ഈ ഓഫർ കേട്ടാൽ ആരും ഞെട്ടും; പുതുവർഷത്തിൽ ഐഫോൺ എയർ വാങ്ങാം 11,000 രൂപ വിലക്കുറവിൽ?
ആപ്പിളിന് നിരവധി മുൻനിര മോഡലുകൾ വിപണിയിൽ സ്വന്തമായുണ്ട്. അവയുടെ എല്ലാം വിൽപ്പന എല്ലാം പൊടിപൊടിക്കുകയും ചെയ്യുകയാണ്. കമ്പനിയുടെ ഏറ്റവും പുതിയ മോഡൽ ഫോണുകൾ ആണ് ഇപ്പോൾ വിൽപ്പന നടത്തി കൊണ്ടിരിക്കുന്നത്. ഒരു വർഷത്തിനിടയിൽ എല്ലാ മോഡലുകൾക്കും വമ്പൻ വിൽപ്പന നടത്തിയ ആപ്പിൾ തങ്ങളുടെ വജ്രായുധം പുറത്തിറക്കിയപ്പോൾ വാങ്ങാൻ ആളുകൾ ക്യൂ നിൽക്കുകയാണെന്ന് കാണാം.
ടുത്തിടെ പുറത്തിറങ്ങിയ ആപ്പിളിന്റെ മുൻനിര മോഡലുകളിൽ ഒന്നായ ഐഫോൺ എയറിന് വമ്പൻ വിലക്കുറവാണ് കമ്പനികൾ നൽകി വരുന്നത്. ഈ നിരയിലെ പുതുമുഖമായ എയർ എന്തുകൊണ്ടും വ്യത്യസ്‌ത പുലർത്തുന്ന മോഡൽ തന്നെയാണ്. രാജ്യത്തെ പ്രമുഖ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണിൽ കുറഞ്ഞ വിലയിലാണ് ഇപ്പോൾ ഈ ഫോൺ വിൽക്കുന്നത്. എന്തൊക്കെയാണ് ഇതിന്റെ ഓഫറുകൾ എന്നും മറ്റ് പ്രത്യേകതകളും അറിയാം.

ഐഫോൺ എയർ വിലക്കുറവ്
ആമസോണിൽ ആപ്പിളിന്റെ അൾട്രാ-സ്ലിം ഐഫോൺ എയർ മോഡലിന് വൻ വിലക്കിഴിവ് ആണിപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. 1,19,900 പ്രാരംഭ വിലയിൽ പുറത്തിറങ്ങിയ ഈ മോഡൽ, 11,000 വരെ കിഴിവോടെ ഇപ്പോൾ 1,08,900 രൂപ എന്ന വിലയിൽ നിങ്ങൾക്ക് സ്വന്തമാക്കാം. എന്നാൽ ഈ ഓഫറുകൾക്ക് കൃത്യമായ സമയപരിധിയുണ്ട്; താൽപര്യമുള്ളവർ വേഗത്തിൽ തന്നെ പ്രയോജനപ്പെടുത്തുവാൻ ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.
ഐഫോൺ എയറിന് 7,000 രൂപയുടെ നേരിട്ടുള്ള കിഴിവ് കമ്പനി നൽകി വരുന്നുണ്ട് എന്നതാണ് പ്രത്യേകത. ഐസിഐസിഐ, എസ്ബിഐ, ഐഡിഎഫ്‌സി ഫസ്‌റ്റ് ബാങ്ക് ക്രെഡിറ്റ് കാർഡ് ഇഎംഐ ഉപയോഗിക്കുമ്പോൾ 4,000 അധിക കിഴിവും നേടാം എന്നതാണ് മറ്റൊരു കാര്യം. കൂടാതെ, പഴയ സ്‌മാർട്ട്ഫോണുകൾക്ക് മോഡലും അവസ്ഥയുമനുസരിച്ച് 44,250 വരെ എക്സ്ചേഞ്ച് മൂല്യവും ലഭ്യമാണ്.
അതിൽ ഒരു കാര്യം മാത്രം നിങ്ങൾ നിർബന്ധമായും ശ്രദ്ധിക്കേണ്ടതുണ്ട്. മേൽപറഞ്ഞ തുക നിങ്ങളുടെ പഴയ ഫോണിന് ലഭിക്കണം എന്ന് പൂർണമായും അർത്ഥമാക്കുന്നില്ല. എന്നാൽ ഈ ഇടപാട് പഴയ ഫോണിന്റെ ബ്രാൻഡ്, കണ്ടീഷൻ, മോഡൽ എന്നിവയ്ക്ക് വിധേയമാണ്. എന്ന് വച്ചാൽ നിങ്ങളുടേത് പ്രവർത്തന ക്ഷമമായ ഒരു ഹൈ എൻഡ് ഫോൺ ആണെങ്കിൽ ഉറപ്പായും നിങ്ങൾക്ക് മികച്ച വില തന്നെ അതിന് ലഭിക്കുമെന്നതാണ് പ്രത്യേകത.
ഈ ഫോണിൽ 6.5 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേ, 120Hz റീഫ്രഷ് റേറ്റ്, 3000 നിറ്റ്സ് ഔട്ട്‌ഡോർ ബ്രൈറ്റ്നസ്, പ്രോമോഷൻ സാങ്കേതികവിദ്യ എന്നിവയുണ്ട്. ഇതൊക്കെയും ഒരു പ്രീമിയം സ്‍മാർട്ട് ഫോൺ നൽകുന്ന അത്രയും ഫീച്ചറുകൾ തന്നെയാണ്. എ19 ചിപ്സെറ്റാണ് ഈ ഫോണിന് കരുത്ത് പകരുന്നത്. ആക്ഷൻ ബട്ടൺ, ക്യാമറ കൺട്രോൾ, യുഎസ്ബി-സി ചാർജിംഗ് എന്നിവയും ഫോണിലുമുണ്ട്.
ഫോട്ടോഗ്രാഫിക്കായി 48എംപി ഫ്യൂഷൻ ക്യാമറയും സെൽഫികൾക്ക് 18 എംപി മുൻ ക്യാമറയുമുണ്ട്. 5.6mm കനവും ഏകദേശം 165 ഗ്രാം ഭാരവുമുള്ള ഐഫോൺ എയർ, ആപ്പിളിന്റെ ഏറ്റവും നേർത്തതും ഭാരം കുറഞ്ഞതുമായ സ്‌മാർട്ട്ഫോണുകളിൽ ഒന്നാണ്. എങ്കിലും ഫീച്ചറുകളുടെ കാര്യത്തിൽ ആപ്പിളിന്റെ മറ്റേതൊരു ഫോണിനോടും ഇത് കിട പിടിക്കുകയും ചെയ്യും.












Click it and Unblock the Notifications