ഐഫോൺ 18 പ്രോയ്ക്ക് ഇതാ കിടിലൻ ഡിസ്‌കൗണ്ട്; ഒരു ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വന്തമാക്കാം! എങ്ങനെ?

ലോകത്തിൽ തന്നെ ഏറ്റവും അധികം ആരാധകർ ഉള്ള സ്‍മാർട്ട്ഫോൺ കമ്പനികളിൽ ഒന്നായിരിക്കും ആപ്പിൾ. അവരുടെ ഐഫോൺ മോഡലുകൾക്ക് എക്കാലവും ആരാധകർ ഏറെയാണ്. പുത്തൻ മോഡലുകൾ, പുതിയ രീതികളുമായി ചേർത്ത് അവതരിപ്പിക്കുന്നതിൽ മുൻനിരയിലാണ് അവരുടെ സ്ഥാനം. ഇപ്പോഴിതാ അവരുടെ ഏറ്റവും പുതിയ മോഡൽ വിപണിയിൽ എത്തിയിരിക്കുകയാണ്. ആപ്പിൾ ഐഫോൺ 18 സീരീസ് തന്നെയാണത്.

ഇന്ത്യയിൽ ആപ്പിളിന്റെ ഐഫോൺ 18 പ്രോയുടെ 256 ജിബി മോഡലിന് 1,64,900 രൂപയാണ് ലോഞ്ച് വിലയായി കമ്പനി നിശ്ചയിച്ചിരിക്കുന്നത്. എന്നാൽ ഫ്ലിപ്‌കാർട്ടിൽ നൽകിയിരിക്കുന്ന ഏറ്റവും പുതിയ ഓഫർ പ്രകാരം എക്സ്ചേഞ്ച് ആനുകൂല്യവും ബാങ്ക് കാർഡ് ഡിസ്‌കൗണ്ടും ലഭിക്കുന്നതോടെ ഫോൺ 99,400 രൂപയ്ക്ക് സ്വന്തമാക്കാം. ആപ്പിളിന്റെ ഔദ്യോഗിക വില പ്രകാരം ഐഫോൺ 18 പ്രോ 1,64,900 രൂപയ്ക്കാണ് ഇന്ത്യയിൽ ലഭിക്കുന്നത്.

iphone 18 pro

പുതിയ ഐഫോണിലേക്ക് മാറാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കളെയാണ് ഈ ഓഫർ ലക്ഷ്യമിടുന്നത്. ഫ്ലിപ്‌കാർട്ടിൽ കാണിച്ചിരിക്കുന്ന വിവരങ്ങൾ പ്രകാരം നിലവിലുള്ള ഐഫോൺ 16 എക്സ്ചേഞ്ച് ചെയ്യുമ്പോൾ പരമാവധി 47,500 രൂപ വരെ ഇളവ് ലഭിക്കും. ഇതിന് പുറമെ ആക്‌സിസ് ബാങ്ക് ഫ്ലിപ്‌കാർട്ട് കാർഡ് ഉപയോഗിക്കുമ്പോൾ 8,000 രൂപ അധിക ഡിസ്‌കൗണ്ടും ലഭിക്കും. എന്നാൽ ഫോൺ മോഡലും അതിന്റെ നിലവിലെ അവസ്ഥയും അനുസരിച്ച് എക്സ്ചേഞ്ച് തുകയിൽ മാറ്റമുണ്ടാകാം.

ഐഫോൺ 18 പ്രോ 256 ജിബി മോഡലിന്റെ ഫ്ലിപ്‌കാർട്ട് വില 1,64,900 രൂപയിൽ നിന്നാണ് ആരംഭിക്കുന്നത്. നിലവിലുള്ള ഐഫോൺ 16 എക്സ്ചേഞ്ച് ചെയ്യുമ്പോൾ 47,500 രൂപ വരെ കുറയും. ആക്‌സിസ് ബാങ്ക് ഫ്ലിപ്‌കാർട്ട് കാർഡ് ഉപയോഗിച്ചാൽ 8,000 രൂപയുടെ അധിക ഇളവും ലഭിക്കും. ഇതോടെ ലിസ്റ്റിംഗിൽ കാണിച്ചിരിക്കുന്ന ഓഫർ വില 99,400 രൂപയായി കുറയുന്നു.

എന്നാൽ 47,500 രൂപ എന്നത് ഐഫോൺ 16 എക്സ്ചേഞ്ച് ചെയ്യുന്നതിനുള്ള പരമാവധി മൂല്യമാണ്. ഓരോ ഫോണിനും ലഭിക്കുന്ന യഥാർത്ഥ എക്സ്ചേഞ്ച് തുക വ്യത്യസ്‌തമായിരിക്കും. ഫോണിന്റെ മോഡൽ, ഉപയോഗിച്ച കാലയളവ്, നിലവിലെ അവസ്ഥ എന്നിവ അനുസരിച്ചായിരിക്കും അന്തിമ തുക നിശ്ചയിക്കുക. അതിനാൽ ഓർഡർ നൽകുന്നതിന് മുമ്പ് സ്വന്തം ഫോണിന് ലഭിക്കുന്ന കൃത്യമായ എക്സ്ചേഞ്ച് മൂല്യം പരിശോധിക്കണം.

വാങ്ങുന്നതിന് മുമ്പ് എക്സ്ചേഞ്ച് മൂല്യം, ബാങ്ക് കാർഡ് ഓഫർ ലഭിക്കാനുള്ള യോഗ്യത, മറ്റ് നിബന്ധനകൾ എന്നിവ പരിശോധിക്കേണ്ടതാണ്. ഫ്ലിപ്‌കാർട്ട് ലിസ്റ്റിംഗിൽ നൽകിയിരിക്കുന്ന ഓഫർ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് 99,400 രൂപ എന്ന വില കണക്കാക്കിയിരിക്കുന്നത്. പണമടയ്ക്കുന്നതിന് മുമ്പ് കാണിക്കുന്ന അന്തിമ വിലയും ഓഫർ നിബന്ധനകളും ഉറപ്പാക്കുന്നത് പ്രധാനമാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma