ആപ്പിൾ നിങ്ങളെ കാത്തിരിക്കുന്നു; ഐഫോൺ 17 സീരീസിലെ ഫോണുകൾക്ക് വമ്പൻ വിലക്കുറവുമായി, എവിടെ കിട്ടും?
ആപ്പിളിന്റെ ഐഫോൺ സീരീസ് വെറുമൊരു സാധാരണ ഫോൺ അല്ല. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഐഫോൺ 17 സീരീസ് അതിന് അത്യാധുനികമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കയാണ്. സെപ്റ്റംബറിൽ നടന്ന ആപ്പിളിന്റെ "ആവേ-ഡ്രോപ്പിംഗ്" ഇവന്റിൽ അവതരിപ്പിക്കപ്പെട്ട ഈ സീരീസ്, പുതിയ ഡിസൈൻ, മെച്ചപ്പെട്ട ഡിസ്പ്ലേകൾ, ശക്തമായ പ്രോസസറുകൾ, ഉയർന്ന ബാറ്ററി ലൈഫ് എന്നിവയിലൂടെ ഉപയോക്താക്കളെ ആകർഷിക്കുന്ന ഒന്നാണ്.
ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളടങ്ങിയ ഈ ലൈനപ്പ്, പ്രത്യേകിച്ച് അൾട്രാ-തിന്നായ ഐഫോൺ 17 എയർ മോഡലിനെ കുറിച്ചുള്ള പ്രതീക്ഷകൾ വർധിപ്പിക്കുന്നതാണ്. ഐഫോൺ 17 സീരീസ് ആപ്പിളിന്റെ ഇന്നോവേഷന്റെ പുതിയ അധ്യായമാണ് എന്ന് അവർ അവകാശപ്പെടുന്നു. മെലിഞ്ഞ ഡിസൈൻ, ആധുനിക ക്യാമറകൾ, ദീർഘകാല ബാറ്ററി എന്നിവയോടെ, ഇത് ഐഫോൺ 16-നെക്കാൾ ഗംഭീര അപ്ഗ്രേഡുമായാണ് വരുന്നത്.

ഐഫോൺ 17 സീരീസ് എ19 ബയോണിക് ചിപ്പോടെ വരുന്നു, ഇത് ഗ്രാഫിക്‌സ്, വീഡിയോ റെൻഡറിങ് എന്നിവയിൽ മെച്ചപ്പെടുത്തുന്നു. പ്രോ മോഡലുകൾ 6-കോർ ജിപിയു ലഭിക്കുമ്പോൾ, എയർ 5-കോർജിപിയു ഉണ്ടാകും. വൈഫൈ 7 സപ്പോർട്ട് എല്ലാ മോഡലുകളിലും ഉണ്ട്, ഇത് കണക്റ്റിവിറ്റി വേഗത്തിലാക്കുന്നു. ഐഫോൺ 17 ഇ എന്ന ബജറ്റ് മോഡൽ 2026-ൽ (മെയ് അല്ലെങ്കിൽ ഫെബ്രുവരി) പുറത്തിറങ്ങുമെന്നാണ് റൂമറുകൾ. ഡൈനാമിക് ഐലാൻഡും പുതിയ ഡിസൈനും അതിനൊപ്പം ഉണ്ടാവുമെന്നും കരുതുന്നു.
പറഞ്ഞുവന്നത് ആപ്പിളിന്റെ ഐഫോൺ 17 സീരീസിനെ കുറിച്ചാണ്. എല്ലാവർക്കും അറിയുന്നത് പോലെ ഇത് ഈ സെഗ്മെന്റിലെ കമ്പനിയുടെ ഏറ്റവും മികച്ച ഫോണുകളിൽ ഒന്നാണ്. എന്തെന്നാൽ പഴയ ഐഫോൺ മോഡലുകളിൽ നിന്ന് ഏറെ വ്യത്യസ്‌തമായി അവർ ഇതിൽ ഒരുപാട് മാറ്റങ്ങൾ കൊണ്ട് വന്നിട്ടുണ്ട്. ഇപ്പോൾ ആമസോണിൽ ഈ സീരീസിന് നല്ല വിലക്കുറവ് തന്നെയാണ് നൽകുന്നത്. റിപ്പബ്ലിക് ഡേ സെയിലിലാണ് ഈ വിലക്കുറവ്.
ഐഫോൺ 17 സീരീസ് വിലക്കുറവ് ഇങ്ങനെ
ആമസോണിൽ ഐഫോൺ 17 പ്രോ മാക്‌സ് 256ജിബി മോഡലിന് 1,49,900 രൂപയാണ് വില. ഇത് കഴിഞ്ഞ സെപ്റ്റംബറിലെ ലോഞ്ച് വില തന്നെയാണ്. പ്രൈം അംഗങ്ങൾക്ക് 6,000 രൂപയുടെ കൂപ്പണും എസ്ബിഐ കാർഡ് ഉടമകൾക്ക് 3000 രൂപയുടെ തൽക്ഷണ ബാങ്ക് കിഴിവും ലഭിക്കുന്നതോടെ ഫലപ്രദമായ വില 1,40,400 രൂപയായി കുറയും.
അതുപോലെ തന്നെ ഐഫോൺ എയർ 256ജിബി മോഡൽ 1,19,900 രൂപയ്ക്കാണ് ലോഞ്ച് ചെയ്‌തിരുന്നത്. എന്നാൽ ആമസോണിൽ ഇപ്പോൾ 95,499 രൂപയാണ് അതിന്റെ വില. ഇത് കൂടാതെ 3000 രൂപ കൂപ്പണും എസ്ബിഐ ക്രെഡിറ്റ് കാർഡ് വഴി 1250 രൂപയുടെ തൽക്ഷണ ബാങ്ക് കിഴിവും ലഭ്യമാണ്. ഈ ഓഫറുകളോടെ ഫലപ്രദമായ വില 91,249 രൂപയാകും.
കൂടാതെ, ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നവർക്ക് 2864 രൂപ വരെ ക്യാഷ്ബാക്കും നേടാം. ഐഫോൺ 17 പ്രോ ആമസോണിൽ ഇപ്പോഴും 1,34,900 രൂപ ലോഞ്ച് വിലയിലാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഈ മോഡലിന് 6,500 രൂപയുടെ കൂപ്പണും എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് വഴി 3000 രൂപയുടെ തൽക്ഷണ കിഴിവും കമ്പനി വാഗ്‌ദാനം ചെയ്യുന്നു. ഈ ഓഫറുകളോടെ ഐഫോൺ 17 പ്രോയുടെ ഫലപ്രദമായ വില 1,25,400 രൂപയായി കുറയും.












Click it and Unblock the Notifications