ന്യൂ ഇയർ കളറാക്കാൻ ഒരു ഐഫോൺ എടുത്താലോ? അതും ഈ സ്‌പെഷ്യൽ മോഡൽ 24,910 രൂപ കുറവോടെ..!
ഇന്ത്യൻ വിപണിയിൽ സൂപ്പർസ്‌റ്റാറായി മാറിയിരിക്കുകയാണ് ആപ്പിൾ. ശരിക്കും പറഞ്ഞാൽ ഒരുകാലത്ത് ആൻഡ്രോയിഡ് അടക്കിവാണിരുന്ന ഇടമാണ് ഇവിടം. കഴിഞ്ഞ കുറച്ച വർഷങ്ങൾക്ക് മുൻപ് വരെ ആപ്പിളിന് സ്വപ്‌നം കാണാൻ പോലും കഴിയാത്ത തരത്തിലുള്ള അപ്രമാദിത്വം ഇവിടെ, ഇന്ത്യയിൽ ആൻഡ്രോയിഡ് ഫോണുകൾക്ക് ഉണ്ടായിരുന്നു. അന്നൊക്കെ ആപ്പിളിനെ അന്യഗ്രഹി ജീവി എന്ന പോലെയാണ് മറ്റ് കമ്പനികൾ നോക്കി കണ്ടിരുന്നത്.
നിങ്ങൾ നൽകുന്ന പണത്തിന് അനുസരിച്ചുള്ള മൂല്യം നൽകുന്നതിൽ ആപ്പിൾ എത്രത്തോളം മികവ് പുലർത്തുന്നുവെന്ന് അവരുടെ ഫോണുകൾ മറുപടി പറയും. കഴിഞ്ഞ കുറച്ച് വർഷങ്ങൾക്ക് ഇടയിൽ അവർ ഉണ്ടാക്കിയെടുത്ത മുന്നേറ്റം പല കമ്പനികൾക്കും ഇന്നും സ്വപ്‌നം മാത്രമാണ്. പ്രൗഢിയും അതിന് അനുസരിച്ച് എല്ലാവിധ ഫീച്ചറുകളും ചേരുന്ന ഒരു ഫോൺ എന്ന നിലയിൽ ആപ്പിളിന്റെ എല്ലാ മോഡലുകളും ഇന്ന് ജനപ്രിയമാണ്.

അടുത്തിടെയാണ് അവരുടെ ഏറ്റവും പുതിയ മോഡലായ ആപ്പിൾ ഐഫോൺ 17 സീരീസ് ഇന്ത്യയിൽ ഉൾപ്പെടെ എല്ലായിടത്തും അവതരിപ്പിച്ചത്. ഇത്തവണ ഒട്ടേറെ മാറ്റങ്ങളുമായാണ് കമ്പനി വിപണിയിലേക്ക് വന്നത് എന്ന പ്രത്യേകത കൂടിയുണ്ട്. എന്തെന്നാൽ കഴിഞ്ഞ വർഷം വരെ ഉണ്ടായിരുന്ന നാല് മോഡലുകൾ എന്ന രീതി നിലനിർത്തിയെങ്കിലും അതിൽ പ്ലസ് മോഡൽ ഒഴിവാക്കി പകരം എയർ എന്ന മോഡലാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത്.
അതുകൊണ്ട് തന്നെ ഇത്തരമൊരു പരീക്ഷണത്തിന്റെ ആദ്യ വേദി കൂടിയായിരുന്നു ഐഫോൺ 17 സീരീസ്. ഇതിന്റെ വിൽപ്പന വിപണിയിൽ തുടങ്ങിയിട്ട് നാളധികം ആയിട്ടില്ല. ഇപ്പോഴേ ഈ മോഡലിനെ കുറിച്ച് ഒരു അഭിപ്രായം പറയുന്നതിൽ അർത്ഥമില്ലെങ്കിലും മറ്റ് ഫോണുകൾ പോലെ തന്നെ ആപ്പിളിനെ ഇതൊരിക്കലും നിരാശപ്പെടുത്തില്ലെന്ന് ബുക്കിംഗ് തന്നെ വ്യക്തമാക്കുന്നുണ്ട്. അത്രയ്ക്കും അധികം ആളുകളാണ് ഈ ഫോൺ തേടി എത്തുന്നത്.
പ്രത്യേകിച്ച് പുതിയ സീരീസിലെ ഐഫോൺ എയർ തന്നെയാണ് താരം. ഇന്ത്യൻ വിപണിയിൽ ഏറ്റവും ശ്രദ്ധേയമായ പ്രകടനമാണ് ഈ മോഡൽ കാഴ്‌ച വയ്ക്കുന്നത്. നിലവിൽ വിജയ് സെയിൽസിൽ ഈ മോഡലിന് ന്യൂ എയർ പ്രമാണിച്ച് വമ്പൻ വിലക്കുറവ് ലഭ്യമാണ്. അതൊരിക്കലും നിങ്ങൾ വിചാരിക്കുന്നത് പോലെ ചെറിയൊരു വിലക്കുറവ് അല്ല. ഒറ്റയടിക്ക് ഇരുപത്തിനായിരത്തിൽ അധികം രൂപയുടെ കുറവാണ് വരുന്നത്.
ഐഫോൺ എയർ ന്യൂ ഇയർ ഓഫറുകൾ അറിയാം
ഐഫോൺ എയർ 256 ജിബിയുടെ സ്കൈ ബ്ലൂ പതിപ്പിന് 1,19,900 രൂപയാണ് യഥാർത്ഥ വിലയായി കാണിച്ചിരുന്നത്. എന്നാൽ വിജയ് സെയിൽസ് ഇത് 21 ശതമാനം കുറച്ച് 94,990 രൂപയ്ക്ക് ലഭ്യമാക്കുന്നു. ഈ വിലക്കിഴിവിലൂടെ 24,910 രൂപ ഉപഭോക്താക്കൾക്ക് ലാഭിക്കാം എന്നതാണ് ഏറ്റവും വലിയ ഗുണം. ഈ പുതുവർഷത്തിൽ വിലക്കുറവിനായി കാത്തിരുന്ന ഐഫോൺ എയർ പ്രേമികൾക്ക് ഇത് അവിശ്വസനീയമായ ഒരവസരമാണ്. പ്രത്യേകിച്ച് മറ്റ് മോഡലുകൾ പോലെ തന്നെ ഇതിന്റെ ഡിമാൻഡ് ഉയരുന്ന സാഹചര്യത്തിൽ.
അതുകൊണ്ട് തീർന്നില്ല. പഴയ ഡിവൈസുകൾ കൈമാറ്റം ചെയ്യാനായി വിജയ് സെയിൽസ്, കാഷിഫിയുമായി ചേർന്ന് എക്സ്ചേഞ്ച് ഓഫറുകൾ നൽകുന്നു. ഫോണിന്റെ നിലവാരം അനുസരിച്ച് ഉറപ്പായ മൂല്യം ലഭിക്കും. കുറഞ്ഞ പ്രതിമാസ ഇഎംഐ ഓപ്ഷനുകളുമുണ്ട്. ബിസിനസ് ഉപഭോക്താക്കൾക്ക് ജിഎസ്‌ടി ഇൻവോയിസ് വഴി ലാഭം നേടാനും വഴിയുണ്ട്. സൗജന്യ ഡെലിവറിയോടൊപ്പം, മറ്റ് ഓഫറുകൾ സംബന്ധിച്ച വിശദാംശങ്ങളും അവരുടെ വെബ്സൈറ്റിൽ ലഭ്യമാണ്.












Click it and Unblock the Notifications