ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സ് വാങ്ങാൻ വൈകണ്ട; ഒറ്റയടിക്ക് 40,000 രൂപ വരെ കുറയും..! വില എത്ര?
ആപ്പിളിന്റെ ഐഫോൺ സീരീസ് സ്‌മാർട്ട്‌ഫോൺ ലോകത്തിലെ ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങളിൽ ഒന്നാണ്. അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 17 സീരീസ് അതിന് അത്യാധുനികമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കയാണ്. കഴിഞ്ഞ സെപ്റ്റംബർ 9ന് പ്രത്യേക ഇവന്റിൽ അവതരിപ്പിക്കപ്പെട്ട ഈ സീരീസ്, പുതിയ ഡിസൈൻ, മെച്ചപ്പെട്ട ഡിസ്പ്ലേകൾ, ശക്തമായ പ്രോസസറുകൾ, ഉയർന്ന ബാറ്ററി ലൈഫ് എന്നിവയിലൂടെ ഉപയോക്താക്കളെ ആകർഷിക്കുന്ന ഒന്നാണ്.
ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളടങ്ങിയ ഈ ലൈനപ്പ്, പ്രത്യേകിച്ച് അൾട്രാ-തിന്നായ ഐഫോൺ 17 എയർ മോഡലിനെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ്. ഐഫോൺ 17 സീരീസ് ആപ്പിളിന്റെ ഇന്നോവേഷന്റെ പുതിയ അധ്യായമാണ് എന്ന് അവർ അവകാശപ്പെടുന്നു. മെലിഞ്ഞ ഡിസൈൻ, ആധുനിക ക്യാമറകൾ, ദീർഘകാല ബാറ്ററി എന്നിവയോടെ, ഇത് ഐഫോൺ 16-നെക്കാൾ ഗംഭീര അപ്ഗ്രേഡുമായാണ് വരുന്നത്.

ഐഫോൺ 17 സീരീസ് എ19 ബയോണിക് ചിപ്പോടെ വരുന്നു, ഇത് ഗ്രാഫിക്‌സ്, വീഡിയോ റെൻഡറിങ് എന്നിവയിൽ മെച്ചപ്പെടുത്തുന്നു. പ്രോ മോഡലുകൾ 6-കോർ ജിപിയു ലഭിക്കുമ്പോൾ, എയർ 5-കോർജിപിയു ഉണ്ടാകും. വൈഫൈ 7 സപ്പോർട്ട് എല്ലാ മോഡലുകളിലും ഉണ്ട്, ഇത് കണക്റ്റിവിറ്റി വേഗത്തിലാക്കുന്നു. ഐഫോൺ 17 ഇ എന്ന ബജറ്റ് മോഡൽ ഈ വർഷം പുറത്തിറങ്ങുമെന്നാണ് റൂമറുകൾ. ഡൈനാമിക് ഐലാൻഡും പുതിയ ഡിസൈനും അതിനൊപ്പം ഉണ്ടായേക്കും.
ഇപ്പോഴിതാ വാലന്റൈൻസ് ദിന വിൽപനയോടനുബന്ധിച്ച് ഐഫോൺ 17 പ്രോ മാക്‌സിന് നിരവധി ഓഫറുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. സാധാരണയായി ആപ്പിൾ നൽകുന്ന കിഴിവുകൾ മാത്രമല്ല, അതിലുപരി വിവിധ ഇ കൊമേഴ്‌സ് സ്ഥാപനങ്ങൾ ഒരുക്കിയിരിക്കുന്ന ഓഫറുകളും ഒക്കെയായി നിങ്ങൾക്ക് മുന്നിൽ ഒരുപാട് ഓപ്‌ഷനുകൾ ഉണ്ടാവും. ഈ ദിനങ്ങളിൽ ഐഫോൺ 17 പ്രോ മാക്‌സ് വാങ്ങാൻ ആഗ്രഹിക്കുന്നവർ ഈ ഓഫറുകൾ അറിയുന്നത് നല്ലതാണ്.
ഐഫോൺ 17 പ്രോ മാക്‌സ് ഓഫർ
ആമസോണിൽ ഐഫോൺ 17 പ്രോ മാക്‌സിന്റെ 256 ജിബി വേരിയന്റിന് സാധാരണ പ്രീമിയം വിലയായ ഏകദേശം 1,49,900 രൂപയാണ്. നേരിട്ടുള്ള പൊതു കിഴിവുകളില്ലെങ്കിലും, ചില വ്യവസ്ഥകളോടെയുള്ള ഓഫറുകൾ ലഭ്യമാണ്. ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പണമടയ്ക്കുന്ന പ്രൈം ഉപയോക്താക്കൾക്ക് ഏകദേശം 7495 രൂപ വരെ ആമസോൺ പേ ബാലൻസായി തിരികെ ലഭിക്കും.
ഈ തുക ഉടനടി വിലയിൽ കുറയ്ക്കാതെ, പിന്നീട് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ചെയ്യപ്പെടും. ഒരു എക്സ്ചേഞ്ച് ഓഫറും പരിഗണനയിലുണ്ട്. പഴയ മോഡലിന്റെയും അതിന്റെ അവസ്ഥയുടെയും അടിസ്ഥാനത്തിൽ പരമാവധി 48,000 രൂപ വരെ എക്സ്ചേഞ്ച് മൂല്യം കിട്ടാം. ഉദാഹരണത്തിന്, നല്ല നിലയിലുള്ള ഒരു പുതിയ ഐഫോൺ മോഡലിന് 30,000 രൂപയിലേറെ കിട്ടും.
ക്യാഷ്ബാക്കും എക്സ്ചേഞ്ചും ചേരുമ്പോൾ, ഏറ്റവും മികച്ച സാഹചര്യത്തിൽ മൊത്തം നേട്ടം 40,000 രൂപയോളം വരാം. എന്നാൽ, എക്സ്ചേഞ്ച് തുകയുടെ അന്തിമ സ്ഥിരീകരണം ഫോൺ പരിശോധിച്ച ശേഷം മാത്രമേ അറിയാൻ കഴിയൂ എന്നതാണ് കാര്യം. അങ്ങനെ വരുമ്പോൾ വില പരമാവധി 1 ലക്ഷത്തിന് താഴെയെത്തിക്കാൻ സാധിക്കും.












Click it and Unblock the Notifications