ഐഫോൺ 17 പ്രോ മാക്‌സ് വാങ്ങാം പകുതി വിലയിൽ; അതും ഓഫ്‌ലൈനിൽ, 70,000 രൂപയിൽ അധികം ലാഭമോ?
ഇന്നത്തെ കാലത്ത് സ്‌മാർട്ട്‌ഫോൺ വിപണിയിൽ പ്രീമിയം മോഡലുകൾക്ക് ഇപ്പോൾ വലിയ പ്രാധാന്യമുണ്ട്. ബജറ്റ് ആൻഡ്രോയിഡ് ഫോണുകളിൽ നിന്ന് കൂടുതൽ ഉപഭോക്താക്കൾ ഉയർന്ന നിലവാരമുള്ള ഉപകരണങ്ങളിലേക്ക് മാറുകയാണ് ഇപ്പോൾ. പ്രീമിയം വിഭാഗത്തിൽ ആപ്പിൾ വിപണി വിഹിതം വർധിപ്പിക്കുന്നുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഐഫോണുകൾ പലപ്പോഴും ആൻഡ്രോയിഡ് ഫ്ലാഗ്ഷിപ്പുകളെ വിൽപ്പനയിൽ മറികടക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
അതിൽ തന്നെ പ്രീമിയം മോഡലായ ആപ്പിളിന്റെ ഐഫോൺ 17 സീരീസിനെ കുറിച്ച് പറഞ്ഞാൽ പെട്ടെന്നൊന്നും തീരില്ല. എല്ലാവർക്കും അറിയുന്നത് പോലെ ഇത് ഈ സെഗ്മെന്റിലെ കമ്പനിയുടെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ്. എന്തെന്നാൽ പഴയ ഐഫോൺ മോഡലുകളിൽ നിന്ന് ഏറെ വ്യത്യസ്‌തമായി അവർ ഇതിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് ഉണ്ടായിട്ടുണ്ട്. കാലത്തിന് അനുസരിച്ച് മാറുന്ന, അതിന് തയ്യാറായ ആപ്പിൾ മികച്ച ഓഫറുകളാണ് നൽകി വരുന്നത്.

ആപ്പിളിന്റെ ഐഫോൺ 17 പ്രോ മാക്‌സ് വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് റിലയൻസ് ഡിജിറ്റലിൽ പ്രത്യേക ഓഫർ. 256 ജിബി സ്‌റ്റോറേജ് ശേഷിയുള്ള മോഡലിന്റെ ഫലപ്രദമായ വില 71,990 രൂപയായി കുറയുന്നതോടെയാണ് ഇത്. 1,49,900 രൂപയാണ് ഫോണിന്റെ പ്രഖ്യാപിത പരമാവധി ചില്ലറവില. നേരിട്ടുള്ള വിലക്കുറവ്, പഴയ ഫോൺ കൈമാറ്റം ചെയ്യുന്നതിനുള്ള തുക, അധിക കൈമാറ്റ ബോണസ്, ബാങ്ക് ക്യാഷ്ബാക്ക് എന്നിവ ഒരുമിച്ച് ലഭിക്കുമ്പോഴാണ് ഈ വിലയ്ക്ക് ഫോൺ സ്വന്തമാക്കാനാകുന്നത്.
ഫോണിന്റെ വിലയിൽ ആദ്യം 9910 രൂപയുടെ കടയിലെ വിലക്കുറവ് ലഭിക്കും. ഇതോടെ വില 1,39,990 രൂപയായി കുറയും. തുടർന്ന് അർഹമായ പഴയ ഫോൺ കൈമാറുമ്പോൾ പരമാവധി 55,000 രൂപ വരെ ലഭിക്കാം. ഇതിന് പുറമേ 10,000 രൂപയുടെ അധിക കൈമാറ്റ ബോണസും നിബന്ധനകൾക്ക് വിധേയമായി 3000 രൂപയുടെ ബാങ്ക് ക്യാഷ്ബാക്കും ലഭിക്കും. എല്ലാ ആനുകൂല്യങ്ങളും പരമാവധി ലഭിച്ചാൽ ഫലപ്രദമായ വില 71,990 രൂപയിലെത്തും.
പരമാവധി കൈമാറ്റത്തുക കണക്കാക്കുന്നത് ഐഫോൺ 15 പ്രോ പോലുള്ള അർഹമായ ഫോണിനെ അടിസ്ഥാനമാക്കിയാണ്. പഴയ ഫോണിന്റെ മോഡൽ, പ്രവർത്തനനില, മറ്റ് നിബന്ധനകൾ എന്നിവ അനുസരിച്ച് കൈമാറ്റത്തുകയിൽ വ്യത്യാസമുണ്ടാകും. അതിനാൽ എല്ലാവർക്കും 71,990 രൂപയ്ക്ക് ഫോൺ ലഭിക്കുമെന്ന് ഉറപ്പില്ല. ബാങ്ക് ക്യാഷ്ബാക്ക് ലഭിക്കാനുള്ള യോഗ്യതയും ബന്ധപ്പെട്ട വ്യവസ്ഥകൾ അനുസരിച്ചായിരിക്കും.
തവണകളായി പണമടയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് 12 മാസത്തെ പലിശരഹിത തവണസൗകര്യവും ലഭ്യമാണ്. പ്രതിമാസം 6249 രൂപ മുതലാണ് തവണത്തുക. ഈ സൗകര്യത്തിന്റെ ലഭ്യതയും ബാധകമായ വ്യവസ്ഥകളും വാങ്ങുന്നതിന് മുമ്പ് പരിശോധിക്കണം. ഐഫോൺ 17 പ്രോ മോഡലിനും സമാനമായ ഓഫർ ലഭ്യമാണ്. 256 ജിബി മോഡലിന്റെ ഫലപ്രദമായ വില 56,990 രൂപയാണ്.
ഈ വിലയും കൈമാറ്റത്തുക, അധിക ബോണസ്, ബാങ്ക് ക്യാഷ്ബാക്ക് തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനെ ആശ്രയിച്ചിരിക്കുന്നു. വാങ്ങുന്നതിന് മുമ്പ് അടുത്തുള്ള റിലയൻസ് ഡിജിറ്റൽ ഷോറൂമിൽ ഫോണിന്റെ ലഭ്യത, പഴയ ഫോണിന് ലഭിക്കുന്ന അന്തിമ കൈമാറ്റത്തുക, ക്യാഷ്ബാക്ക് യോഗ്യത, തവണ സൗകര്യത്തിന്റെ നിബന്ധനകൾ എന്നിവ ഉറപ്പാക്കണം. പരസ്യത്തിൽ പറയുന്ന ഫലപ്രദമായ വില എല്ലാ ഉപഭോക്താക്കൾക്കും ലഭിക്കണമെന്ന് ഉറപ്പില്ല.


Click it and Unblock the Notifications
