ആപ്പിൾ ഐഫോൺ 18 പ്രോ, പ്രോ മാക്‌സ് മോഡലുകൾക്ക് കിടിലൻ ഓഫർ; ഒറ്റയടിക്ക് കുറയുന്നത് എത്ര?

ആപ്പിളിന്റെ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് മോഡലുകൾക്ക് ക്യാഷ്ബാക്കും പഴയ ഫോൺ കൈമാറുന്നതിനുള്ള ആനുകൂല്യങ്ങളും ഉൾപ്പെടുത്തി 88,500 രൂപ വരെ വിലക്കുറവ് നേടാനാകുമെന്ന് റിപ്പോർട്ട്. ഐഫോൺ 18 പ്രോയുടെ അടിസ്ഥാന മോഡലിന് 1,64,900 രൂപയും ഐഫോൺ 18 പ്രോ മാക്‌സിന് 1,79,900 രൂപയുമാണ് ആദ്യഘട്ടത്തിൽ ഉണ്ടായിരുന്ന വില. ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമായ ഓഫറുകൾ പ്രയോജനപ്പെടുത്തുന്നതിലൂടെ ഈ മോഡലുകൾ യഥാക്രമം 76,400 രൂപയ്ക്കും 91,400 രൂപയ്ക്കും സ്വന്തമാക്കാൻ കഴിയുമെന്നാണ് വിവരം.

എന്നാൽ ഈ വില ലഭിക്കാൻ പരമാവധി എക്സ്ചേഞ്ച് മൂല്യവും ബാങ്ക് ക്യാഷ്ബാക്കും ലഭിക്കേണ്ടതുണ്ട്. ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്‌സ് മോഡലുകൾ വാങ്ങുന്നവർക്ക് അമേരിക്കൻ എക്‌സ്പ്രസ്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ യോഗ്യമായ കാർഡുകൾ ഉപയോഗിച്ച് പണമടയ്ക്കുമ്പോൾ 7,000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കാം. ഇതിന് പുറമെ പഴയ സ്‌മാർട്ട്ഫോൺ കൈമാറുന്നതിലൂടെ 81,500 രൂപ വരെ എക്സ്ചേഞ്ച് മൂല്യം നേടാനും സാധിക്കും.

iphone 18 pro

ഈ രണ്ട് ആനുകൂല്യങ്ങളും ചേർത്താൽ പരമാവധി 88,500 രൂപയുടെ വിലക്കുറവ് ലഭിക്കും. എന്നാൽ പഴയ ഫോണിന്റെ മോഡൽ, പ്രവർത്തനക്ഷമത, പുറംഭാഗത്തെ അവസ്ഥ എന്നിവ അനുസരിച്ചായിരിക്കും എക്സ്ചേഞ്ച് മൂല്യം നിർണയിക്കുക. ഓഫർ പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ആദ്യം ആപ്പിളിന്റെ ഔദ്യോഗിക വെബ്സൈറ്റിൽ പഴയ ഫോണിന്റെ മൂല്യം പരിശോധിക്കണം. ഫോണിന്റെ മോഡലും അവസ്ഥയും സംബന്ധിച്ച വിവരങ്ങൾ നൽകിയാൽ ലഭിക്കാവുന്ന ഏകദേശ എക്സ്ചേഞ്ച് തുക അറിയാൻ കഴിയും.

പുതിയ ഐഫോൺ ഓർഡർ ചെയ്‌തശേഷം പഴയ ഫോൺ കൈമാറുന്നതിനുള്ള നിർദേശങ്ങൾ ഇമെയിൽ വഴി ലഭിക്കും. പുതിയ ഫോൺ എത്തിക്കുമ്പോഴോ ആപ്പിൾ സ്‌റ്റോറിൽ നിന്ന് വാങ്ങുമ്പോഴോ പഴയ ഫോണിന്റെ പ്രവർത്തനക്ഷമത പരിശോധിച്ചാണ് അന്തിമ എക്സ്ചേഞ്ച് മൂല്യം ഉറപ്പാക്കുന്നത്. പരിശോധനയിൽ ഫോണിന്റെ അവസ്ഥ നൽകിയ വിവരങ്ങളുമായി പൊരുത്തപ്പെടുന്നില്ലെങ്കിൽ എക്സ്ചേഞ്ച് തുക കുറയാനും ഇടയുണ്ട്.

ഐഫോൺ 18 പ്രോയുടെ 256 ജിബി മോഡലിന്റെ വില 1,64,900 രൂപയിൽനിന്ന് 76,400 രൂപയായി കുറയുമ്പോൾ, ഐഫോൺ 18 പ്രോ മാക്‌സിന്റെ 256 ജിബി മോഡലിന്റെ വില 1,79,900 രൂപയിൽനിന്ന് 91,400 രൂപയായി കുറയുമെന്നാണ് കരുതുന്നത്. ഉയർന്ന സ്‌റ്റോറേജ്‌ ശേഷിയുള്ള മോഡലുകൾക്കും ആനുകൂല്യങ്ങൾ ലഭിക്കാം. എന്നാൽ സ്‌റ്റോറേജ്‌ ശേഷിയും മോഡലും അനുസരിച്ച് അന്തിമ വില വ്യത്യാസപ്പെടും. പരമാവധി എക്സ്ചേഞ്ച് മൂല്യം ലഭിക്കാത്തവർക്ക് ഇതിലും ഉയർന്ന തുക നൽകേണ്ടിവരും.

ഐഫോൺ 18 പ്രോ, പ്രോ മാക്‌സ് മോഡലുകളിൽ എ20 പ്രോ ചിപ്പ്, 48 മെഗാപിക്‌സൽ പ്രധാന ക്യാമറ സംവിധാനങ്ങൾ, മെച്ചപ്പെടുത്തിയ ബാറ്ററി പ്രകടനം എന്നിവയാണ് പ്രധാന സവിശേഷതകൾ. പ്രോ മോഡലിന് 6.3 ഇഞ്ച് ഡിസ്പ്ലേയും പ്രോ മാക്‌സിന് 6.9 ഇഞ്ച് ഡിസ്പ്ലേയുമുണ്ട്. കറുപ്പ്, വെള്ളി, ഗ്ലേസിയർ, ബർഗണ്ടി നിറങ്ങളിൽ ഫോണുകൾ ലഭ്യമാണ്.

പുതിയ ഐഫോൺ വാങ്ങാൻ ആലോചിക്കുന്നവർക്ക് ഈ ഓഫറുകൾ പരിഗണിക്കാവുന്നതാണ്. എന്നാൽ 88,500 രൂപയുടെ പരമാവധി വിലക്കുറവ് എല്ലാവർക്കും ലഭിക്കണമെന്നില്ല എന്ന കാര്യം പ്രത്യേകം ഓർമ്മയിൽ വയ്ക്കണം. പഴയ ഫോണിന്റെ എക്സ്ചേഞ്ച് മൂല്യം, ബാങ്ക് കാർഡിന്റെ യോഗ്യത, ഓഫറിന്റെ നിബന്ധനകൾ എന്നിവ പരിശോധിച്ചശേഷം മാത്രം യഥാർഥത്തിൽ നൽകേണ്ട തുക കണക്കാക്കുന്നതാണ് ഉചിതം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+