Get Updates
Get notified of breaking news, exclusive insights, and must-see stories!

ബുദ്ധിയുള്ളവർ ഐക്യൂ തന്നെ വാങ്ങും; അത് തെളിയിക്കാനുള്ള മുതലെത്തി, ഈ ഇടിവെട്ട് ഫോൺ സീൻ മാറ്റും

ഒരു സ്‍മാർട്ട് ഫോൺ വാങ്ങാൻ പറമ്പ് വിൽക്കേണ്ട കാലമൊക്കെ കഴിഞ്ഞു. ഇപ്പോൾ ബജറ്റ് ഫോണുകളുടെ സമയമാണ്. നിങ്ങൾ ഒന്ന് വിരൽ ഞൊടിച്ചാൽ മതി ഫോൺ വീട്ടിലെത്തും. നോ കോസ്‌റ്റ് ഇഎംഐ പോലെയുള്ള സംവിധാനങ്ങളും പ്രയോജനപ്പെടുത്താം. എന്നാൽ നല്ലൊരു ഫോണിന് ഇനി എവിടെ പോയി അന്വേഷിക്കും. ആ ടെൻഷൻ വേണ്ടേ വേണ്ട. നിങ്ങൾ ഒരു ഉഗ്രൻ സ്‍മാർട്ട് ഫോൺ ആണോ ആഗ്രഹിക്കുന്നത് അതിനുള്ള അവസരം ഐക്യൂ ഇതാ ഒരുക്കുകയാണ്.

അടുത്തിടെ കമ്പനി വിപണിയിൽ എത്തിച്ച ഐക്യൂ ഇസെഡ്9 എന്ന മോഡലിന്റെ ടർബോ പതിപ്പുമായാണ് അവർ എത്തുന്നത്. ഫോണിന്റെ ലോഞ്ചുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഏപ്രിൽ 24ന് ഈ മോഡൽ ചൈനയിൽ എത്തുമെന്നാണ് സൂചന. എന്നാൽ ഇത് ഇന്ത്യയിൽ എന്ന് അവതരിപ്പിക്കും എന്ന കാര്യത്തിൽ ധാരണ ആയിട്ടില്ല.

z9turboiqoo

അടുത്തിടെ ഫോണുമായി ബന്ധപ്പെട്ട ചില വിശദാംശങ്ങൾ ഓൺലൈനിൽ പ്രചരിച്ചിരുന്നു. കൂടാതെ ഈ ഫോണിന്റെ ഡിസൈൻ എങ്ങനെ ആയിരിക്കുമെന്ന ഏകദേശ സൂചനയും ഐക്യൂ തന്നിരുന്നു. ഈ വർഷം മാർച്ചിലാണ്‌ കമ്പനി ഇന്ത്യയിൽ ഐക്യൂ ഇസെഡ്9 ഫോൺ അവതരിപ്പിച്ചത്. മികച്ച അഭിപ്രായം നേടി ഈ ഫോൺ മുന്നേറുകയാണ്. അതിനിടയിലാണ് പുത്തൻ അതിഥി എത്തുന്നത്.

ഫോണുമായി ബന്ധപ്പെട്ട ചില വിവരങ്ങൾ അടുത്തിടെ ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8എസ് ജെൻ 3 എസ്ഒസി ആണ് ഇതിന്റെ ചിപ്പ്‌സെറ്റായി നൽകുക എന്നായിരുന്നു അന്നത്തെ റിപ്പോർട്ട്. ഇത് ശരിവയ്ക്കുന്നതാണ് ഏറ്റവും ഒടുവിൽ വന്ന വാർത്തകളിൽ നിന്നും ലഭ്യമാകുന്ന വിവരം.

കൂടാതെ ഫോണിന്റെ മറ്റ് ഫീച്ചറുകളിലേക്കും റിപ്പോർട്ടുകൾ വെളിച്ചം വീശിയിരുന്നു. 6,000 എംഎഎച്ച് ബാറ്ററിയും മെച്ചപ്പെട്ട ഡിസ്‌പ്ലേയും ഇതിൽ ഉൾപ്പെടുത്തും. പ്രധാന സെൻസറിൽ ഒപ്റ്റിക്കൽ ഇമേജ് സ്‌റ്റെബിലൈസേഷൻ അഥവാ ഒഐഎസ് പിന്തുണയുള്ള ഡ്യുവൽ റിയർ ക്യാമറ യൂണിറ്റും ഫോണിൽ കമ്പനി കൊണ്ട് വന്നേക്കും.

നേരത്തെ ഫോണിന്റെ ഡിസൈനിലെ പ്രത്യേകതകൾ എടുത്തു കാണിക്കുന്ന ടീസർ ഉൾപ്പെടെ കമ്പനി പങ്കുവച്ചിരുന്നു. പിൻ പാനലിൽ മുകളിലെ ഇടത് മൂലയിൽ വൃത്താകൃതിയിലുള്ള അരികുകളോട് കൂടിയ ഒരു ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂളിനുള്ളിലാണ് രണ്ട് ക്യാമറ സെൻസറുകളും നൽകിയിട്ടുള്ളത്. ചെറുതായി ഉയർത്തിയ ഈ മൊഡ്യൂളിന് അരികിലായാണ് എൽഇഡി ഫ്ലാഷ് ലൈറ്റ് സ്ഥാപിച്ചിരിക്കുന്നത്.

6.78 ഇഞ്ച് ഒഎൽഇഡി ഡിസ്പ്ലേയാവും ഇതിൽ ഒരുക്കുക. 50 എംപി പ്രൈമറി റിയർ സെൻസർ, 8 എംപി അൾട്രാ വൈഡ് ഷൂട്ടർ, 16 എംപി സെൽഫി ക്യാമറ എന്നിവ ഫോണിന് കാഴ്‌ച പകരും. ഇത് 12 ജിബി, 16 ജിബി റാം വേരിയന്റുകളിൽ അവതരിപ്പിക്കാനാണ് സാധ്യത. കൂടുതൽ മറ്റ് ഫോണുകളിലേത് പോലെ സെൻസറുകൾ ഉൾപ്പെടെ സാധാരണ ഗതിയിൽ ഒരുക്കാനുമാണ് സാധ്യത.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+