ഐഫോൺ അല്ലേടാ ഇത് ഐക്യൂ; ഈ ഫോൺ ഉപയോഗിക്കാൻ ഇത്തിരി ബുദ്ധികൂടി വേണം, അമ്മാതിരി ഫീച്ചറുകൾ
വളരെ വിശാലമായ മാർക്കറ്റ് സാധ്യതകളാണ് ഇന്ത്യയിൽ സ്‍മാർട്ട് ഫോൺ കമ്പനികൾക്ക് ഉള്ളതെന്ന് പലരും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിന്റെ പ്രതിഫലനമാണ് കഴിഞ്ഞ രണ്ട് മാസത്തിനിടെ മാത്രം ഇന്ത്യൻ വിപണിയിൽ എത്തിയ ഫോണുകളുടെ എണ്ണവും, അവയുടെ വിൽപ്പനയും. ഇക്കാര്യത്തിൽ ആരും പിന്നോക്കം പോവുന്നില്ലെന്ന് ഉറപ്പായതോടെ ഐക്യൂവും ഒരു കൈ നോക്കാൻ ഒരുങ്ങുകയാണ്.
കമ്പനിയുടെ ഏറ്റവും പുതിയ മോഡലായ ഐക്യൂ ഇസെഡ്9 ഫോണാണ് അവർ ഇന്ത്യയിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒട്ടേറെ ഫീച്ചറുകളുമായി എത്തുന്ന ഒരു ബജറ്റ് ഫോണാണ് ഇതെന്ന് മറക്കരുത്. വിവോയുടെ ഉപ-ബ്രാൻഡിന്റെ ഏറ്റവും പുതിയ ഇസെഡ് സീരീസ് സ്‌മാർട്ട്‌ഫോൺ രണ്ട് കളർ ഓപ്ഷനുകളിൽ ലഭ്യമാകും. ഒപ്പം മീഡിയടെക് ഡൈമെൻസിറ്റി 7200 5G SoC പ്രൊസസർ ആണിതിൽ നൽകിയിരിക്കുന്നത്.

നേരത്തെ സൂചിപ്പിച്ചത് പോലെ തന്നെ കമ്പനിയുടെ ഒരു ബജറ്റ് മോഡലാണ് ഇത്. ഫോണിന്റെ ആരംഭിക്കുന്നത് 8 ജിബി റാം + 128 ജിബി സ്‌റ്റോറേജ് മോഡലിന് 19,999 രൂപ മുതലാണ്. 8 ജിബി റാം + 256 ജിബി സ്‌റ്റോറേജ് പതിപ്പിന്റെ വില 21,999 രൂപയാണ്. ബ്രഷ്ഡ് ഗ്രീൻ, ഗ്രാഫീൻ ബ്ലൂ കളർ ഓപ്ഷനുകളിലാണ് ഫോൺ ഇന്ത്യയിൽ എത്തുന്നത്.
മാർച്ച് 13ന് ഉച്ചയ്ക്ക് 12:00 മുതൽ ഫോൺ പ്രീ സെയിൽ വിൽപ്പനയ്ക്ക് ലഭ്യമാകും. ആമസോൺ ഇന്ത്യ, ഐക്യൂ ഇന്ത്യ സ്‌റ്റോർ, റീട്ടെയിൽ ഔട്ട്‌ലെറ്റുകൾ എന്നിവ വഴി മാർച്ച് 14 മുതൽ ഉച്ചയ്ക്ക് 12:00ന് എല്ലാ ഉപയോക്താക്കൾക്കും ഹാൻഡ്‌സെറ്റ് വാങ്ങാൻ കഴിയും. അതേസമയം, നിങ്ങൾ ഈ ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഓർക്കേണ്ട കാര്യം ഐസിഐസിഐ, എച്ച്ഡിഎഫ്സി ബാങ്ക് കാർഡുകൾ ഉപയോഗിച്ച് നടത്തുന്ന പർച്ചേസുകൾക്ക് 2,000 രൂപ കിഴിവ് കമ്പനി നൽകുമെന്നതാണ്.
ഫോൺ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14ൽ പ്രവർത്തിക്കുന്നു, കൂടാതെ 6.67-ഇഞ്ച് ഫുൾ HD+ (1,080x2,400 പിക്സലുകൾ) AMOLED ഡിസ്പ്ലേയാണ് ഇതിൽ കമ്പനി ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസ്‌പ്ലേ 91.90 ശതമാനം സ്‌ക്രീൻ-ടു-ബോഡി അനുപാതം, 1800 നിറ്റ്‌സ് പീക്ക് തെളിച്ചം, 300Hz ടച്ച് സാംപ്ലിംഗ് നിരക്ക് എന്നിവ വാഗ്‌ദാനം ചെയ്യുകയും കൂടാതെ ഡിടി-സ്റ്റാർ 2 പ്ലസ് ഗ്ലാസ് സംരക്ഷണവും ഒരുക്കിയിട്ടുണ്ട്.
ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസേഷൻ (OIS), f/1.79 അപ്പേർച്ചർ എന്നിവയുള്ള 50-മെഗാപിക്‌സൽ സോണി IMX88 പ്രൈമറി സെൻസറും f/2.4 അപ്പേർച്ചറുള്ള 2-മെഗാപിക്‌സൽ ബൊക്കെ ഷൂട്ടറും അടങ്ങുന്ന ഡ്യുവൽ പിൻ ക്യാമറ സജ്ജീകരണമാണ് ഈ ബജറ്റ് ഫോണിന് നൽകിയിരിക്കുന്നത്. മുൻവശത്ത്, ഇത് 16 മെഗാപിക്‌സൽ സെൽഫി സെൻസറാണ് അവതരിപ്പിക്കുന്നത്.












Click it and Unblock the Notifications