Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ ഇപ്പോൾ എയറിൽ ആണ്..; ഈ മോഡലിന് കിട്ടും മികച്ച ഓഫർ, ഒറ്റയടിക്ക് കുറയുന്നത് 24000 രൂപയോളം..!

ഇന്ത്യൻ മാർക്കറ്റിലെ സൂപ്പർസ്‌റ്റാറായി മാറിയിരിക്കുകയാണ് ആപ്പിൾ ഇപ്പോൾ. ശരിക്കും പറഞ്ഞാൽ ഒരുകാലത്ത് ആൻഡ്രോയിഡ് അടക്കിവാണിരുന്ന ഇടമാണ് ഇത്. കഴിഞ്ഞ കുറച്ച വർഷങ്ങൾക്ക് മുൻപ് വരെ ആപ്പിളിന് സ്വപ്‌നം കാണാൻ പോലും കഴിയാത്ത തരത്തിലുള്ള അപ്രമാദിത്വം ഇവിടെ ആൻഡ്രോയിഡ് ഫോണുകൾക്ക് ഉണ്ടായിരുന്നു. അന്നൊക്കെ ആപ്പിളിനെ അന്യഗ്രഹി ജീവി എന്ന പോലെയാണ് മറ്റ് കമ്പനികൾ നോക്കി കണ്ടിരുന്നത്.

നൽകുന്ന പണത്തിന് അനുസരിച്ചുള്ള മൂല്യം നൽകുന്നതിൽ ആപ്പിൾ എത്രത്തോളം മികവ് പുലർത്തുന്നുവെന്ന് അവരുടെ ഫോണുകൾ തന്നെ മറുപടി പറയും. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് ഇടയിൽ അവർ ഉണ്ടാക്കിയെടുത്ത മുന്നേറ്റം പല കമ്പനികൾക്കും ഇന്നും സ്വപ്‌നം മാത്രമാണ്. പ്രൗഢിയും അതിന് അനുസരിച്ച് എല്ലാവിധ ഫീച്ചറുകളും ചേരുന്ന ഒരു ഫോൺ എന്ന നിലയിൽ ആപ്പിളിന്റെ എല്ലാ മോഡലുകളും ഇന്ന് ജനപ്രിയമാണ്.

iphoneairoffers

കഴിഞ്ഞ സെപ്റ്റംബറിലാണ് അവരുടെ ഏറ്റവും പുതിയ മോഡലായ ആപ്പിൾ ഐഫോൺ 17 സീരീസ് ഇന്ത്യയിൽ ഉൾപ്പെടെ എല്ലായിടത്തും അവതരിപ്പിച്ചത്. ഇത്തവണ ഒട്ടേറെ മാറ്റങ്ങളുമായാണ് കമ്പനി വിപണിയിലേക്ക് വന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. എന്തെന്നാൽ കഴിഞ്ഞ വർഷം വരെ ഉണ്ടായിരുന്ന നാല് മോഡലുകൾ എന്ന രീതി നിലനിർത്തിയെങ്കിലും അതിൽ പ്ലസ് മോഡൽ ഒഴിവാക്കി പകരം എയർ എന്ന മോഡലാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.

പുതിയ സീരീസിലെ ഐഫോൺ എയർ തന്നെയാണ് ഇപ്പോൾ താരം. ഇന്ത്യൻ വിപണിയിൽ ഏറ്റവും ശ്രദ്ധേയമായ പ്രകടനമാണ് ഈ മോഡൽ കാഴ്‌ച വയ്ക്കുന്നത്. നിലവിൽ ഇൻവെന്റിൽ ഈ മോഡലിന് റിപ്പബ്ലിക് ദിനം പ്രമാണിച്ച്‌ വമ്പൻ വിലക്കുറവ് ലഭ്യമാണ്. അതൊരിക്കലും നിങ്ങൾ വിചാരിക്കുന്നത് പോലെ ചെറിയൊരു വിലക്കുറവ് അല്ല. ഒറ്റയടിക്ക് ഇരുപത്തിനായിരത്തിൽ അധികം രൂപയുടെ കുറവുണ്ട് എന്നതാണ് കാര്യം.

ആപ്പിൾ ഐഫോൺ എയർ ഓഫറുകൾ

നിലവിൽ 1,19,900 രൂപ വിലയിട്ടിരിക്കുന്ന ഐഫോൺ എയർ, ഗണ്യമായ 24,000 രൂപയുടെ കിഴിവിൽ ഇപ്പോൾ സ്വന്തമാക്കാൻ അവസരം ഒരുങ്ങിയിട്ടുണ്ട്. ഈ ഓഫറിൽ, ആക്‌സിസ്, ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങുമ്പോൾ ലഭിക്കുന്ന 4000 രൂപയുടെ തൽക്ഷണ ക്യാഷ്ബാക്കും 7500 രൂപ വിലമതിക്കുന്ന സൗജന്യ ആക്‌സസറികളും ഉൾപ്പെടുന്നു. അങ്ങനെ, ഐഫോൺ എയർ ഉപഭോക്താക്കൾക്ക് 95,900 രൂപ ഫലപ്രദമായ വിലയിൽ ലഭ്യമാകും.

കൂടാതെ ഐഫോൺ 17-ന് 8000 രൂപയുടെ കിഴിവ് ലഭ്യമാണ്, ഇതിൽ 4000 രൂപയുടെ ബാങ്ക് ഓഫറും ഉൾപ്പെടുന്നു. 82,900 രൂപ വിലയുണ്ടായിരുന്ന ഈ മോഡൽ, കിഴിവോടുകൂടി 74,900 രൂപയ്ക്ക് സ്വന്തമാക്കാം. 1,34,900 രൂപയ്ക്ക് റീട്ടെയിൽ ചെയ്യുന്ന ഐഫോൺ 17 പ്രോ, 4,000 രൂപയുടെ തൽക്ഷണ ബാങ്ക് ക്യാഷ്ബാക്കോടെ 1,23,900 രൂപയ്ക്ക് വാങ്ങാനാകും. രണ്ടിനും 7,500 രൂപയുടെ സൗജന്യ ആക്‌സസറികളും ലഭിക്കും.

ആപ്പിൾ ഐഫോൺ എയർ ഫീച്ചറുകൾ

6.5 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേ, 120Hz പ്രോമോഷൻ, ഓൾവേസ്-ഓൺ, ഡൈനാമിക് ഐലൻഡ് എന്നിവയോടെ ഒരു ഭാരം കുറഞ്ഞ ടൈറ്റാനിയം ബോഡിയാണ് ഈ മോഡലിന്. എ19 പ്രോ ചിപ്പോടുകൂടിയ ഇതിന്റെ ജിപിയു അൽപം കുറവാണെങ്കിലും, ഗെയിമിംഗിന് മികച്ചതാണ്. 3,149mAh ബാറ്ററിയാണ് ഇതിൽ. 48എംപി പ്രധാന ക്യാമറ മികച്ച ചിത്രങ്ങൾ നൽകുമെങ്കിലും, അൾട്രാ-വൈഡ്, ടെലിഫോട്ടോ ലെൻസുകൾ ഇതിലില്ല. എങ്കിലും ഭേദപ്പെട്ട പ്രകടനമാണ് ക്യാമറയിൽ ഫോൺ കാഴ്‌ച വയ്ക്കുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+