ആപ്പിളിന്റെ ഒടുക്കത്തെ ബുദ്ധി; ഐഫോൺ എയർ കുറഞ്ഞ വിലയ്ക്ക് കിട്ടിയാൽ പുളിക്കുമോ? വില എത്ര?
ഡിസ്‌കൗണ്ട് എന്ന് കേട്ടാൽ ഓടിയെത്തുന്ന ഇന്ത്യക്കാരുടെ മനഃശാസ്ത്രം കൃത്യമായി അറിയാവുന്ന കമ്പനികൾ അതിന് അനുസരിച്ച് ഓഫറുകൾ പ്രഖ്യാപിക്കുന്നത് പതിവാണ്, അതൊരു വലിയ കാര്യമാണ് താനും. പലപ്പോഴും അതിൽ കാര്യമായ വൈദഗ്ധ്യം ഇല്ലാത്ത കമ്പനികളാണ് പാതിവഴിയിൽ വീണു പോവുന്നത്. ആപ്പിളിനെ സംബന്ധിച്ച് ഇന്നത്തെ കാലത്ത് അതൊന്നും അവരെ പഠിപ്പിച്ചു കൊടുക്കേണ്ട കാര്യമില്ല. അത്രകണ്ട് അവർ ഇക്കാര്യത്തിൽ കണിശത പുലർത്തുന്നു.
പറഞ്ഞുവന്നത് ആപ്പിളിനെ കുറിച്ചാണല്ലോ. നിരവധി മുൻനിര മോഡലുകൾ കമ്പനിക്ക് സ്വന്തമായുണ്ട്. അവയുടെ എല്ലാം വിൽപ്പന എല്ലാം പൊടിപൊടിക്കുകയും ചെയ്യുകയാണ്. കമ്പനിയുടെ ഏറ്റവും പുതിയ മോഡൽ ഫോണുകൾ ആണ് ഇപ്പോൾ വിൽപ്പന നടത്തി കൊണ്ടിരിക്കുന്നത്. ഒരു വർഷത്തിനിടയിൽ എല്ലാ മോഡലുകൾക്കും വമ്പൻ വിൽപ്പന നടത്തിയ ആപ്പിൾ തങ്ങളുടെ വജ്രായുധം പുറത്തിറക്കിയപ്പോൾ വാങ്ങാൻ ആളുകൾ ക്യൂ നിൽക്കുകയാണെന്ന് കാണാം.

ഇപ്പോഴിതാ അടുത്തിടെ പുറത്തിറങ്ങിയ ആപ്പിളിന്റെ മുൻനിര മോഡലുകളിൽ ഒന്നായ ഐഫോൺ എയറിന് വമ്പൻ വിലക്കുറവാണ് കമ്പനികൾ നൽകി വരുന്നത്. ഈ നിരയിലെ പുതുമുഖമായ എയർ എന്തുകൊണ്ടും വ്യത്യസ്‌ത പുലർത്തുന്ന മോഡൽ തന്നെയാണ്. റിലയൻസ് ഡിജിറ്റലിൽ കുറഞ്ഞ വിലയിലാണ് ഇപ്പോൾ ഈ ഫോൺ വിൽക്കുന്നത്. എന്തൊക്കെയാണ് ഇതിന്റെ ഓഫറുകൾ എന്നും മറ്റ് പ്രത്യേകതകളും അറിയാം.
ഐഫോൺ എയർ വിലക്കുറവ്
ഐഫോൺ എയർ മോഡലുകൾക്ക് ആകർഷകമായ വിലക്കിഴിവ് തന്നെയാണ് കമ്പനി പ്രഖ്യാപിച്ചത്. 256 ജിബി മോഡലിന് സാധാരണയായി 1,19,900 രൂപയായിരുന്നെങ്കിൽ, ഇപ്പോൾ 1,09,990 രൂപയ്ക്ക് ലഭ്യമാണ്. അതായത് ഏകദേശം 10,000 രൂപയുടെ കിഴിവ് നിങ്ങൾക്ക് തത്സമയം ലഭിക്കുന്നു. കൂടുതൽ സ്‌റ്റോറേജ് ആവശ്യമുള്ളവർക്കായി, 512ജിബി വേരിയന്റിനും വലിയ വിലക്കുറവുണ്ട്.
സാധാരണ വിലയായ 1,39,900 രൂപയിൽ നിന്ന് ഇത് 1,28,990 രൂപയായി കുറഞ്ഞു. ഏറ്റവും വലിയ ലാഭം ലഭിക്കുന്നത് 1 ടിബി പതിപ്പിലാണ്. റിലയൻസ് ഡിജിറ്റൽ ഈ മോഡൽ 1,46,990 രൂപയ്ക്ക് വിൽക്കുന്നു, ഇത് സാധാരണ വിലയായ 1,59,900 രൂപയേക്കാൾ ഏകദേശം 13,000 രൂപ കുറവാണ്. ഉപയോക്താക്കൾക്ക് ഇത് വലിയൊരു നേട്ടം തന്നെയാണ്.
ഐഫോൺ എയർ ഫീച്ചറുകൾ
നാല് ആകർഷകമായ നിറങ്ങളിൽ ഐഫോൺ എയർ ലഭ്യമാണ്. ക്ലൗഡ് വൈറ്റ്, ലൈറ്റ് ഗോൾഡ്, സ്കൈ ബ്ലൂ, സ്പേസ് ബ്ലാക്ക് എന്നിവയാണ് ഈ നിറങ്ങൾ. ഏത് നിറം തിരഞ്ഞെടുത്താലും, ആപ്പിൾ നിർമ്മിച്ചതിൽ വെച്ച് ഏറ്റവും നേർത്ത ഐഫോൺ എന്ന പ്രത്യേകത ഇതിനുണ്ട്. ഈ ഫോണിന് 5.6 എംഎം കനം മാത്രമാണുള്ളത്, 165 ഗ്രാം ഭാരമാണുള്ളത്. മെച്ചപ്പെട്ട ഈടുനിൽപ്പിനായി മുൻഭാഗത്തും പിൻഭാഗത്തും സെറാമിക് ഷീൽഡ് 2 സംരക്ഷണം നൽകിയിട്ടുണ്ട്.
ഇ സിം മാത്രം ഉപയോഗിക്കുന്ന ഐഫോൺ എയർ, iOS 26-ൽ പ്രവർത്തിക്കുന്നു. 6.5 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേ, പ്രോമോഷൻ, 120 Hz വരെ റിഫ്രഷ് റേറ്റ്, 3,000 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ് എന്നിവ ഇതിന്റെ പ്രധാന സവിശേഷതകളാണ്. ആറ് കോർ സിപിയു, അഞ്ച് കോർ ജിപിയു, 16 കോർ ന്യൂറൽ എഞ്ചിൻ എന്നിവയുള്ള എ19 പ്രോ ചിപ്പാണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. ക്യാമറയിലും നല്ല സവിശേഷതകൾ ഇതിൽ അടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications