ആപ്പിൾ ഐഫോൺ 17ഇ ശരിക്കും ഞെട്ടിച്ചു കളഞ്ഞു; ഒറ്റയടിക്ക് 7500 രൂപയിൽ അധികം ലാഭം..! അന്തിമ വില?
ഇന്ത്യൻ സ്‌മാർട്ട്ഫോൺ വിപണിയിൽ ആപ്പിളിന്റെ ഐഫോണുകൾ പുതിയ ഉയരങ്ങൾ കീഴടക്കുകയാണ്. മുൻപ് 2024-ൽ ആകെ 12 ദശലക്ഷം യൂണിറ്റുകൾ വിറ്റഴിച്ചതോടെ ഐഫോൺ വിൽപ്പനയിൽ 35 ശതമാനം വാർഷിക വർധനവ് രേഖപ്പെടുത്തിയിരുന്നു. ഇത് ആപ്പിളിന് ഏകദേശം 10 ശതമാനം വിപണി വിഹിതം നേടിക്കൊടുത്തു. അമേരിക്ക, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങൾക്ക് ശേഷം ആപ്പിളിന്റെ നാലാമത്തെ വലിയ വിപണിയായി ഇന്ത്യ മാറിക്കഴിഞ്ഞു.
ഈ മുന്നേറ്റം 2025-ലും 2026-ലും അതേപടി തുടരുകയാണ്. ഈ വർഷം ഇന്ത്യയിലെ ഐഫോൺ വിൽപ്പന ഏകദേശം 15 ദശലക്ഷം യൂണിറ്റുകളിലെത്തുമെന്നാണ് സാമ്പത്തിക വിദഗ്‌ധരുടെ പ്രവചനം. കൗണ്ടർപോയിന്റ് റിസർച്ചിന്റെ കണക്കനുസരിച്ച്, 2024-ലെ 23 ശതമാനത്തിൽ നിന്ന് 2025-ൽ ഇന്ത്യയിലെ സ്‌മാർട്ട്ഫോൺ വിപണിയുടെ മൂല്യത്തിന്റെ 28 ശതമാനവും ആപ്പിൾ സ്വന്തമാക്കി, ഇത് ഒരു റെക്കോർഡ് നേട്ടമാണ്.

പ്രീമിയം ഫോണുകളാണ് ഈ വളർച്ചയുടെ പ്രധാന കാരണം. 2025-ന്റെ മൂന്നാം പാദത്തിൽ മൊത്തത്തിലുള്ള വിപണി വളർച്ച മന്ദഗതിയിലായിരുന്നപ്പോഴും, ഏകദേശം അഞ്ച് ദശലക്ഷം ഐഫോണുകളാണ് ഇന്ത്യയിൽ വിറ്റഴിച്ചത്. ഇത് ആപ്പിളിന് 10.4 ശതമാനം വിപണി വിഹിതം നേടിക്കൊടുത്തു. ഈ പാദത്തിൽ സ്‌മാർട്ട്ഫോൺ വിൽപ്പന അഞ്ച് വർഷത്തെ ഏറ്റവും ഉയർന്ന നിലയിലെത്താനും ഐഫോണുകൾ സഹായിച്ചു.
ഇന്ത്യയിലെ പ്രീമിയം സ്‌മാർട്ട്ഫോൺ വിഭാഗത്തിൽ ഇപ്പോൾ ആപ്പിളിനാണ് ആധിപത്യം. ഐഫോൺ 15, ഐഫോൺ 16, ഏറ്റവും പുതിയ ഐഫോൺ 17 സീരീസ് മോഡലുകൾക്ക് ശക്തമായ ഡിമാൻഡാണ് നിലവിലുള്ളതെന്ന് കൗണ്ടർപോയിന്റ്, ഐഡിസി ഡാറ്റകൾ വ്യക്തമാക്കുന്നു. പഴയ മോഡലുകളും കാര്യമായി വിൽക്കപ്പെടുന്നുണ്ട്.
അത്തരത്തിൽ അവരുടെ എല്ലാവിധ ഫോണുകളും നല്ല വിൽപ്പന നടത്തി വരുമ്പോൾ കമ്പനി അടുത്തിടെ അവതരിപ്പിച്ച ബജറ്റ് ഫോണായ ആപ്പിൾ ഐഫോൺ 17ഇയുടെ വിലയിലും നല്ല ഓഫർ ഇപ്പോൾ ചില കമ്പനികൾ നൽകി വരുന്നുണ്ട്, മറ്റാരുമല്ല സാക്ഷാൽ മുകേഷ് അംബാനിയുടെ റിലയൻസ് ഡിജിറ്റലിലാണ് ഈ ഫോണിന് ഏറ്റവും നല്ല ഓഫർ നിലവിലുള്ളത്.
ആപ്പിൾ ഐഫോൺ 17ഇ ഓഫറുകൾ
ഏറ്റവും പുതിയ മോഡലായ ഐഫോൺ 17ഇ-യുടെ 256ജിബി സ്‌റ്റോറേജ് വേരിയന്റിന് റിലയൻസ് ഡിജിറ്റലിൽ 64,900 രൂപയും, 512ജിബി വേരിയന്റിന് 84,900 രൂപയുമാണ് നിലവിൽ വിലയായി കമ്പനി നൽകിയിട്ടുള്ളത്. ഓഫ്‌ലൈൻ, ഓൺലൈൻ വിപണികളിൽ ഈ ഡിവൈസിന് ലഭ്യമാകുന്ന ഏറ്റവും കുറഞ്ഞ നിരക്കാണിത് എന്ന കാര്യം ആരും മറക്കരുത്. മാത്രമല്ല ഈ ഫോൺ വിപണിയിൽ എത്തിയിട്ട് അധികനാൾ ആയിട്ടുമില്ല.
ഈ ഓഫർ കൊണ്ട് മാത്രം തീരുന്നില്ല. ഇത് കൂടാതെ ഐഡിഎഫ്‌സി ഫസ്‌റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് റിലയൻസ് ഡിജിറ്റലിൽ ഇഎംഐ ഓപ്ഷനുകൾ തെരഞ്ഞെടുക്കുമ്പോൾ 7,500 രൂപയുടെ അധിക കിഴിവ് ലഭിക്കും. ഈ ഓഫർ ഉപയോഗിച്ച് ഐഫോൺ 17ഇ-യുടെ അടിസ്ഥാന മോഡൽ 57,400 രൂപയ്ക്ക് സ്വന്തമാക്കാൻ സാധിക്കും. ഇത് നിലവിലെ സാഹചര്യത്തിൽ ഈ ഫോണിനെ സംബന്ധിച്ച് ലഭിക്കാവുന്ന ഏറ്റവും നല്ല ഓഫർ തന്നെയാണ്.
ഐഫോൺ 17ഇ ഫീച്ചറുകൾ
ഐഫോൺ 17ഇ അലുമിനിയം യൂണിബോഡി ഡിസൈനിലാണ് എത്തുന്നത്. ഇതിന് സെറാമിക് ഷീൽഡ് 2 സംരക്ഷണമുള്ള ഡിസ്പ്ലേയും, IP68 റേറ്റിംഗും ഉണ്ട്. 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയാണ് പുതിയ ഐഫോണിൽ. കൂടാതെ ആപ്പിളിന്റെ ശക്തിയേറിയ എ19 ചിപ്പാണ് ഐഫോൺ 17ഇ-ക്ക് കരുത്ത് നൽകുന്നത്. ഈ ഫോണിൽ, 2x ടെലിഫോട്ടോ ലെൻസായും പ്രവർത്തിക്കുന്ന 48എംപി ഫ്യൂഷൻ സിംഗിൾ റിയർ ക്യാമറ സംവിധാനമുണ്ട്. സെൽഫികൾക്കും ഫേസ്‌ടൈമിനുമായി 12എംപി മുൻ ക്യാമറയുമുണ്ട്.












Click it and Unblock the Notifications