ആപ്പിൾ ഐഫോൺ എയർ നൽകുന്ന ഡിസ്‌കൗണ്ട് ഞെട്ടിക്കും; ഒറ്റയടിക്ക് 29,000 രൂപ ലാഭം..! അന്തിമ വില എത്ര?
ആപ്പിൾ പുറത്തിറക്കിയ ഏറ്റവും നേർത്ത സ്‌മാർട്ട്ഫോണായ ഐഫോൺ എയർ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ റെക്കോർഡ് കുറഞ്ഞ വിലയിൽ ലഭ്യമാണ്. 1,19,900 രൂപയുടെ ലോഞ്ച് വിലയോടെ എത്തിയ 256 ജിബി മോഡൽ, ഇപ്പോൾ വിവിധ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ ബാങ്ക് ഓഫറുകളും ക്യാഷ്ബാക്കുകളും ചേർത്ത് ഏകദേശം 90,000 രൂപയ്ക്ക് സ്വന്തമാക്കാനാകും.
ആമസോണിൽ ആകർഷകമായ ഓഫർ
ആമസോൺ ഇന്ത്യയിൽ 256 ജിബി ഐഫോൺ എയർ നിലവിൽ 94,990 രൂപയ്ക്കാണ് ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. ഇതിന് പുറമെ 4,000 രൂപ വരെ ബാങ്ക് കാർഡ് ഡിസ്‌കൗണ്ടും 5 ശതമാനം ആമസോൺ പേ ഐസിഐസിഐ ക്യാഷ്ബാക്കും ലഭ്യമാണ്. ഈ ആനുകൂല്യങ്ങൾ ചേർത്താൽ ഫലപ്രദമായ വില ഏകദേശം 90,990 രൂപയായി കുറയും. നോ-കോസ്‌റ്റ് ഇഎംഐ സൗകര്യവും ഉപഭോക്താക്കൾക്ക് ലഭ്യമാണ്.

ഫ്ലിപ്‌കാർട്ടിൽ എക്സ്ചേഞ്ച് ആനുകൂല്യങ്ങൾ
ഫ്ലിപ്‌കാർട്ട് 256GB വേരിയന്റ് 1,01,900 രൂപയ്ക്കാണ് നേരത്തെ വിൽപ്പന നടത്തിയത്. 6,000 രൂപയുടെ കാർഡ് ഓഫർ ചേർന്നതോടെ വില 95,900 രൂപയായി കുറഞ്ഞു. കൂടാതെ, യോഗ്യമായ പഴയ ഫോണുകൾ എക്സ്ചേഞ്ച് ചെയ്യുന്നതിലൂടെ 68,050 രൂപ വരെ അധിക ആനുകൂല്യവും ലഭിച്ചിരുന്നു. ഇപ്പോഴും സമാനമായ ചില ഓഫറുകൾ ഫോണിന് ലഭ്യമാണ്.
വിജയ് സെയിൽസിൽ ഏറ്റവും കുറവ്
ആപ്പിളിന്റെ ഏറ്റവും പുതിയ പ്രീമിയം സ്‌മാർട്ട്ഫോണായ ആപ്പിൾ ഐഫോൺ എയർ ഇന്ത്യൻ വിപണിയിൽ വൻ വിലക്കുറവിൽ ലഭ്യമാണ്. ലോഞ്ച് സമയത്ത് 1,19,900 രൂപയായിരുന്ന 256 ജിബി മോഡൽ ഇപ്പോൾ വിജയ് സെയിൽസിലെ ഓഫറുകൾ വഴി ഏകദേശം 90,000 രൂപയ്ക്ക് അടുത്ത് സ്വന്തമാക്കാനാകും. ഇത് നിലവിലുള്ളതിൽ വച്ച് ഏറ്റവും മികച്ച ആനുകൂല്യമാണ്.
വിജയ് സെയിൽസ് പ്രഖ്യാപിച്ച പ്രത്യേക സെയിലിന്റെ ഭാഗമായി ഫോണിന് നേരിട്ടുള്ള വിലക്കുറവും ബാങ്ക് ഓഫറുകളും എക്‌സ്‌ചേഞ്ച് ബോണസുകളും ഉൾപ്പെടുന്ന ആനുകൂല്യങ്ങളാണ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത്. നിലവിൽ 256 ജിബി വേരിയന്റിന്റെ വില ഏകദേശം 94,900 രൂപയായി കുറഞ്ഞിട്ടുണ്ട്. ഇതിന് പുറമെ തിരഞ്ഞെടുത്ത ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് 4,000 രൂപ വരെ ഇൻസ്‌റ്റന്റ് ഡിസ്‌കൗണ്ടും ലഭിക്കും.
ഐഫോൺ എയർ ഫീച്ചറുകൾ
മെച്ചപ്പെട്ട ഫീച്ചറുകളോടെയാണ് ഈ ബജറ്റ് ഫോൺ എത്തിയിരിക്കുന്നത്. 6.5 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേ, 120Hz പ്രോമോഷൻ, ഓൾവേസ്-ഓൺ, ഡൈനാമിക് ഐലൻഡ് എന്നിവയോടെ ഒരു ഭാരം കുറഞ്ഞ ടൈറ്റാനിയം ബോഡിയാണ് ഈ മോഡലിന്. എ19 പ്രോ ചിപ്പോടുകൂടിയ ഇതിന്റെ ജിപിയു അൽപം കുറവാണെങ്കിലും, ഗെയിമിംഗിന് മികച്ചതാണ്.
3,149mAh ബാറ്ററിയാണ് ഇതിൽ കമ്പനി കൊടുത്തത്. 48എംപി പ്രധാന ക്യാമറ മികച്ച ചിത്രങ്ങൾ നൽകുമെങ്കിലും, അൾട്രാ-വൈഡ്, ടെലിഫോട്ടോ ലെൻസുകൾ ഇതിലില്ല. എങ്കിലും ഭേദപ്പെട്ട പ്രകടനമാണ് ക്യാമറയിൽ ഫോൺ കാഴ്‌ച വയ്ക്കുന്നത്. മൊത്തത്തിൽ ഈ വിലയിൽ നിങ്ങൾക്ക് ലഭിക്കാവുന്നതിൽ എല്ലാവിധ ഫീച്ചറുകളും കമ്പനി ഉൾപ്പെടുത്താൻ ശ്രദ്ധിച്ചിട്ടുണ്ട്.












Click it and Unblock the Notifications