ഐക്യൂ വന്നത് മെറിറ്റിൽ ആണെടാ; ഈ ഫോൺ കണ്ടാൽ നിങ്ങളുടെ കണ്ണ് തള്ളും, ഒരു അഡാർ സാധനം തന്നെ
സ്‍മാർട്ട് ഫോൺ എന്ന് കേട്ടാൽ പണ്ടൊക്കെ നമുക്ക് അത്ഭുതമായിരുന്നു. വളരെ ചുരുക്കം കമ്പനികൾ മാത്രം വിപണിയിൽ പരസ്‌പരം മത്സരിച്ചിരുന്ന കാലത്ത് അങ്ങനെ ആയില്ലെങ്കിലേ ആശ്ചര്യപ്പെടാനുള്ളൂ. എന്നാൽ ഇന്നത്തെ സാഹചര്യം അതല്ല. ഇപ്പോൾ നമുക്ക് മുൻപിൽ സാധ്യതകൾ തുറന്നുവച്ചുകൊണ്ട് ഒട്ടേറെ മോഡലുകൾ വിപണി കീഴടക്കുന്നുണ്ട്. അതിൽ ഏത് വാങ്ങണം, ഏത് തിരസ്‌കരിക്കണം എന്നത് മാത്രമാവും നമുക്ക് മുൻപിലെ വെല്ലുവിളി.
അത്തരത്തിൽ നമ്മുടെ നാട്ടിലെ സ്‍മാർട്ട്ഫോൺ ആരാധകരുടെ മനസിളക്കിയ ബ്രാൻഡുകളിൽ മുൻപന്തിയിൽ നിൽക്കുന്ന ഒന്നാണ് ഐക്യൂ. കഴിഞ്ഞ കുറച്ചു വർഷങ്ങൾ കൊണ്ട് തന്നെ ഈ കമ്പനി നമ്മുടെ നാട്ടിലെ ആളുകളുടെ മനസ് കീഴടക്കി എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇപ്പോഴിതാ ഐക്യൂ തങ്ങളുടെ ഏറ്റവും പുതിയ മോഡലുകൾ വിപണിയിൽ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ്.

നിങ്ങൾ മുടക്കുന്ന പണത്തിന് കൃത്യമായ മൂല്യം ഉറപ്പാക്കുന്നു എന്നതാണ് ഐക്യൂ ഫോണുകളുടെ ഏറ്റവും വലിയ സവിശേഷത. പുതുതായി ഒരുങ്ങുന്ന മോഡലുകളും അതിൽ നിന്ന് വ്യത്യസ്‌തമല്ല എന്നതാണ് പ്രധാന കാര്യം. ഇപ്പോഴിത് അവരുടെ ഏറ്റവും പുതിയ ഐക്യൂ നിയോ 9 എസ് പ്രോ സീരീസ് ഉടൻ ലോഞ്ച് ചെയ്‌തേക്കും എന്നാണ് വിലയിരുത്തൽ.
ഐക്യൂ നിയോ 9 എസ് പ്രോയുടെ സ്പെസിഫിക്കേഷനുകൾ നൽകുന്ന സൂചന അനുസരിച്ച് മീഡിയടെക് ഡൈമെൻസിറ്റി 9300+ ചിപ്‌സെറ്റുമായി ഷിപ്പ് ചെയ്യുന്ന ആദ്യത്തെ ഫോണുകളിൽ ഒന്നായി ഇതിനെ മാറ്റിയേക്കും. ഇതുമായി ബന്ധപ്പെട്ട ചില റിപ്പോർട്ടുകൾ അടുത്തിടെ പുറത്തുവന്നു എന്നതാണ് ശ്രദ്ധേയമായ കാര്യങ്ങളിൽ ഒന്ന്.
ഈ മോഡൽ ഇന്ത്യയിൽ ഒരു പ്രീമിയം ഫോണായി ആവും എത്തുകയെന്നാണ് സൂചന. ഇന്ത്യയ്ക്ക് പുറത്ത് മിഡ് റേഞ്ച് ഫോണായാവും ഇതിന്റെ വരവ്. 1.5കെ റെസല്യൂഷനും (2800 x 1260 പിക്‌സലുകൾ) 144Hz പുതുക്കൽ നിരക്കും ഉള്ള 6.78 ഇഞ്ച് ഡിസ്‌പ്ലേയാണ് ഈ ഫോണിൽ ഉണ്ടാവുക എന്നാണ് ലീക്കായ റിപ്പോർട്ടുകളിൽ നിന്ന് ലഭ്യമായ വിവരം.
ഈ ഫോണിൽ 50 എംപി പ്രൈമറി ക്യാമറ അവതരിപ്പിക്കുമെന്നാണ് ലീക്കായ വിവരങ്ങളിൽ നിന്ന് ലഭ്യമായ സൂചന. കൂടാതെ ഫോൺ രണ്ട് സ്‌റ്റോറേജ് വേരിയന്റുകളിൽ ലഭ്യമാകും. ആദ്യത്തേത് 16ജിബി + 512ജിബി റാമും സ്‌റ്റോറേജ് കോൺഫിഗറേഷനുമാണ് നൽകുന്നത്. രണ്ടാമത്തേത് 16ജിബി + 1ടിബി വേരിയന്റായിരിക്കും കമ്പനി നൽകുക.
ഈ വർഷം ആദ്യം ഐക്യൂ തങ്ങളുടെ നിയോ 9 പ്രോ സ്‌മാർട്ട്‌ഫോൺ ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു, അതിന് 34,999 രൂപയായിരുന്നു വില. സ്‌നാപ്ഡ്രാഗൺ 8 ജെൻ 2 ചിപ്പ് പ്രൊസസർ ആയിരുന്നു ഇതിൽ. പുതിയ മോഡലിൽ ഇതിന്റെ ഉയർന്ന വകഭേദം ഫീച്ചർ ചെയ്യുന്ന സാഹചര്യത്തിൽ വില അൽപ്പം കൂടി ഉയരുമെന്ന് തന്നെയാണ് സൂചന.












Click it and Unblock the Notifications