Get Updates
Get notified of breaking news, exclusive insights, and must-see stories!

ആപ്പിൾ പണി പറ്റിക്കുമോ? ഐഫോൺ 16 സീരീസിനൊപ്പം എസ്ഇ മോഡലും വന്നാൽ പൊളിക്കും, സാധ്യത ഇങ്ങനെ

ആപ്പിളിന്റെ എല്ലാവരും കാത്തിരിക്കുന്ന ഒരു മോഡലിന്റെ അനാവരണം സെപ്റ്റംബർ 9ന് നടക്കും. അത് മറ്റാരുമല്ല സാക്ഷാൽ ഐഫോൺ 16 സീരീസ് തന്നെയാണ്. ഒരു വർഷത്തോളമായി ഒരുപാട് ഉപഭോക്താക്കൾക്ക് കാത്തിരിക്കുന്ന ഈ ഫോണിനെ കുറിച്ചുള്ള ഏതൊരു വിവരവും അവരെ സംബന്ധിച്ച് വലിയ ആഹ്‌ളാദം പകരുന്ന കാര്യമാണ്. അത്രത്തോളം ഈ ഫ്ലാഗ്ഷിപ്പ് പ്രീമിയം മോഡലിനായി വിപണി കാത്തിരിക്കുന്നുണ്ടെന്ന് ചുരുക്കം.

എന്നാൽ ഇതിന്റെ വരവിനൊപ്പം തന്നെ മധ്യവർഗം കാത്തിരിക്കുന്ന മറ്റൊരു ലോഞ്ച് ആപ്പിളിന്റെ തന്നെ മറ്റൊരു മോഡലിന്റേതാണ് എന്ന് നിസംശയം പറയാം. അത് പക്ഷേ എല്ലാവർക്കും പറ്റിയ ഐഫോൺ ആണെന്ന് ഒരിക്കലും പറയാൻ കഴിയില്ല. കാരണം വൻ വിലയിൽ അത്യാഢംബര എല്ലാം ഒത്തിണങ്ങിയ ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ നിന്ന് വ്യത്യസ്‌തമായ സ്‌പെഷ്യൽ എഡിഷൻ ഫോണുകളെ കുറിച്ചാണ് ഈ പറഞ്ഞത്.

appleiphonese4launchdetails

അതെ, ആപ്പിളിന്റെ നാലാം തലമുറ സ്‌പേഷ്യന് എഡിഷൻ ഫോൺ അഥവാ എസ്ഇ 4 മോഡലിന്റെ കാര്യമാണ് ഈ പറഞ്ഞു വരുന്നത്. ഈ മോഡൽ ഏറെ നാളായി അഭ്യൂഹങ്ങളിലുണ്ട്, ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ പലതും പ്രചരിക്കുന്നുമുണ്ട്. ഇതിന്റെ ലോഞ്ച് തീയതി മാത്രമാണ് പുറത്തുവിടാത്തത്. എന്നാൽ ഇപ്പോഴിതാ സെപ്റ്റംബർ 9ന് നടക്കുന്ന ചടങ്ങിൽ ഈ ഫോൺ കൂടി ആപ്പിൾ അവതരിപ്പിക്കുമോ എന്ന ആകാംക്ഷയിലാണ് ഉപഭോക്താക്കൾ.

ആപ്പിളിന്റെ ഗ്ലോടൈം പരിപാടിയാണ് ഈ മാസം നടക്കുന്നത്. അതിൽ ഐഫോണിന്റെ നാല് വകഭേദങ്ങൾ ഉറപ്പായും അവതരിപ്പിക്കും എന്നാണ് അറിയിച്ചിരിക്കുന്നത്. ഇവ കൂടാതെ മറ്റ് ചില ഉപകരണങ്ങളും സാധ്യതാ പട്ടികയിലുണ്ട്. എയര്പോഡ്‌സ് 4, ആപ്പിൾ വാച്ച് എസ്ഇ 3, ആപ്പിൾ, വാച്ച് അൾട്രാ 3, ആപ്പിൾ വാച്ച് സീരീസ് 10, ഐപാഡ് മിനി 7 എന്നിവയും പുറത്തിറക്കിയേക്കും എന്നാണ് അഭ്യൂഹങ്ങൾ.

ഐഫോൺ എസ്ഇ 4: എന്തൊക്കെയാണ് സാധ്യത?

ഐഫോൺ എസ്ഇ 3യുടെ കുറഞ്ഞ സ്‌റ്റോക്ക്, സെപ്റ്റംബർ 9ന് നടക്കുന്ന ഇവന്റിൽ എസ്ഇ 4 അവതരിപ്പിക്കാൻ ആപ്പിൾ പദ്ധതിയിടുന്നു എന്നതിന്റെ സൂചനയാവാം എന്നാണ് ചില മാധ്യമങ്ങൾ വിലയിരുത്തുന്നത്. കൂടാതെ ഈ ബജറ്റ് ഡിവൈസിൽ ആപ്പിൾ ഇന്റലിജൻസ് കൂടി അവതരിപ്പിക്കുമെന്നും ആർ കരുതുന്നു.

എന്നാൽ പുതിയ ഫ്ലാഗ്ഷിപ്പ് ഐഫോണുകളുടെ ലോഞ്ചിനായി ആപ്പിൾ കരുതിവച്ചിരിക്കുന്ന ചടങ്ങിൽ ആപ്പിൾ എസ്ഇ 4 അവതരിപ്പിക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് മറ്റ് ചില റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പകരം, ഐഫോൺ എസ്ഇ 4ന്റെ ലോഞ്ച് 2025 മാർച്ച് അല്ലെങ്കിൽ ഏപ്രിലിൽ നടക്കുമെന്നാണ് ചൂണ്ടിക്കാണിക്കുന്നത്.

ഐഫോൺ എസ്ഇ 4 ഫീച്ചറുകൾ

ആപ്പിളിന്റെ പുതിയ എഐ സവിശേഷതകളോടെ ആവും ഫോൺ എത്തുക എന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. വരാനിരിക്കുന്ന ഐഫോൺ എസ്ഇ മോഡലിന് ഐഫോൺ 14ന് സമാനമായ ഡിസൈൻ സവിശേഷതകൾ ഉണ്ടാവുമെന്നാണ് കരുതുന്നത്. ഇതിന് പുറമെ ഈ ഫോണിൽ ഒഎൽഇഡി പാനലും ഒരു 48 മെഗാപിക്‌സൽ ക്യാമറയും കൂടി ആപ്പിൾ നൽകും.

6.1 ഇഞ്ച് സൂപ്പർ എക്‌സ്‌ഡിആർ ഡിസ്‌പ്ലേകൾ ഫോണിൽ ഉപയോഗിക്കുമെന്ന് നേരത്തെ ഒരു റിപ്പോർട്ട് അവകാശപ്പെട്ടിരുന്നു. 6ജിബി, 8ജിബി LPDDR5 റാം ഓപ്ഷനുകളുള്ള ആപ്പിളിന്റെ എ18 ചിപ്‌സെറ്റ് ഇതിൽ സജ്ജീകരിച്ചേക്കും. ഫേസ് ഐഡി, യുഎസ്ബി ടൈപ്പ്-സി ചാർജിംഗ്, ഡാറ്റ പോർട്ട് എന്നിങ്ങനെ ഒട്ടേറെ സവിശേഷതകൾ ഫോണിന് ലഭിക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+