്കുന്നു.

ആപ്പിളാണ് മറക്കരുത്; ഐഫോൺ 16 പ്ലസ് കിട്ടും ഇത്രയും കിടിലൻ ഓഫറോടെ..! എത്ര രൂപ മുടക്കണം?
ആപ്പിളാണ് മറക്കരുത്; ഐഫോൺ 16 പ്ലസ് കിട്ടും ഇത്രയും കിടിലൻ ഓഫറോടെ..! എത്ര രൂപ മുടക്കണം?

ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളടങ്ങിയ ഈ ലൈനപ്പ്, പ്രത്യേകിച്ച് അൾട്രാ-തിന്നായ ഐഫോൺ 17 എയർ മോഡലിന്റെ വരവോടെ ഏറെ ശ്രദ്ധ നേടിയിരുന്നു. അതിനാൽ തന്നെ ഐഫോൺ 17 സീരീസ് ആപ്പിളിന്റെ ഇന്നോവേഷന്റെ പുതിയ അധ്യായമാണ് എന്ന് അവർ അവകാശപ്പെടുന്നു. അതിൽ ഒരുപരിധിവരെ യാഥാർഥ്യം ഉണ്ടെന്ന് പറയാം.

iphone 17 pro max discounts

ഐഫോൺ 17 സീരീസിനെ കുറിച്ചാണ് നമ്മൾ സംസാരിച്ചത്. എല്ലാവർക്കും അറിയുന്നത് പോലെ ഇത് ഈ സെഗ്മെന്റിലെ കമ്പനിയുടെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ്. എന്തെന്നാൽ പഴയ ഐഫോൺ മോഡലുകളിൽ നിന്ന് ഏറെ വ്യത്യസ്‌തമായി അവർ ഇതിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് ഉണ്ടായിട്ടുണ്ട്. കാലത്തിന് അനുസരിച്ച് മാറുന്ന, അതിന് തയ്യാറാവുകയാണ് ആപ്പിൾ എന്നാണ് ഇത് നൽകുന്ന സൂചന. ഇപ്പോഴിതാ ഐഫോൺ 17 പ്രോ മാക്‌സിന് കിടിലൻ ഓഫർ ലഭ്യമാണ്.

ഐഫോൺ 17 പ്രോ മാക്‌സ് ഓഫറുകൾ

1,49,900 പ്രാരംഭ വിലയുണ്ടായിരുന്ന ഐഫോൺ 17 പ്രോ മാക്‌സ് ഇപ്പോൾ 1,43,900 രൂപ എന്ന വിലയ്ക്ക് വിപണിയിൽ വിറ്റഴിച്ചു കൊണ്ടിരിക്കുകയാണ്. ഇതിന് പുറമെ എച്ച്ഡിഎഫ്‌സി, എസ്ബിഐ ബാങ്കിന്റെ ക്രെഡിറ്റ് കാർഡുകൾ വഴി 4000 രൂപ വരെയുള്ള കിഴിവ് ഇതിനോടൊപ്പം ലഭിക്കും കൂടാതെ വിവിധ എക്‌ചേഞ്ച് ഓഫറുകളും ഇഎംഐ സൗകര്യങ്ങളും കൂടി ഇതിൽ ലഭ്യമാണ്.

എക്സ്ചേഞ്ച് ഓഫർ എന്ന് പറയുമ്പോൾ നിങ്ങളുടെ കൈവശമുള്ള മുൻ മോഡലുകൾ, ഉദാഹരണത്തിന് ഒരു നല്ല നിലയിൽ പ്രവർത്തിക്കുന്ന ഐഫോൺ 16 അല്ലെങ്കിൽ 15 ഉണ്ടെന്ന് കരുതുക. അത് കൈമാറിയാൽ ആനുപാതികമായി നിങ്ങളുടെ പുതിയ ഫോണിന്റെ വിലയിൽ ഗണ്യമായ കുറവുണ്ടാകും എന്നതാണ് പ്രധാന കാര്യം.

ആപ്പിളിന് കൊടുക്കാം കൈയ്യടി; അത്രയ്ക്കും ഓഫറല്ലേ ഐഫോൺ 15ന് തന്നത്, ഒറ്റയടിക്ക് ലാഭം 23000 രൂപയോ?
ആപ്പിളിന് കൊടുക്കാം കൈയ്യടി; അത്രയ്ക്കും ഓഫറല്ലേ ഐഫോൺ 15ന് തന്നത്, ഒറ്റയടിക്ക് ലാഭം 23000 രൂപയോ?

ഐഫോൺ 17 പ്രോ മാക്‌സ് ഫീച്ചറുകൾ

ഏറ്റവും പുതിയ എ19 പ്രോ ചിപ്സെറ്റ് ആണ് ഈ സീരീസിന് കരുത്ത് പകരുന്നത്. ഐഫോൺ 17 പ്രോ മാക്‌സിന് 6.9 ഇഞ്ച് ഡിസ്പ്ലേയുമാണ് ഉള്ളത്. 120Hz പ്രോമോഷൻ ടെക്നോളജി, 48 എംപി ട്രിപ്പിൾ ക്യാമറ സിസ്‌റ്റം, ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകൾ എന്നിവ ഈ ഫോണിനെ വിപണിയിൽ ഒന്നാം നമ്പറിൽ നിലനിർത്തുന്നു. നിലവിലെ സാഹചര്യത്തിൽ അടുത്തകാലത്ത് ലഭിക്കാവുന്ന ഏറ്റവും നല്ല ഓഫർ തന്നെയാണ് ഇത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+