ഐഫോൺ 17 പ്രോ മാക്‌സ് ഇത്രയും ഓഫറുകളോടെയോ? കണ്ണുംപൂട്ടി വാങ്ങാം, 77,910 രൂപയുടെ ഡിസ്‌കൗണ്ട്!
റിലയൻസ് ഡിജിറ്റലിൽ ഐഫോൺ 17 പ്രോ മാക്‌സ് 71,990 രൂപയുടെ ഫലപ്രദമായ വിലയിൽ സ്വന്തമാക്കാം. ഇൻസ്‌റ്റോർ വിലക്കുറവ്, പഴയ ഫോൺ മാറ്റി നൽകുന്നതിനുള്ള തുക, എക്സ്ചേഞ്ച് ബോണസ്, ബാങ്ക് ക്യാഷ്ബാക്ക് എന്നിവ ഒരുമിച്ച് ലഭിക്കുന്നതിലൂടെയാണ് ഈ വിലക്കുറവ് ലഭിക്കുന്നത്. ഐഫോൺ 17 പ്രോ മാക്‌സിന്റെ 256 ജിബി പതിപ്പിനാണ് ഈ ഓഫർ ലഭിക്കുന്നത്.
ഈ മോഡലിന്റെ യഥാർഥ വില 1,49,900 രൂപയാണ്. പരമാവധി ആനുകൂല്യങ്ങൾ ലഭിച്ചാൽ മൊത്തം 77,910 രൂപയുടെ കുറവാണ് ലഭിക്കുന്നത്. എന്നാൽ എക്സ്ചേഞ്ചും ബാങ്ക് ഓഫറും ഉൾപ്പെടെയുള്ള നിബന്ധനകൾ പാലിച്ചാൽ മാത്രമേ ഈ മുഴുവൻ ആനുകൂല്യവും ലഭിക്കൂ. റിലയൻസ് ഡിജിറ്റൽ ആദ്യം 9,910 രൂപയുടെ ഇൻസ്‌റ്റോർ വിലക്കുറവ് നൽകുന്നു.

ഇതോടെ 1,49,900 രൂപ വിലയുള്ള ഐഫോൺ 17 പ്രോ മാക്‌സിന്റെ വില 1,39,990 രൂപയായി കുറയും. തുടർന്ന് യോഗ്യമായ പഴയ സ്‌മാർട്ട്ഫോൺ മാറ്റി നൽകുമ്പോൾ പരമാവധി 55,000 രൂപ വരെ എക്സ്ചേഞ്ച് തുക ലഭിക്കും. ഇതിന് പുറമെ 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്. ബാങ്ക് ക്യാഷ്ബാക്കായി 3,000 രൂപ കൂടി ലഭിക്കുന്നതോടെ ഐഫോൺ 17 പ്രോ മാക്‌സ് 256 ജിബിയുടെ ഫലപ്രദമായ വില 71,990 രൂപയായി കുറയും.
ഈ കണക്കിൽ ഉപയോഗിച്ചിരിക്കുന്ന 55,000 രൂപയുടെ എക്സ്ചേഞ്ച് തുക ഐഫോൺ 15 പ്രോ മാറ്റി നൽകുന്നതിന്റെ അടിസ്ഥാനത്തിലാണ്. പഴയ ഫോണിന്റെ മോഡലും അവസ്ഥയും അനുസരിച്ച് ലഭിക്കുന്ന എക്സ്ചേഞ്ച് തുകയിൽ വ്യത്യാസമുണ്ടാകും. അതുകൊണ്ട് 71,990 രൂപ ഐഫോൺ 17 പ്രോ മാക്‌സിന്റെ നേരിട്ടുള്ള വിൽപ്പന വിലയല്ല.
ലഭ്യമായ പരമാവധി ആനുകൂല്യങ്ങളെല്ലാം ഉപയോഗിച്ച ശേഷമുള്ള ഫലപ്രദമായ വിലയാണിത്. എക്സ്ചേഞ്ചിൽ കുറഞ്ഞ തുക ലഭിക്കുന്നവർക്ക് കൂടുതൽ പണം നൽകേണ്ടിവരും. 3000 രൂപയുടെ ബാങ്ക് ക്യാഷ്ബാക്കിനും ബന്ധപ്പെട്ട പേയ്മെന്റ് നിബന്ധനകൾ ബാധകമാണ്. അതായത് നിശ്ചിത ബാങ്കുകൾ, അല്ലെങ്കിൽ കാർഡുകൾ എന്നിവയാണ് അതിൽ ഉണ്ടാവുക.
ഐഫോൺ 17 പ്രോയ്ക്കും സമാനമായ ഓഫർ ലഭിക്കുന്നുണ്ട്. 256 ജിബി പതിപ്പിന്റെ യഥാർഥ വില 1,34,900 രൂപയാണ്. 9910 രൂപയുടെ ഇൻസ്‌റ്റോർ വിലക്കുറവിന് ശേഷം പരമാവധി 55,000 രൂപയുടെ എക്സ്ചേഞ്ച് തുക, 10,000 രൂപയുടെ എക്സ്ചേഞ്ച് ബോണസ്, 3000 രൂപയുടെ ബാങ്ക് ക്യാഷ്ബാക്ക് എന്നിവ ലഭിച്ചാൽ ഫലപ്രദമായ വില 56,990 രൂപയായി കുറയും.
റിലയൻസ് ഡിജിറ്റലിന്റെ നിബന്ധനകൾക്ക് വിധേയമായാണ് ഈ ഓഫറുകൾ ലഭിക്കുക. ഫോൺ വാങ്ങുന്നതിന് മുമ്പ് ലഭിക്കുന്ന എക്സ്ചേഞ്ച് തുകയും ബാങ്ക് ഓഫറിന് അർഹതയുണ്ടോയെന്നും ഉപഭോക്താക്കൾ പരിശോധിക്കണം.


Click it and Unblock the Notifications
