ആപ്പിൾ ഐഫോൺ 17 പ്രോ കിട്ടിയാൽ പുളിക്കുമോ? അതും 36,000 രൂപയുടെ ലാഭത്തിൽ..! അന്തിമ വില എത്ര?
ഇന്ത്യയിൽ ഐഫോണുകളോടുള്ള താൽപ്പര്യം നിലവിൽ ഒരു പ്രത്യേക വിഭാഗത്തിൽ ഒതുങ്ങുന്നില്ല; അത് മുഖ്യധാരാ ഉൽപ്പന്നമായി മാറിക്കഴിഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഐഫോൺ വിതരണം കുത്തനെ വർധിക്കുകയും ആപ്പിൾ രാജ്യത്തെ മുൻനിര സ്‌മാർട്ട്‌ഫോൺ ബ്രാൻഡുകളിലൊന്നായി മാറുകയും ചെയ്‌തിരുന്നു. പ്രീമിയം ഐഫോൺ മോഡലുകൾ ഇപ്പോൾ വിൽപ്പനയിലും കയറ്റുമതിയിലും ഒരുപോലെ മുന്നേറുകയാണ്. ഇത് ആപ്പിളിന്റെ ആഗോള പദ്ധതികളിൽ ഇന്ത്യയുടെ പ്രാധാന്യം വർധിപ്പിക്കുന്നു.
മൊത്തത്തിലുള്ള സ്‌മാർട്ട്‌ഫോൺ വിപണിയിൽ വലിയ മാറ്റങ്ങളില്ലാതിരുന്നിട്ടും, 2025-ൽ ഇന്ത്യയിലേക്ക് റെക്കോർഡ് ഐഫോൺ വിതരണം നടന്നതായി വ്യവസായ നിരീക്ഷകർ റിപ്പോർട്ട് ചെയ്യുന്നു. ഐഫോൺ 16, ഐഫോൺ 17 സീരീസുകളുടെ പുതിയ ലോഞ്ചുകളും പ്രധാന നഗരങ്ങളിലും ചെറുപട്ടണങ്ങളിലുമുണ്ടായ വലിയ ആഘോഷകാലത്തെ ആവശ്യകതയും ആപ്പിളിന്റെ യൂണിറ്റ്, വരുമാനം എന്നിവയുടെ വിഹിതം സ്ഥിരമായി ഉയരാൻ സഹായിച്ചു.

ഇന്ത്യ ഇപ്പോൾ ആപ്പിളിന്റെ ഏറ്റവും വേഗത്തിൽ വളരുന്ന ഐഫോൺ വിപണികളിൽ ഒന്നാണെന്ന് വിശകലന വിദഗ്‌ധർ പറയുന്നു. 2025-ൽ ഇന്ത്യയിലെ ഐഫോൺ വിതരണം ഏകദേശം 14 ദശലക്ഷം യൂണിറ്റിലെത്തിയതായും ആഗോള ഐഫോൺ വിൽപ്പനയിൽ ഇന്ത്യയുടെ പങ്ക് ഉയരുന്നതായും ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അതേസമയം, പല ആൻഡ്രോയിഡ് എതിരാളികളും മന്ദഗതിയിലുള്ള റീപ്ലേസ്‌മെന്റ് സൈക്കിളുകൾ നേരിടുകയാണ്.
വർധിച്ചുവരുന്ന ആളോഹരി വരുമാനവും സ്ഥിരതയുള്ള ഡാറ്റാ നിരക്കുകളും ആളുകളുടെ വാങ്ങൽ രീതികൾക്ക് മാറ്റം വരുത്തി. യുവാക്കൾക്ക് ഐഫോൺ ഒരുപകരണമെന്നതിലുപരി ഒരു സ്‌റ്റാറ്റസ് സിംബൽ കൂടിയാണ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ, ഗെയിമർമാർ, കണ്ടന്റ് ക്രിയേറ്റർമാർ എന്നിവർ ഐഫോണിന്റെ ക്യാമറ നിലവാരവും ഇക്കോസിസ്‌റ്റം ആനുകൂല്യങ്ങളും എടുത്തു കാണിക്കുന്നത് മെട്രോ നഗരങ്ങളിലെയും ടയർ-2 നഗരങ്ങളിലെയും ആളുകളുടെ തിരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്നു.
പറഞ്ഞുവന്നത് ആപ്പിൾ ഐഫോൺ 17 പ്രോയുടെ വിൽപ്പനയെ കുറിച്ചാണ്. ഇന്ത്യൻ വിപണിയിൽ നിലവിൽ ലഭിക്കുന്ന ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണിത്. പല വിധത്തിലുള്ള ഓഫറുകൾ കമ്പനികൾ ഈ ഫോണിനും ഈ സീരീസിലെ ഫോണിനും നൽകുന്നുണ്ട്. ഇപ്പോഴിതാ അതിന് ലഭ്യമാവുന്ന മികച്ച ഓഫറുകൾ ഏതൊക്കെ എന്ന് നോക്കാം. നിലവിൽ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്‌ളിപ്പ്കാർട്ട് ആണ് നിലവിൽ മികച്ച ഓഫറുകൾ നൽകുന്നത്.
ഐഫോൺ 17 പ്രോ ഓഫറുകൾ
നിലവിൽ രണ്ട് ഓഫറുകളിലൂടെ ഉപഭോക്താക്കൾക്ക് 36,000 രൂപ വരെ വില കുറയ്ക്കാൻ സാധിക്കും. ഫ്ലിപ്‌കാർട്ട് ആക്‌സിസ് ക്രെഡിറ്റ് കാർഡ് വഴി പണമടയ്ക്കുമ്പോൾ 6000 രൂപയുടെ ഡിസ്‌കൗണ്ടാണ് ആദ്യത്തേത്. നല്ല നിലയിലുള്ള ഒരു ഐഫോൺ 15 കൈമാറുമ്പോൾ 30,000 രൂപയുടെ കിഴിവാണ് രണ്ടാമത്തെ ട്രേഡ്-ഇൻ ഓഫർ. ഈ രണ്ട് ഇളവുകളും ഒരുമിച്ച് ഉപയോഗിച്ചാൽ മൊത്തം 36,000 രൂപ ലാഭിക്കാം.
അതോടെ വില 1,34,900 രൂപയിൽ നിന്ന് 98,900 രൂപയായി കുറയും. പഴയൊരു ഐഫോണിൽ നിന്ന് പുതിയതിലേക്ക് മാറാൻ പദ്ധതിയിടുന്നവർക്ക്, വിൽപ്പനയ്ക്കായി കാത്തുനിൽക്കാതെ ചിലവ് കുറയ്ക്കാൻ ഇത് വളരെ മികച്ചൊരു മാർഗ്ഗമാണ്. നിലവിലെ സാഹചര്യത്തിൽ ഇത്രയും നല്ലൊരു ഫ്ലാഗ്ഷിപ്പ് മോഡലിന് കിട്ടാവുന്ന മികച്ച ഓഫർ തന്നെയായിരിക്കും ഇത്.












Click it and Unblock the Notifications