കാമുകിക്കോ കാമുകനോ ഐഫോൺ 17 ഗിഫ്റ്റ് ആയി കൊടുക്കണോ? വെറും 47,742 രൂപ മുടക്കിയാൽ വാങ്ങാം!
ആപ്പിളിന്റെ ഐഫോൺ സീരീസ് സ്‌മാർട്ട്‌ഫോൺ ലോകത്തിലെ ഏറ്റവും വലിയ സംഭവങ്ങളിൽ ഒന്നായി തുടരുകയാണ്. അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 17 സീരീസ് അതിന് അത്യാധുനികമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കയാണ്. കഴിഞ്ഞ സെപ്റ്റംബർ 9ന് നടന്ന ആപ്പിളിന്റെ "ആവേ-ഡ്രോപ്പിംഗ്" ഇവന്റിൽ അവതരിപ്പിക്കപ്പെട്ട ഈ സീരീസ്, പുതിയ ഡിസൈൻ, മെച്ചപ്പെട്ട ഡിസ്പ്ലേകൾ, ശക്തമായ പ്രോസസറുകൾ, ഉയർന്ന ബാറ്ററി ലൈഫ് എന്നിവയിലൂടെ ഉപയോക്താക്കളെ ആകർഷിക്കുന്ന ഒന്നാണ്.
ഐഫോൺ 17, ഐഫോൺ 17 എയർ, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളടങ്ങിയ ഈ ലൈനപ്പ് ശ്രദ്ധേയമാണ്. ഐഫോൺ 17 സീരീസ് എ19 ബയോണിക് ചിപ്പോടെയാണ് വരുന്നത്. ഗ്രാഫിക്‌സ്, വീഡിയോ റെൻഡറിങ് എന്നിവയിൽ മെച്ചപ്പെടുത്തുന്നു. പ്രോ മോഡലുകൾ 6-കോർ ജിപിയു ലഭിക്കുമ്പോൾ, എയർ 5-കോർജിപിയു ഉണ്ടാകും. വൈഫൈ 7 സപ്പോർട്ട് എല്ലാ മോഡലുകളിലും ഉണ്ട്, ഇത് കണക്റ്റിവിറ്റി വേഗത്തിലാക്കുന്നു.

മികച്ച ഓഫറുകളാണ് നിലവിൽ ആപ്പിൾ തങ്ങളുടെ ഒട്ടുമിക്ക മോഡലുകൾക്കും നൽകി വരുന്നത്. അടിസ്ഥാന വേരിയന്റ് ആയ ആപ്പിൾ ഐഫോൺ 17 മോഡലിനും ഈ ഓഫർ ലഭ്യമാവുമെന്നതാണ് പ്രത്യേകത. ക്രോമയിൽ ആണ് ഈ ഓഫർ ലഭിക്കുക. വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ചുള്ള നല്ല ഓഫറുകളിൽ ഒന്നായിരിക്കും ഇത്. ഓഫറിന്റെ വിശേഷങ്ങൾ കൂടുതലായി അറിയാം.
ഐഫോൺ 17 ഡിസ്‌കൗണ്ട്
വാലന്റൈൻസ് ദിനത്തോട് അനുബന്ധിച്ച് പല കമ്പനികളും വിവിധ ഓഫറുകൾ പ്രഖ്യാപിച്ചപ്പോൾ ആപ്പിളും അതിനൊപ്പം ചേർന്നിരിക്കുകയാണ്. ഐഫോൺ 17-ന് വൻ കിഴിവ് തന്നെയാണ് ഇപ്പോൾ അവർ പ്രഖ്യാപിച്ചത്. ഫെബ്രുവരി 6 മുതൽ 15 വരെ ക്രോമ സ്‌റ്റോറുകളിൽ നിന്ന് ഈ പരിമിതകാല ഓഫർ പ്രയോജനപ്പെടുത്താം. യഥാർത്ഥ വില 82,900 ആയിരുന്ന 256 ജിബി ഐഫോൺ 17 ഇപ്പോൾ കേവലം 47,742-ന് സ്വന്തമാക്കാൻ ഉപഭോക്താക്കൾക്ക് അവസരം ഒരുങ്ങുന്നു.
നിങ്ങൾ ഓർക്കേണ്ട പ്രധാനപ്പട്ടൊരു കാര്യം ഇതൊരു ഒറ്റത്തവണയുള്ള കിഴിവല്ല, മറിച്ച് പല ആനുകൂല്യങ്ങൾ ഒരുമിച്ച് പ്രയോജനപ്പെടുത്തുമ്പോഴാണ് ഈ വിലക്കുറവ് സാധ്യമാകുന്നത്. പഴയ സ്‌മാർട്ട്ഫോണുകൾക്ക് മോഡലും പ്രവർത്തന നിലയും അനുസരിച്ച് 23,500 വരെ എക്സ്ചേഞ്ച് മൂല്യം ലഭിക്കുമെന്നതാണ് ഇതിലെ ഏറ്റവും വലിയ ഗുണം. കൂടാതെ, ക്രോമ 8,000 വരെ എക്സ്ചേഞ്ച് ബോണസും ഉപഭോക്താക്കൾക്ക് വേണ്ടി വാഗ്‌ദാനം ചെയ്യുന്നു.
തിരഞ്ഞെടുത്ത ബാങ്ക് കാർഡ് ഉടമകൾക്ക്, എച്ച്ഡിഎഫ്‌സി ടാറ്റാ ന്യൂ കാർഡുകൾ ഉൾപ്പെടെ, ഒരു പ്രത്യേക ആനുകൂല്യം കൂടി ലഭ്യമാവും.2,000 കാഷ്ബാക്കും 1,658 തൽക്ഷണ കിഴിവും ലഭിക്കുന്നതിലൂടെ അന്തിമ തുക വീണ്ടും കുറയുമെന്നതാണ് പ്രധാന കാര്യം. ഇതോടെ ഫോണിന്റെ ആകെ വില പകുതിയോളമായി കുറയുകയാണ് ചെയ്യുന്നത്.
എന്നാൽ ഒരു കാര്യം നിങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം. അത് നഗരം, സ്‌റ്റോറിലെ ലഭ്യത, എക്സ്ചേഞ്ച് യോഗ്യത, പേയ്‌മെന്റ് രീതി എന്നിവ അനുസരിച്ച് അന്തിമ വിലയിൽ വ്യത്യാസം വന്നേക്കുമെന്നതാണ്. അതിനാൽ, കൃത്യമായ ഓഫറിനായി ഉപഭോക്താക്കൾ ക്രോമ വെബ്സൈറ്റോ നേരിട്ട് സ്‌റ്റോറോ സന്ദർശിച്ച് വിവരങ്ങൾ ഉറപ്പുവരുത്തുന്നതാവും ഉചിതം. എങ്കിലും ഉള്ളതിൽ ഏറ്റവും ഭേദപ്പെട്ട ഒന്നായിരിക്കും ഈ ഓഫർ.












Click it and Unblock the Notifications